ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Monday, August 31, 2009

യുറോപ്പ് യാത്ര 4:അറ്റോമിയം : ബ്രസ്സത്സിന്റെ അഭിമാനം


ബ്രസ്സത്സിലെ കാണാനും ഓര്മിക്കാനും ഉള്ള മറ്റൊരു കാഴ്ചവസ്തു ആണു അറ്റോമിയം. ഒരു ആറ്റത്തിന്റെ മാത്രുകയില് ഉണ്ടാക്കിയ ഭീമാകാരമായ ഒരു ശില്പമാണു അറ്റോമിയം. 1958 ഇല് നിറ്മിച്ച ഈ ശില്പം അന്നു ബ്രസ്സത്സില് നടന്ന ലോകഫെയറിനു വേണ്ടി നിറ്മിച്ചതാണു. ആന്ദ്രേ വാറ്റെറ്കിന് എന്ന ശില്പിയാണു ഇതിന്റെ രൂപ കല്പന ചെയ്തതു. ഒരു ഇരുമ്പു ആറ്റത്റ്തിന്റെ പരല് രൂപം ആണു ഇതു. 9 ഗോളങ്ങള് പരസ്പരം കുഴലുകള് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ആകെ ഉയരം 102 മീറ്റര്. ഈ റ്റ്യൂബുകള്കകത്തു കൂടി ആണു ലിഫ്റ്റുകള് നെങുന്നതു. ഏറ്റവും ഉയരത്തിലുള്ള ഗോളത്തിന്ല് നിന്നു ബ്രസ്സത്സിനെ ഒരു വിഹഗ വീക്ഷണം കിട്ടും.1958 കാലഘട്ടത്തിലെ വളരെ വ്വെഗതയേറിയ ലിഫ്റ്റായിരുന്നു അന്നു. വേഗം ഒരു സെക്കണ്ടില് 5 മീറ്ററ്. ആദ്യം പാരീസിലേ ഐഫല് ടവറിന്റെ ഒരു തലതിരിഞ മാതൃക ഉണ്ടാക്കാന് ആയിരുന്നു പരിപാടി. ആദ്യ പദ്ധതി അനുസരിച്ചു ലോക്കമേള കഴിഞു ആറു മാസത്തില് കൂടുതല് അതു നില നില്കണമെന്നു പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല് ഇതു ലോക മേളയുടെ മാത്രമല്ല ആധുനിക ബെല്ജിയത്തിന്റെ തന്നെ ശില്പ ചാതുരിയുടെ ഒരു സ്മരണിക ആയി ഇന്നും നിലനില്കുന്നു. 50 വര്ഷത്തിലധികമായി ഇതു നിലനില്കുന്നു.

2004 ഇല് ഈ ശില്പം പുതുക്കി പണിയുകയുണ്ടായി. മാറ്ചില് പണി തുടങി, 2004 ഒക്ടൊബ്ബെര് മുതല് 2006 ഫെബ്രുവരി വരെ പൊതുജനങള്ക്കു പ്രവേശനം ഇല്ലായിരുന്നു. ആദ്യത്തെ അറ്റോമിയത്തിനെ അലുമിനിയത്തിലുള്ള ഗോളങ്ങളും മാറ്റി സ്ടെയിലെസ്സ് സ്റ്റീല് കൊണ്ടാക്കി മാറ്റി. പഴയ അറ്റോമിയത്തിന്റെ 3 മീറ്റര് നീളമുല്ള കഷണങ്ങല് ആള്കാറ് ഓറ്മ്മസൂക്ഷിക്കാനായി ആയിരo യൂറൊ ( 70,000 രൂപാ) വരെ കൊടുത്തു വാങാന് തയ്യാറായിരുന്നു. പുതുക്കിയ അറ്റോമിയത്തില് ഒരു രെസ്റ്റോറന്റു, കുട്ടികള്ക്കു താമസിക്കനുള്ള ഒരു ഡോറ്മിറ്റരി ( കുട്ടികളുടെ ഗോള ഹോട്ടല് ) എന്നിവയും ഉണ്ടാക്കി. അറ്റോമിയത്തിന്റെ ഓറ്മ്മക്കായി 2006 ഇല് ഒരു നാണയവും പുറത്തിറക്കി.

2008 ഇല് അന്പതാം പിറന്നാള് ആഘോഷിച്ച അറ്റോമിയo ബ്രസ്സത്സിലെ ഏറ്റവും വലിയ ആകറ്ഷണമാണു. പിറന്നാള്‍ ആഘോഷം പ്രമാണിച്ചു ആ കാലയളവില് അമ്പതു വയസ്സായ എല്ലാവറ്ക്കും സൌജന്യ പ്രവേശനം കൊടുത്തിരുന്നു.

യൂറോപ്പ് യാത്ര 3 : ബ്രസ്സത്സ് – ബെല്ജിയത്തിന്റെ തലസ്ഥാനം


പള്ളിയുടെ ഗോപുരം

പള്ളിയുടെ ഭിത്തികള്‍
ബെല്ജിയം യൂറോപ്പിലെ താരതമ്യേന ചെറിയ ഒരു രാജ്യമാണു. പലപ്പോഴും മറ്റു രാജ്യങ്ങള് തമ്മില് നടന്ന യുദ്ധത്തിന്റെ കെടുതികള് അതില് പങ്കു കൊള്ളാതെ തന്നെ അനുഭവിക്കേണ്ടി വന്നവര്. ബ്രസ്സത്സ് ആണു ബെല്ജിയത്തിന്റെ തലസ്ഥാനം. സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന യൂറോപ്യന് രാജ്യങ്ങളില് ഒന്നാണു ബെല്ജിയം. ജി ഡി പി താരതമ്യം ചെയ്യുമ്പോള് ഭാരതത്തിലെതിനേക്കാള്‍ ഏകദേശം 60 ഇരട്ടിയിലധികം ആണു ബെല്ജിയത്തിന്റെതു. 25% ഇലധികം ആള്കാറ് വ്യവസായത്തിലും 74.2% സെറ്വിസിലും ആണു. കൃഷിക്കാറ് 2% മാത്രം. തൊഴിലില്ലായ്മ 7% ഇല് കുറവു. ഫ്രാന്സില് കൂടി ഞങ്ങളുടെ യാത്ര ബ്രസ്സത്സിലേക്കാണു.
യൂറോപ്യന് യൂണിയന്റെ സ്ഥാപകാംഗങ്ങളില് ഒന്നാണു ബെല്ജിയം. ഇന്നു യൂറോപ്യന് യൂണിയന്റെ ആസ്ഥാനവും ഇന്നു ബ്രസ്സത്സ് തന്നെ. ബെല്ജിയം ഒറ്റനോട്ടത്തില് ഒരു പഴയ നഗരമായി തോന്നാം കെട്ടിടങ്ങളുടെ ശില്പരീതിയും മറ്റും നോക്കിയാല്. പഴയ ഗ്രീകോറോമന് രീതിയില് ആണു കെട്ടിടങ്ങളില് പലതും. നഗരത്തിന്റെ ഹൃദയഭാഗത്തില് തന്നെ ( Grand Place) ഒരു വലിയ പള്ളി (St.Michaels church)ഉണ്ടു. അതിന്റെ ഗാംഭീര്യം കാണേണ്ടതു തന്നെ. ചുവരിലെ കൊത്തു പണികളും സുവറ്ണനിറത്തില്ഉള്ള പ്രതിമകളും ഭംഗിയുള്ളവ തന്നെ. കഷ്ടിച്ചു ഒരു മണിക്കൂറ് മാത്രമേ ഞങ്ങള്ക്കു കാണാന് ഉള്ളൂ. ബസ് പാറ്ക്കു ചെയ്യാന് വയ്യാത്തതു കൊണ്ടു അതു തിരിച്ചു കൊണ്ടു വരുമ്പോള് എത്തിക്കൊള്ളണം എന്ന ഗൈഡ് പറഞു എല്ലാവരെയും ഓറ്മിപ്പിച്ചു. കൃസ്ത്യന് ദേവാലയത്തിന്റെ കുറെ ഫോട്ടോകള്‍ എടുത്തു. ദേവാലയത്തിന്റെ ഒരു വശത്തായി മേരി യുടെയും ഉണ്ണി ഈശൊയുടെയും പ്രതിമകള് ഉണ്ടു. ആള്ക്കാര് ഇതിനെ തൊട്ടു വന്ദിക്കുന്നു. ഇടുങ്ങിയ തെരുവുകളാണു. രണ്ടു വശത്തും കടകള് തന്നെ, ചോക്കലേറ്റും കൌതുക വസ്തുക്കളും. പ്രത്യേക രീതിയില് തുന്നിയ ലെയ്സുകള് ധാരാളം കണ്ടു, കൈതുന്നലില് ചെയ്തതാണു. അതു കൊണ്ടു വില വലരെ കൂടുതലാണു. എന്നാലും വളരെ ഭംഗിയുള്ളവ.



മേരിയും ഉണ്ണി ഈശോയും
കൂറച്ചു കൂടി മുന്‍പോട്ടു നടന്നപ്പൊള് ഒരു ചെറിയ കുട്ടി മൂത്രം ഒഴിച്ചുകൊണ്ടിരിക്കുന്ന പ്രതിമയുടെ മുന്പില് എത്തി. മാണിക്കന് പിസ് ( മൂത്രമൊഴിക്കുന്ന ചെക്കന് എന്നറ്ത്ഥം) എന്നറിയപ്പെടുന്ന ഈ പ്രതിമ ബെല്ജിയത്തിന്റെ ഒരു ചിഹ്നം ആയി തീറ്ന്നിരിക്കുന്നു. ഒരു സാധാരണ ചെക്കന് കുറച്ചുയറ്ന്ന സ്ഥാനത്തു നിന്നു കാര്യം സാധിക്കുന്നു എന്നേ തോന്നൂ. ജലധാരയില് കൂടി അത്ര മാത്രം വെള്ലമേ വരുന്നുള്ളൂ. അതിന്റെ മുന്പില് നിന്നു ഫോട്ടോ എടുക്കാന് വലിയ തിരക്കു. ഈ പ്രതിമയെപറ്റി പല കഥകളും ഉണ്ടു. ഒന്നു വളരെ പണ്ടു ബ്രസ്സത്സ് നഗരത്തെ ആക്രമിക്കാന് ഒരു പ്രഭുവും പട്ടാളക്കാരും അവിടെ എത്തി. നഗരവാസികള് കുറച്ചു സമയം ചെറുത്തു നിന്നു. നേരിട്ടു യുദ്ധം ചെയ്തപ്പോള് അവരുടെ പ്രഭുവിന്റെ കുട്ടിയെ ഭാഗ്യ ശകുനമായി ഒരു കുട്ടയില് മരത്തില് തൂക്കി ഇട്ടു, അവറ്ക്കു പ്രചോദനത്തിനായി. ആ കുട്ടി അവിടെ കിടന്നു മൂത്രം ഒഴിക്കുകയും ശത്രുക്കള് പരാജയപെടുകയും ചെയ്തുവത്രേ. മറ്റൊരു കഥയും യുദ്ധ സംബന്ധമാണു. ബ്രസ്സത്സ് കീഴടക്കാന് വന്ന ഒരു സൈന്യം കോട്ടയുടെ ചുറ്റും വെടിമരുന്നു വച്ചു തകറ്ക്കാന് ശ്രമം തുടങ്ങി. ഇതു ഒളിച്ചു നിന്ന ഒരു ബെല്ജിയന് കുട്ടി ശത്രുക്കള് വച്ചു പോയ വെടിമരുന്നിന്റെ പുറത്തു മൂത്രം ഒഴിച്ചു അവ പ്രവറ്ത്തനരഹിതമാക്കി എന്നാണു. വേറൊന്നു ഒരു ധനികനായ പ്രഭു ബ്രസ്സത്സില് സന്ദറ്ശനത്തിനായി എത്തി. തിരക്കിനിടയില് തന്റെ മകനെ കാണാതായി. കാണാതായ തന്റെ മകനെ കണ്ടെത്താന് നാട്ടുകാരുടെ സഹായം അഭ്യാര്ത്ഥിച്ചു. അവര് വളരെ വേഗം തന്നെ നഗരത്തിലെ ഏതോ നിരത്തിന്റെ മൂലയില് മൂത്രം ഒഴിച്ചു കൊണ്ടിരുന്ന കുട്ടിയെ കണ്ടെത്തി പ്രഭുവിന്റെ അടുത്തെത്തിച്ചു. പ്രഭു ഇതില് സന്തോഷിച്ചു അവറ്ക്കു പാരിതോഷികവും നഗരത്തില് ഇത്തരം മൂത്രം ഒഴിക്കുന്ന രീതിയില് ഉള്ല ഒരു പ്രതിമ സ്ഥാപിക്കുകയും ചെതു. നാലാമത്തേതു തികച്ചും വിശ്വസനീയമാണു. നാട്ടിന്പുറത്തുനിന്നു ഒരമ്മയും മകനുമായി നഗരത്തില് വന്നു. കുറച്ചു സമയം കഴിഞ്ഞു തന്റെ മകനെ കാണാതെ വിവശയായി. അവരുടെ നിലവിളി കേട്ടു നാട്ടുകാര് അന്വേഷിച്ചപ്പോള് ചെക്കന് ഒരു മൂലയില് ഇരുന്നു മൂത്രം ഒഴിക്കുന്നു. ഇതിന്റെ ഓറ്മ്മക്കു ഉണ്ടാക്കിയതാണു ഈ പ്രതിമ. കഥ ഏതായാലും പല പ്രാവശ്യം മോഷ്ടിക്കപ്പെട്ട ഈ പ്രതിമ ബെല്ജിയത്തിന്റെ ഒരു ചിഹ്നം ആയി തീറ്ന്നു. ഈ ബാലന്റെ പ്രതിമകള് ബ്രസത്സിലെ ഏറ്റവും കൂടുതല് വിറ്റഴിയുന്ന കൌതുക വസ്തുവും ആയി.

മനിക്കെന് പിസ്
മാണിക്കന് പിസിലേക്കു പോകുന്ന വഴിയില് ഒരു കടയുടെ മുന്പില് ബെല്ജിയത്തിലെ പ്രസിദ്ധ ചിത്രകാരന് ആയിരുന്ന വാന് ഗോഗിന്റെ ഒരു പ്രതിമ റോഡില് തന്നെ വികൃതമായി ഉണ്ടക്കി വെച്ചിരിക്കുന്നു. മുന്പില് ഒരു ചെറിയ പെട്ടിയും ഉണ്ടു. വാന് ഗോഗ് സംഭാവന പിരിക്കുന്നതു ആറ്ക്കു വേണ്ടി ആണൊ? വ്യക്തമായില്ല.

വാന്‍ ഗോഗ് തെരുവില്‍

Sunday, August 30, 2009

യൂറോപ്പു സഞ്ചാരം – 2 : ഫ്രാന്സില് കൂടി ബെല്ജിയത്തിലേക്കു



യൂറോടണലില് കൂടിയുള്ള അവിസ്മരണീയമായ യാത്ര കഴിഞ്ഞു എത്തിയതു ഫ്രാന്സിന്റെ തീരത്തുള്ള കോക്വെത്സ് എന്ന ചെറിയ പട്ടണത്തില്. ആണു. ഫ്രെഞ്ചുനാട്ടിലെ ഉള് നാടുകളില് കൂടി യാത്ര തുടറ്ന്നു. രാവിലെ കാര്യ്മായി പ്രാതല് ഒന്നും കഴിക്കാത്തതു കൊണ്ടു വിശക്കുന്നുണ്ടു. അപ്പോഴാണു ഞങ്ങളുടെ ടൂറ് മാനേജറ് ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിനെപറ്റി പറയുന്നതു. ഞങ്ങളുടെ കോച്ചിനൊപ്പം തന്നെ ഒരു വാനും വരുന്നുണ്ടു. കാരവന് ( കാരവന് എന്ന വാക്കിന്റെ അറ്ത്ഥം :പണ്ടു കാലത്തു പല സ്ഥലങ്ങളില് നിന്നും സാധനങ്ങള് ശേഖരിച്ചു മറ്റു സ്ഥലങ്ങളില് കൊണ്ടു പോയി വിറ്റു വന്നിരുന്ന സാറ്ഥവാഹക സംഘം) എന്നു വിളിക്കുന്ന ഈ വാനില് ഞങ്ങള്ക്കു വേണ്ട ഭക്ഷണം പാകം ചെയ്യുന്നു. ഭക്ഷണ സമയം ആവുമ്പോള് എവിടെയെങ്കിലും നിറുത്തി ചൂടോടെയുള്ള ഭക്ഷണം വിളമ്പുന്നു. ഇന്ത്യന് ഭക്ഷണം തന്നെ ആണു പാചകം ചെയ്യുന്നതു എന്നു അതുല് പറഞ്ഞപ്പോള് വിശപ്പു കൂടി. ഏതായാലും ഉച്ച ഭക്ഷണത്തിന്റെ സമയം വരെ കാത്തിരിക്കുക തന്നെ. സ്ത്രീ ജനങ്ങളുടെ ബാഗില് ഉണ്ടായിരുന്ന ബിസ്കറ്റും വെള്ളവും കൊണ്ടു തല്കാലം ജഠരാഗ്നി തണുപ്പിച്ചു. ഒരാശ്വാസം യൂറൊപ്യന് സമയം ഇങ്ലണ്ടിലെ സമയത്തിനെക്കാള് ഒരു മണിക്കൂറ് മുന്നില് ആണു എന്നതാണു. അതുകൊണ്ടു അത്രയും നേരം മുന്പേ ഭക്ഷണം കിട്ടും.
ഫ്രാന്സിലെ ഹൈവേയില് കൂടിയുള്ള യാത്ര രസകരമാണു. നല്ല റോഡുകള്, രണ്ടു വശത്തും വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്റെയും ചോളത്തിന്റെയും വയലുകള്. കൂറ്റന് കാറ്റാടി യന്ത്രങ്ങള് മിക്കവാറും എല്ലായിടത്തും കാണാം. പാരമ്പര്യേതര ഊറ്ജ ഉല്പാദനത്തില് ഫ്രെഞ്ചുകാര് മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്പിലാണു. കാറ്റില് നിന്നും കടലിലെ തിരമാലകളില് നിന്നും വൈദ്യുതി നിറ്മിക്കാന് കഴിയുമെന്നു ആദ്യകാലത്തെ പദ്ധതികളില് കൂടി ലോകത്തെ കാണിച്ചതു ഇവരാണു. ഇത്തരം ഊറ്ജോല്പാദന മേഖലയില് കൂടുതല് വൈദഗ്ദ്ധ്യം ഇന്നും ഫ്രെഞ്ചുകാറ്ക്കാണു. ഭൂമിക്കടിയില് ഉള്ള ഊറ്ജ ശേഖരം തീറ്ന്നു കൊണ്ടിരിക്കുന്ന ഇന്നു, ഇത്തരം ഊറ്ജ ഉല്പാദന രീതികളുടെ പ്രാധാന്യം അവഗണിക്കുന്നതു ഭാവി തലമുറകളോടു ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റായിരിക്കും.
ഇന്ത്യക്കാരായ നമുക്കു സന്തോഷമുള്ള ഒരു കാഴ്ച വഴിയില് കണ്ടു. ഇന്ത്യകാരന് ആയ ലക്ഷ്മി മിത്തല് എന്ന വ്യവസായി അല്പം നാടകീയമായി തന്നെ ലേലത്തില് വാങ്ങിയ ആഴ്സിലറ് എന്ന ഫ്രെഞ്ചു ഉരുക്കു ഫാക്റ്ററി പോകുന്ന വഴിയില് റോഡരികില് കാണാം. എല്ലാ കാലത്തും വികസ്വരമെന്നു മാത്രം വിളിച്ചു വന്ന നമ്മുടെ രാജ്യ്ത്തിലും ലോക നിലവാരമുള്ള കോടീശ്വരന്മാര് ഉണ്ടെന്നതു സന്തോഷകരമല്ലേ? പ്രവാസികളായ ഇന്ത്യക്കാര് ഇത്തരം വ്യവസായങ്ങള് ഇന്ത്യയില് തുടങ്ങിയിരുന്നെങ്കില് നമ്മുടെ തൊഴിലില്ലായ്മ കുറക്കാന് വലിയൊരു സഹായം ആവുമായിരുന്നു.
ഞങ്ങളുടെ ആദ്യത്തെ ഭക്ഷണം തരാനുള്ള താവളം എത്തിക്കൊണ്ടിരിക്കുന്നു. ബെല്ജിയത്തിന്റെ അതൃത്തിയിലുള്ള ഒരു സെര്വ്വീസ് സ്റ്റേഷനാണു. ഒരു ചോക്കൊലേറ്റ് ഫാക്ടറിയും അവിടെ തന്നെ ഉണ്ടു. ബെല്ജിയന് ചോകൊലേറ്റു ലോകപ്രസിദ്ധമാണു. വണ്ടി നിറുത്തി പ്രാഥമിക ആവശ്യങ്ങള് കഴിച്ചു ഭക്ഷണം കഴിച്ചു തുടങ്ങി . ഒന്നാം തരം ആഹാരം. ചൂടുള്ള പൂരിയും കറിയും ഫ്രൈഡ് റൈസും മറ്റു വിഭവങ്ങളും. സസ്യാഹാരമാണു. നല്ല വിശപ്പും ഉള്ളതു കൊണ്ടു കുശാലായി ഭക്ഷണം കഴിച്ചു. രണ്ടും മൂന്നും പ്രാവശ്യം വാങ്ങി കഴിച്ചു. കൊച്ചുമകനും ആവശ്യത്തിനു തന്റെ ഇഷ്ട ഭോജ്യമായ പൂരി നിറച്ചു കഴിച്ചു. ഐസ് ക്രീമും കൂടി ആയപ്പോള് ഒരു സദ്യ കഴിച്ച പോലെ ഏമ്പക്കവും വിട്ടു. ഭക്ഷണം കൊണ്ടു വന്നവര് മഹരാഷ്ട്രക്കാരാണു. നല്ല ഭക്ഷണം വിളമ്പിയതിനു നന്ദി പറഞ്ഞ് ചുറ്റുപാടും ഉള്ള ഗ്രാമ്യഭംഗി ആസ്വദിച്ചു നിന്നു.

അതുകഴിഞ്ഞ് ചോക്കൊലേറ്റുകടയില്‍ കയറി. ബെല്ജിയന് സ്വിസ്സ് മാത്രമല്ല തുറ്ക്കിയില് നിന്നു കൊണ്ടു വന്ന ചോക്കൊലേറ്റുവരെ ഉണ്ടു. പണ്ടു ഞങ്ങള് തുറ്കിയില് ഉണ്ടായിരുന്നപ്പോള് നല്ലതെന്നു തോന്നിയിരുന്ന ചിലവ ഉണ്ടു. തേങ്ങ ഉപയോഗിച്ചു ചില നല്ല മധുര പലഹാരങ്ങള് തുറ്കിയില് ഉണ്ടാക്കുന്നു. ‘തുറ്കിഷ് ഡിലൈറ്റ്‘ എന്നറിയപ്പെടുന്ന ഇവ സ്വാദിഷ്ടമാണു. സാമ്പിള് നോക്കാന് എല്ലാ തരം ചോക്കൊലേറ്റും വച്ചിട്ടുണ്ടു. എല്ലാവരും ഓരൊ കഷണം എടുത്തു രുചിച്ചു നോക്കിയാണു വാങ്ങുന്നതു. ആരും ആക്രാന്തം കാണിച്ചു വാരി പോക്കറ്റില് ഇടുന്നില്ല. വിവിധ തരം ചോക്കൊലേറ്റുണ്ടെങ്കിലും എല്ലാത്തിനും നല്ല വിലയാണു. യൂറോയില് തന്നെ കൊടുക്കണം. പോക്കറ്റു ഇപ്പോള് തന്നെ കാലിയായാല് നാലു ദിവസം മുന്നില് ഉണ്ടെന്ന വിവരം സ്ത്രീ ജനങ്ങളെ ഓറ്മിപ്പിച്ചു. അല്പ സമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടറ്ന്നു.

Friday, August 28, 2009

ഞങ്ങളുടെ യൂറോപു പര്യടനം – 1 : ലണ്ടനില്‍ നിന്നു ഫ്രാന്‍സിലേക്കു കടലിനടിയില്‍ കൂടി

യുറോടണല്‍
ഇന്ഗ്ലാന്റില്‍ രണ്ടാമത്തെ പ്രാവശ്യമാണു. ഇത്തവണ ഏതായാലും യൂറോപ്പു കുറച്ചെങ്കിലും കാണണം എന്നു പറഞപ്പോള്‍ മകന്‍ പദ്ധതി തയ്യാറാക്കി. നേരത്തേ തന്നെ റ്റിക്കറ്റും ബുക്കു ചെയ്തു. അഞ്ചു ദിവസത്തെ യാത്രാ പരിപാടി ആണു. ലണ്ടനില്‍ നിന്നു ലക്ഷുറി കോച്ചില്‍ ആണു യാത്ര എന്നു പറഞ്ഞു. ഫ്രാന്‍സ്, സ്വിറ്റ്സെറ്ലാണ്ട്, ജെറ്മനി എന്നീ രാജ്യങ്ങള്‍ യാത്രയില്‍ ഉണ്ടു എന്നു മാത്രം അറിഞ്ഞു, ബാക്കി സസ്പെന്‍സ് ആകട്ടേ എന്നു കരുതി. രാവിലെ ഏഴു മണിക്കു വെംബ്ലി എന്ന സ്ഥലത്തു നിന്നാണു യാത്ര തുടങ്ങുന്നതു. ഇക്കാരണത്താല്‍ സ്കോട്ട്ലണ്ടില്‍ നിന്നു തലേ ദിവസം തന്നെ ലണ്ടനില്‍ എത്തി ‘ട്രാവെലോഡ്ജു‘ എന്ന ഹോട്ടല്‍ ശൃങ്ഖലയുടെ വെംബ്ലി ശാഖയില്‍ താമസം ഉറപ്പിച്ചു. കുട്ടനും മകനും ഭാര്യയും ഞങ്ങള്‍ രണ്ടു വൃദ്ധ ദമ്പതികളും. രാവിലെ ഏഴുമണിക്കു തന്നെ കുളിച്ചു തയ്യാറായി ഞങ്ങള്‍ വെംബ്ലിയില്‍ ഉള്ള സ്റ്റാര്‍ ടൂറ്സ് ആപ്പീസില്‍ എത്തി. അവിടെ ആരും ഇല്ല, നമ്മുടെ നാട്ടുകാരന്‍ ഒരു പച്ചക്കറി പഴ വില്പനക്കട മാത്രം തുറന്നിട്ടുണ്ടു. അയാള്‍ തന്റെ വ്യാപാര സാധങ്ങള്‍ എടുത്തു വെക്കുന്നതിനിടയില്‍ താമസിയാതെ വണ്ടി വരും എന്നു മാത്രം പറഞ്ഞു. പത്തിരുപതു മിനുട്ടു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടി എത്തി. കൂടുതലും ഉത്തര ഇന്ത്യക്കാര്‍ . ഏതായാലും അമേരിക്കന്‍ പര്യടനത്തിലെ പ്പോലെ ചൈനീസ് മാത്രമല്ലലോ എന്നു സമാധാനിച്ചു. അന്നത്തെ പോലെ ഭക്ഷണം കരുതിയിട്ടും ഇല്ല. യാത്രക്കു വാങ്ങിയ പണത്തില്‍ ഭക്ഷണച്ചിലവുള്‍പ്പെടെ ആണു എന്നു ഒന്നു കൂടി ഉറപ്പാക്കി കാത്തിരുന്നു. എട്ടുമണി ആയപ്പോള്‍ വണ്ടി വന്നു. വഴിയില്‍ രണ്ടു സ്ഥലത്തു കൂടി നിറുത്തി കൂടൂതല്‍ ആള്‍കാരെ കയറ്റി.

ഇന്ഗ്ലാന്റില്‍ നിന്നു ടണലിലേക്കു - ഫോക്സ്ക്സടോണ്


ആദ്യം തന്നെ ഞങ്ങളുടെ വഴികാട്ടി സ്വയം പരിചയപ്പെടുത്തി. അതുല്‍ എന്നാണു പേരു,അന്‍പതോളം വയസ്സു പ്രായമുള്ള ഞങ്ങളുടെ ടൂറ് മാനേജറ്. പാകിസ്ഥാന്‍ കാരനെന്നു തോന്നിയ ഡ്രൈവര്‍ ആസിഫ്. അതുല്‍ ടൂറിനെ പറ്റി ഒരു ഏകദേശ രൂപം തന്നു. ആദ്യം ബ്രിട്ടീഷ് ചാനല്‍ കടക്കണം. അങ്ങോട്ടു കടലിന്നടിയില്‍ കൂടി റെയിലിലും തിരിച്ചു കടത്തു ബോട്ടിലും ആണു യാത്ര എന്നു പറഞ്ഞു. യൂറോറെയിലിനെ പറ്റി മുന്‍പു വായിച്ചതു ഒന്നു കൂടി ഓറ്മിച്ചു നോക്കി.

ഫ്രാന്‍സിനും ഇങ്ലണ്ടിനും ഇടയ്ക്കുള്ള കടലിടുക്കു (ഇങ്ലീഷ് ചാനെല്‍ ) കടക്കാനുള്ള യൂറൊ ടണലിന്‍റ്റെ നീളം 50.5 കിലോമീറ്ററ് ആണു. ഇങ്ലണ്ടിലെ കെന്റില്‍ ഉള്ള ഫോല്‍ക്സ്ടോണ്‍ എന്ന സ്ഥലവും ഫ്രാന്‍സിലെ കലെയ് എന്ന പട്ടണത്തിനടുത്തുള്ള കോക്ക്വെത്സ് എന്ന സ്ഥലവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണു യൂറോ ടണല്‍. പല ഘട്ടങ്ങളില്‍ ആയി പല തടസ്സങ്ങളും നീക്കി 1994 ഇല്‍ ആണു ഇതു നിറ്മ്മാണം പൂറ്ത്തിയാക്കി തുറക്കപ്പെട്ടതു. ജപ്പാനിലെ സീക്കന്‍ ടണല്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ കടലിനടിയിലെ ടണല്‍ ആണു ഇതു. അമേരിക്കന്‍ സിവില്‍ എഞ്ചിനീയറിങ് സംഘടന ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ചു. യൂറോപ്പിനെയും ബ്റിട്ടനെയും ബന്ധിപ്പിക്കുന്ന ഈ ടണല്‍ എന്ന ആശയം ആല്‍ബെറ്ട് മാത്യൂ ഫേവിയറ് എന്ന ഫ്രെഞ്ച് എഞ്ചിനെയറ് 1802 ഇല്‍ ആണു അവതരിപ്പിച്ചതു. 1975 ഇല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ വ്യാപാരസംഘടനയില്‍ ചേറ്ന്നതോടെ ഇതിന്റെ നിറ്മാണത്തില്‍ ഗണ്യമായ പുരോഗമനം ഉണ്ടായി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മുടങ്ങിക്കിടന്ന പണി തുടരാന്‍ 1984 ഇല്‍ രണ്ടു ഗവറ്ണ്‍മ്മെന്റുകളും തീരുമാനിച്ചു. രണ്ടു റെയില്‍ ടണലുകള്‍ , ഒരു റോഡ് പാലവും ഒരു റോഡ് ടണലും എന്നിങ്ങനെയുള്ള പല പദ്ധതികളില്‍ നിന്നു ഇന്നത്തേതു തിരഞ്ഞെടുക്കുക ആയിരുന്നു. ഇതു സംയുക്തമായി സ്ഥാപിക്കാന്‍ ഒരു സന്ധി ഫ്രെഞ്ചു ഇങ്ലീഷ് സറ്കാരുകള്‍ തമ്മില്‍ ഒപ്പു വെച്ചു.

ഇന്നത്തെ യൂറോടണലില്‍ സമാന്തരമായി മൂന്നു ടണലുകളാണു ഉള്ളതു. 7.5 മീ(25 അടി) വ്യാസവും 30 മീ (98 അടി) അകലത്തിലും ഉള്ള രണ്ടു റെയില്‍ ടണല്‍ രണ്ടു ഭാഗത്തേക്കും ട്രെയിനുകള്‍ക്കു വഴിയൊരുക്കുന്നു. ഈ രണ്ടു ടണലിനും ഇടയില്‍ 4.8മീ(16 അടി) വ്യാസമുള്ള ഒരു സെറ്വീസ് ടണലും ഉണ്ടു. ഈ ടണലും റെയില്‍ ടണലുകളും ആയി കുറുകെയുള്ള വഴികളില്‍ കൂടി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യം പണിത്തതു ഈ ചെറിയ ടണല്‍ ആണു. പൈലട് ടണല്‍ ആയും ഇതു പ്രയോജനപ്പെട്ടു. ഈ കടലിടുക്കിനടിയിലെ ഭുമിയുടെ പ്രത്യേകതകള്‍ ടണല്‍ നിറ്മാണത്തിനു സഹായകമായിരുന്നു. കൂടുതലും ഇന്‍ഗ്ഗ്ലീഷ് തീരത്തു കാണുന്ന വെള്ള ചോക്കുപോലെയുള്ള കട്ടി കുറഞ്ഞ പാറകളാണു ഇവിടെ. ഏറ്റവും കൂടുതല്‍ 75 മീ(250 അടി) വരെ കടലില്‍ നിരപ്പിനു താഴെയാണു ഈ ടണല്‍. 1988 ഇല്‍ ആണു തുരങ്കം നിറ്മിച്ചു തുടങ്ങിയതു. നിറ്മാണച്ചിലവു 4650 മില്യണ്‍ പൌണ്ടു (3720000 ലക്ഷം രൂപാ). ചില ദിവസങ്ങളില്‍ 15,000 ആള്‍കാര്‍ വരെ പണി എടുത്തിരുന്നു ഈ തുരങ്കത്തിന്റെ നിറ്മാണത്തില്‍. പണി എടുത്തവരില്‍ പത്തു പേര്‍ ( 8 ഇങ്ലീഷുകാര്‍ ) മരണപ്പെട്ടു നിറ്മാണപ്രവറ്ത്തനത്തിന്റെ തുടക്കത്തില്‍..1994 മെയ് ആറാം തീയതി ബ്രിട്ടീഷ് രാജ്ന്ഞി എലിസബെത് രണ്ടും ഫ്രെഞ്ച് പ്രെസിഡെണ്ട് ഫ്രാന്‍സിസ് മിത്തെറണ്ടും സംയുക്തമായി ആണു ഇതു ഉത്ഘാടനം ചെയ്തത്.

ഞങ്ങളുടെ ബസ് ഒരു ട്രെയിനിനിന്റെ കമ്പാറ്ട്ട്മെന്റിലേക്കു കയറ്റി നിറ്ത്തി. ഓരോ കമ്പാറ്ട്ടുമെന്റിലും മൂന്നോളം ബസ്സ്കള്‍ നിറുത്താനുള്ള സൌകര്യം ഉണ്ടു. ബസ് നിറ്ത്തിയാല്‍ യാത്രക്കാറ്ക്കു പുറത്തിറങ്ങാം ആവശ്യമെങ്കില്‍. ടണലിന്റകത്തു നടന്നു നോക്കാം, കഷ്ടിച്ചു മൂന്നടിയോലം സ്ഥലം ഉണ്ടു നടക്കാന്‍. ഞങ്ങള്‍ പുറത്തിറങ്ങി നോക്കി. ഒന്നു രണ്ടു ഫോട്ടോ എടുത്തു. അപ്പോള്‍ ഫ്രെഞ്ചു ഫുട്ബാളറ് ആയ തിയറ് ഹെണ്ട്രിയെപ്പോലെ തോന്നിച്ച ഒരു കറുമ്പന്‍ നീല യൂണിഫോറവുമായി എന്തൊക്കെയോ പരിശോധിക്കുന്നുണ്ടു. ഞങ്ങളോടു ഹലോ പറയാനും അയാള്‍ മറന്നില്ല. അല്പ സമയത്തിനകം വണ്ടി നീങ്ങി. ട്രെയിന്‍ നീങ്ങുന്നതായി അറിയുന്നതേ ഇല്ല. “കാറു ലോറീല്‍ കയറി , ലോറി ട്രെയിനില്‍ കയറി“ എന്നു തമാശ പറഞ്ഞതു യാഥാറ്ഥ്യമായി. 35 മിനുട്ടുകള്‍ കൊണ്ടു ഫ്രെഞ്ചു തീരത്തെത്തി. ടണലില്‍ നിന്നും പുറത്തു കടന്നു പാസ്സ്പോറ്ട് ചെക്കിങും കഴിഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി. ഫ്രാന്‍സിന്റെ ഗോതമ്പു വയലുകളിന്റെ മദ്ധ്യത്തില്‍ കൂടിയുള്ള ഹൈവേയില്‍ കൂടി യാത്ര തുടങ്ങി.



Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.