ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Sunday, August 30, 2009

യൂറോപ്പു സഞ്ചാരം – 2 : ഫ്രാന്സില് കൂടി ബെല്ജിയത്തിലേക്കു



യൂറോടണലില് കൂടിയുള്ള അവിസ്മരണീയമായ യാത്ര കഴിഞ്ഞു എത്തിയതു ഫ്രാന്സിന്റെ തീരത്തുള്ള കോക്വെത്സ് എന്ന ചെറിയ പട്ടണത്തില്. ആണു. ഫ്രെഞ്ചുനാട്ടിലെ ഉള് നാടുകളില് കൂടി യാത്ര തുടറ്ന്നു. രാവിലെ കാര്യ്മായി പ്രാതല് ഒന്നും കഴിക്കാത്തതു കൊണ്ടു വിശക്കുന്നുണ്ടു. അപ്പോഴാണു ഞങ്ങളുടെ ടൂറ് മാനേജറ് ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിനെപറ്റി പറയുന്നതു. ഞങ്ങളുടെ കോച്ചിനൊപ്പം തന്നെ ഒരു വാനും വരുന്നുണ്ടു. കാരവന് ( കാരവന് എന്ന വാക്കിന്റെ അറ്ത്ഥം :പണ്ടു കാലത്തു പല സ്ഥലങ്ങളില് നിന്നും സാധനങ്ങള് ശേഖരിച്ചു മറ്റു സ്ഥലങ്ങളില് കൊണ്ടു പോയി വിറ്റു വന്നിരുന്ന സാറ്ഥവാഹക സംഘം) എന്നു വിളിക്കുന്ന ഈ വാനില് ഞങ്ങള്ക്കു വേണ്ട ഭക്ഷണം പാകം ചെയ്യുന്നു. ഭക്ഷണ സമയം ആവുമ്പോള് എവിടെയെങ്കിലും നിറുത്തി ചൂടോടെയുള്ള ഭക്ഷണം വിളമ്പുന്നു. ഇന്ത്യന് ഭക്ഷണം തന്നെ ആണു പാചകം ചെയ്യുന്നതു എന്നു അതുല് പറഞ്ഞപ്പോള് വിശപ്പു കൂടി. ഏതായാലും ഉച്ച ഭക്ഷണത്തിന്റെ സമയം വരെ കാത്തിരിക്കുക തന്നെ. സ്ത്രീ ജനങ്ങളുടെ ബാഗില് ഉണ്ടായിരുന്ന ബിസ്കറ്റും വെള്ളവും കൊണ്ടു തല്കാലം ജഠരാഗ്നി തണുപ്പിച്ചു. ഒരാശ്വാസം യൂറൊപ്യന് സമയം ഇങ്ലണ്ടിലെ സമയത്തിനെക്കാള് ഒരു മണിക്കൂറ് മുന്നില് ആണു എന്നതാണു. അതുകൊണ്ടു അത്രയും നേരം മുന്പേ ഭക്ഷണം കിട്ടും.
ഫ്രാന്സിലെ ഹൈവേയില് കൂടിയുള്ള യാത്ര രസകരമാണു. നല്ല റോഡുകള്, രണ്ടു വശത്തും വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്റെയും ചോളത്തിന്റെയും വയലുകള്. കൂറ്റന് കാറ്റാടി യന്ത്രങ്ങള് മിക്കവാറും എല്ലായിടത്തും കാണാം. പാരമ്പര്യേതര ഊറ്ജ ഉല്പാദനത്തില് ഫ്രെഞ്ചുകാര് മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്പിലാണു. കാറ്റില് നിന്നും കടലിലെ തിരമാലകളില് നിന്നും വൈദ്യുതി നിറ്മിക്കാന് കഴിയുമെന്നു ആദ്യകാലത്തെ പദ്ധതികളില് കൂടി ലോകത്തെ കാണിച്ചതു ഇവരാണു. ഇത്തരം ഊറ്ജോല്പാദന മേഖലയില് കൂടുതല് വൈദഗ്ദ്ധ്യം ഇന്നും ഫ്രെഞ്ചുകാറ്ക്കാണു. ഭൂമിക്കടിയില് ഉള്ള ഊറ്ജ ശേഖരം തീറ്ന്നു കൊണ്ടിരിക്കുന്ന ഇന്നു, ഇത്തരം ഊറ്ജ ഉല്പാദന രീതികളുടെ പ്രാധാന്യം അവഗണിക്കുന്നതു ഭാവി തലമുറകളോടു ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റായിരിക്കും.
ഇന്ത്യക്കാരായ നമുക്കു സന്തോഷമുള്ള ഒരു കാഴ്ച വഴിയില് കണ്ടു. ഇന്ത്യകാരന് ആയ ലക്ഷ്മി മിത്തല് എന്ന വ്യവസായി അല്പം നാടകീയമായി തന്നെ ലേലത്തില് വാങ്ങിയ ആഴ്സിലറ് എന്ന ഫ്രെഞ്ചു ഉരുക്കു ഫാക്റ്ററി പോകുന്ന വഴിയില് റോഡരികില് കാണാം. എല്ലാ കാലത്തും വികസ്വരമെന്നു മാത്രം വിളിച്ചു വന്ന നമ്മുടെ രാജ്യ്ത്തിലും ലോക നിലവാരമുള്ള കോടീശ്വരന്മാര് ഉണ്ടെന്നതു സന്തോഷകരമല്ലേ? പ്രവാസികളായ ഇന്ത്യക്കാര് ഇത്തരം വ്യവസായങ്ങള് ഇന്ത്യയില് തുടങ്ങിയിരുന്നെങ്കില് നമ്മുടെ തൊഴിലില്ലായ്മ കുറക്കാന് വലിയൊരു സഹായം ആവുമായിരുന്നു.
ഞങ്ങളുടെ ആദ്യത്തെ ഭക്ഷണം തരാനുള്ള താവളം എത്തിക്കൊണ്ടിരിക്കുന്നു. ബെല്ജിയത്തിന്റെ അതൃത്തിയിലുള്ള ഒരു സെര്വ്വീസ് സ്റ്റേഷനാണു. ഒരു ചോക്കൊലേറ്റ് ഫാക്ടറിയും അവിടെ തന്നെ ഉണ്ടു. ബെല്ജിയന് ചോകൊലേറ്റു ലോകപ്രസിദ്ധമാണു. വണ്ടി നിറുത്തി പ്രാഥമിക ആവശ്യങ്ങള് കഴിച്ചു ഭക്ഷണം കഴിച്ചു തുടങ്ങി . ഒന്നാം തരം ആഹാരം. ചൂടുള്ള പൂരിയും കറിയും ഫ്രൈഡ് റൈസും മറ്റു വിഭവങ്ങളും. സസ്യാഹാരമാണു. നല്ല വിശപ്പും ഉള്ളതു കൊണ്ടു കുശാലായി ഭക്ഷണം കഴിച്ചു. രണ്ടും മൂന്നും പ്രാവശ്യം വാങ്ങി കഴിച്ചു. കൊച്ചുമകനും ആവശ്യത്തിനു തന്റെ ഇഷ്ട ഭോജ്യമായ പൂരി നിറച്ചു കഴിച്ചു. ഐസ് ക്രീമും കൂടി ആയപ്പോള് ഒരു സദ്യ കഴിച്ച പോലെ ഏമ്പക്കവും വിട്ടു. ഭക്ഷണം കൊണ്ടു വന്നവര് മഹരാഷ്ട്രക്കാരാണു. നല്ല ഭക്ഷണം വിളമ്പിയതിനു നന്ദി പറഞ്ഞ് ചുറ്റുപാടും ഉള്ള ഗ്രാമ്യഭംഗി ആസ്വദിച്ചു നിന്നു.

അതുകഴിഞ്ഞ് ചോക്കൊലേറ്റുകടയില്‍ കയറി. ബെല്ജിയന് സ്വിസ്സ് മാത്രമല്ല തുറ്ക്കിയില് നിന്നു കൊണ്ടു വന്ന ചോക്കൊലേറ്റുവരെ ഉണ്ടു. പണ്ടു ഞങ്ങള് തുറ്കിയില് ഉണ്ടായിരുന്നപ്പോള് നല്ലതെന്നു തോന്നിയിരുന്ന ചിലവ ഉണ്ടു. തേങ്ങ ഉപയോഗിച്ചു ചില നല്ല മധുര പലഹാരങ്ങള് തുറ്കിയില് ഉണ്ടാക്കുന്നു. ‘തുറ്കിഷ് ഡിലൈറ്റ്‘ എന്നറിയപ്പെടുന്ന ഇവ സ്വാദിഷ്ടമാണു. സാമ്പിള് നോക്കാന് എല്ലാ തരം ചോക്കൊലേറ്റും വച്ചിട്ടുണ്ടു. എല്ലാവരും ഓരൊ കഷണം എടുത്തു രുചിച്ചു നോക്കിയാണു വാങ്ങുന്നതു. ആരും ആക്രാന്തം കാണിച്ചു വാരി പോക്കറ്റില് ഇടുന്നില്ല. വിവിധ തരം ചോക്കൊലേറ്റുണ്ടെങ്കിലും എല്ലാത്തിനും നല്ല വിലയാണു. യൂറോയില് തന്നെ കൊടുക്കണം. പോക്കറ്റു ഇപ്പോള് തന്നെ കാലിയായാല് നാലു ദിവസം മുന്നില് ഉണ്ടെന്ന വിവരം സ്ത്രീ ജനങ്ങളെ ഓറ്മിപ്പിച്ചു. അല്പ സമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടറ്ന്നു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.