ബ്രസ്സത്സിലെ കാണാനും ഓര്‍മിക്കാനും ഉള്ള മറ്റൊരു കാഴ്ചവസ്തു ആണു അറ്റോമിയം. ഒരു ആറ്റത്തിന്റെ മാത്രുകയില്‍ ഉണ്ടാക്കിയ ഭീമാകാരമായ ഒരു ശില്പമാണു അറ്റോമിയം. 1958 ഇല് നിറ്മിച്ച ഈ ശില്പം അന്നു ബ്രസ്സത്സില് നടന്ന ലോകഫെയറിനു വേണ്ടി നിറ്മിച്ചതാണു. ആന്ദ്രേ വാറ്റെറ്കിന് എന്ന ശില്പിയാണു ഇതിന്റെ രൂപ കല്പന ചെയ്തതു. ഒരു ഇരുമ്പു ആറ്റത്റ്തിന്റെ പരല്‍ രൂപം ആണു ഇതു. 9 ഗോളങ്ങള്‍ പരസ്പരം കുഴലുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ആകെ ഉയരം 102 മീറ്റര്‍. ഈ റ്റ്യൂബുകള്കകത്തു കൂടി ആണു ലിഫ്റ്റുകള്‍ നെങുന്നതു. ഏറ്റവും ഉയരത്തിലുള്ള ഗോളത്തിന്ല് നിന്നു ബ്രസ്സത്സിനെ ഒരു വിഹഗ വീക്ഷണം കിട്ടും.1958 കാലഘട്ടത്തിലെ വളരെ വ്വെഗതയേറിയ ലിഫ്റ്റായിരുന്നു അന്നു. വേഗം ഒരു സെക്കണ്ടില് 5 മീറ്ററ്. ആദ്യം പാരീസിലേ ഐഫല്‍ ടവറിന്റെ ഒരു തലതിരിഞ മാതൃക ഉണ്ടാക്കാന്‍ ആയിരുന്നു പരിപാടി. ആദ്യ പദ്ധതി അനുസരിച്ചു ലോക്കമേള കഴിഞു ആറു മാസത്തില്‍ കൂടുതല്‍ അതു നില നില്കണമെന്നു പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍ ഇതു ലോക മേളയുടെ മാത്രമല്ല ആധുനിക ബെല്‍ജിയത്തിന്റെ തന്നെ ശില്പ ചാതുരിയുടെ ഒരു സ്മരണിക ആയി ഇന്നും നിലനില്കുന്നു. 50 വര്‍ഷത്തിലധികമായി ഇതു നിലനില്കുന്നു.
2004 ഇല് ഈ ശില്പം പുതുക്കി പണിയുകയുണ്ടായി. മാറ്ചില് പണി തുടങി, 2004 ഒക്ടൊബ്ബെര് മുതല്‍ 2006 ഫെബ്രുവരി വരെ പൊതുജനങള്ക്കു പ്രവേശനം ഇല്ലായിരുന്നു. ആദ്യത്തെ അറ്റോമിയത്തിനെ അലുമിനിയത്തിലുള്ള ഗോളങ്ങളും മാറ്റി സ്ടെയിലെസ്സ് സ്റ്റീല്‍ കൊണ്ടാക്കി മാറ്റി. പഴയ അറ്റോമിയത്തിന്റെ 3 മീറ്റര്‍ നീളമുല്ള കഷണങ്ങല് ആള്കാറ് ഓറ്മ്മസൂക്ഷിക്കാനായി ആയിരo യൂറൊ ( 70,000 രൂപാ) വരെ കൊടുത്തു വാങാന് തയ്യാറായിരുന്നു. പുതുക്കിയ അറ്റോമിയത്തില് ഒരു രെസ്റ്റോറന്റു, കുട്ടികള്‍ക്കു താമസിക്കനുള്ള ഒരു ഡോറ്മിറ്റരി ( കുട്ടികളുടെ ഗോള ഹോട്ടല്‍ ) എന്നിവയും ഉണ്ടാക്കി. അറ്റോമിയത്തിന്റെ ഓറ്മ്മക്കായി 2006 ഇല് ഒരു നാണയവും പുറത്തിറക്കി.
2008 ഇല് അന്‍പതാം പിറന്നാള്‍ ആഘോഷിച്ച അറ്റോമിയo ബ്രസ്സത്സിലെ ഏറ്റവും വലിയ ആകറ്ഷണമാണു. പിറന്നാള്‍ ആഘോഷം പ്രമാണിച്ചു ആ കാലയളവില്‍ അമ്പതു വയസ്സായ എല്ലാവറ്ക്കും സൌജന്യ പ്രവേശനം കൊടുത്തിരുന്നു.
നന്നായിട്ടുണ്ട് യാത്രവിവരണം
ReplyDelete