ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Wednesday, September 30, 2009

യുറോപ്പ് യാത്ര 11 :ടിത്ലിസ് പര്‍വതം, ആല്പ്സിലെ കൊടുമുടി


ആല്പ്സ് പറ്വതം യൂറോപ്പിന്റെ മുക്കാല് ഭാഗവും നീണ്ടു കിടക്കുന്നു, നമ്മുടെ ഹിമവാന് വടക്കേ അതൃത്തിയില് നീണ്ടു നിവറ്ന്നു കിടക്കുന്നതുപോലെ. ആല്പ്സിന്റെ ഭാഗം ഓരോ രാജ്യത്തിലും വേറെ വേറേ പേരില് അറിയപ്പെടുന്നു. സ്വിറ്റ്സെര്ലാണ്ടില് ഏഞ്ചല്ബെറ്ഗ് എന്ന കൊച്ചു ഗ്രാമത്തിനു തൊട്ടു മുകളില് ആണു റ്റിറ്റ്ലിസ് പറ്വത ശിഖരം. വറ്ഷത്തില് മിക്കവാറും സമയം മഞ്ഞില് മൂടി കിടക്കുന്ന ഒരു കൊച്ചു ഹിമവാന് തന്നെ. ഞങ്ങള് അവിടെ ചെന്നപ്പോഴും വേനല്കാലമാണെങ്കിലും പറ്വതം ഹിമത്താല് മൂടി കിടക്കുന്നു, പൂറ്ണമായല്ലെങ്കിലും. ഇടക്കിടക്കു മഴയും. കാലാവസ്ഥ അത്ര അനുകൂലമല്ല എന്നു തോന്നി. എങ്കിലും പ്രകൃതിയുടെ വികൃതികള് കാണാനും ഒരു രസമുണ്ടല്ലോ എന്നു വിചാരിച്ചു ആശ വെടിഞ്ഞില്ല.

കേബിള്‍ കാറിലേക്ക് സ്വാഗതം----->
സമുദ്രനിരപ്പില് നിന്നും 10020 അടി ( 3200 മീറ്റര്) ഉയരത്തില് ഉള്ല റ്റിറ്റ്ലിസ് പറ്വത ശിഖരത്തിലേക്കു കേബിള് കാറ് വഴി യാത്ര ചെയ്യാം.ലോകത്തിലെ ഏറ്റവും വലിയ കേബിള് കാറ് യാത്ര മൂന്നു ഘട്ടങ്ങളില് ആയിട്ടാണു പറ്വതത്തിന്റെ ഉന്നതങ്ങളിലേക്കു നമ്മളെ എത്തിക്കുന്നതു.ആദ്യത്തെ കേബിള്കാറില് കുറച്ചു പേറ്ക്ക്കെ മാത്രമേ യാത്ര ചെയ്യാനാവൂ, പരമാവധി 8 പേര്. രണ്ടാമത്തെതില് 30 പേറ്ക്കു വരെ യാത്ര ചെയ്യാം. പച്ച വിരിച്ച താഴ്വരയ്കു മുകളില് കൂടി ആണു ആദ്യ ഘട്ടത്തിലെ യാത്ര. ഉയരത്തിലേക്കു പോകുംപോള് കേബിള് കാറ് കുമ്മായം വാരി വിതറിയ പോലെ മഞ്ഞുവീണ മലഞ്ചെരിവിന്റെ മുകളില് കൂടി യാത്ര ചെയ്യുന്നു. ഗൊണ്ടോലാ എന്നറിയപ്പെടുന്ന ആദ്യ ഘട്ട കേബിള് കാറില് നിന്നിറങ്ങി അടുത്ത രണ്ടാം ഘട്ടത്തില് ഉള്ള റോട്ടാറ് എന്ന നാല്പതു പേരേ വഹിക്കുന്ന കൂറ്റന് കേബിള് കാറില് കയറണം. കേബിള് കാറില് നിന്നിറങ്ങിയാല് മുകളില് ഒരു റെസ്റ്റോറന്റുള്പെടെ എല്ലാ സൌകര്യവും ഉണ്ടു. ഞങ്ങള് ചെല്ലുന്ന ദിവസം സാമാന്യം മഴ ഉണ്ടായിരുന്നു. താഴെ നിന്നുള്ള കാഴ്ച അത്ര വ്യക്തമല്ലായിരുന്നു എങ്കിലും, ഉച്ച ആയപ്പൊള് പ്രകൃതി തെളിഞ്ഞു. ഹിമം നിറഞ്ഞ പറ്വത ശിഖരങ്ങള് വ്യക്തമായി കാണാന് കഴിഞ്ഞു. കേബിള് കാറ് ഇറങ്ങിയ ശിഖരത്തില് നിന്നും, ഐസ് സ്കേയ്റ്റിങിനു അല്പം അകലെയുള്ള ഗ്ലേസരിന്റെ (ഉറഞ്ഞ ഹിമനദി) മുകള്ലേക്കു മറ്റൊരു കേബിളില് യാത്ര ചെയ്യാം. ഐസില് കളിക്കാനും സ്കേറ്റിങിനും എല്ലാം സൌകര്യമുള്ള ഒരു നിരപ്പായ സ്ഥലം ഗ്ലേസ്യറിന്റെ മുകലില് ഉണ്ടു. അവിടെ പോകാന് ഭയമുള്ലവര്ക്കുവേണ്ടി ഒരു ഗ്ലേസ്യര് ഗുഹയും കേബിള് കാറ് നിന്ന സ്ഥലത്തിനടുത്തു തന്നെ ഉണ്ടു.

<-------ഏറ്റവും ഉയരത്തില്‍
മഞ്ഞുകട്ട കൊണ്ടുള്ള ഭിത്തികള് ഉള്ള ആ ഗുഹയില് കൂടി നടന്നു നീങ്ങാം, ഫോട്ടോ എടുക്കാം. . ഏറ്റവും ഉയരത്തില് ഒരു റെസ്റ്റോറന്റിലെന്ന പോലെ നിരപ്പായ തറയില് ബെഞ്ചുകള് ഇട്ടിരുന്നു. കാണികള്ക്കു ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൌകര്യം. എന്നാല് ഞങ്ങള് ചെന്നപ്പോള് ഈ ബെഞ്ചുകളുടെ മുകളില് നാലിഞ്ചോളം മഞ്ഞു വീണിരുന്നു. ഐസുപാളികളാകുന്നതിനു മുന്പു പൊടി മഞ്ഞുപയോഗിച്ചു ഹിമമനുഷ്യനെയൊ മറ്റോ ഉണ്ടാക്കി കളിക്കാന് പറ്റിയ പരുവം. നമ്മുടെ കയ്യില് മഞ്ഞു വാരി എടുത്താല് പെട്ടെന്നു വെള്ളം ആവും. കുറെ കൂടുതല് വാരി എടുത്തു ഉരുളകള് ആക്കിയാല് മണ്ണു കൊണ്ടു രൂപങ്ങള് ഉണ്ടാക്കുന്നതു പോലെ പല രൂപങ്ങളും ഉണ്ടാക്കാം. താപനില പൂജ്യത്തില് താഴെ പത്തോ ഇരുപതോ ആണു. അല്പം ആസ്ത് മായുടെ ശല്യം ഉള്ള ശ്രീമാന് പോലും മഞ്ഞില് കളിക്കാന് തയ്യാറായി, വായും മുഖവും എല്ലാം മൂടി കെട്ടിക്കൊണ്ടാണെങ്കിലും. നമ്മുടെ നാട്ടില് ഡിസംബറ് മാസത്തില് പോലും മഞ്ഞുണ്ടെന്നു പറയാമെന്നല്ലാതെ ഇവിടത്തെപോലെയുള്ള മഞ്ഞു ശീതീകരിണിയുടെ തട്ടില് മാത്രമേ കാണാന് കഴിയുകയുള്ളല്ലോ. തണുപ്പു രാജ്യത്തു ജോലി ചെയ്യുന്ന കുട്ടികള്ക്കു ഇതൊരു പുതുമയല്ലെങ്കിലും ഞങ്ങള്ക്കു ഇതു വളരെ അപൂറ്വ്വമായ അനുഭവം ആയി.

കേബിള്‍ കാറിന്റെ അവസാനം
തണുപ്പു തീരെ സഹിക്ക വയ്യാതെ ആയപ്പോള് റെസ്റ്റോറന്റില് കയറി , ചൈനക്കാരാണു റെസ്റ്റോറന്റു നടത്തുന്നതു. നല്ല കടുപ്പത്തില് കാപ്പി കിട്ടി. ചൂടു കാപ്പി കുടിച്ചാല് ഇത്ര ഉണറ്വുണ്ടാകുമെന്നു ഇപ്പോഴാണു മനസ്സിലായതു. ഭിത്തിയില് നോക്കിയപ്പോള് അവിടെയും നമ്മുടെ ഐശ്വര്യാറേയുടെ പരസ്യം ലോന് ജിന്സ് എന്ന സ്ഥാപനത്തിന്റെ ഘടികാരം വില്കാനുള്ള പരസ്യം. ആ സാഹചര്യത്തില് നമ്മുടെ ദേശീയപതാക കാണുന്നതുപോലെ സന്തോഷമുണ്ടായി. പരസ്യമാണെങ്കിലെന്തു, നമ്മുടെ നാടിന്റെ അഭിമാനം അവിടെയും ഉയറ്ത്തുന്ന ദൃശ്യം എപ്പോഴും ആഹ്ലാദകരം തന്നെ.

ചൂടുകാപ്പി - എന്ത് രസം
സമയം പോകുന്നതു അറിയുന്നേ ഇല്ല. തിരിച്ചുപോകാന് സമയം ആയി. എല്ലാവരും കൂടി കേബിള് കാറിലേക്കു തിരിച്ചു. തിരിച്ചിറങ്ങുമ്പോഴും കാഴ്ച നയനാനന്ദകരം തന്നെ. കേബിള് കാറ് ഇറങ്ങുന്ന വഴിയില് പൂറ്ണമായും മരത്തില് നിറ്മിച്ച ഒരു വീടു. അതു ഒരു ഹോട്ടല് ആണത്രേ. താഴോട്ടു ഇറങ്ങുമ്പോള് സുന്ദരമായ ഒരു തടാകം ചുറ്റും പച്ച പുതച്ചു കിടക്കുന്നു. എഞ്ചെല്ബെറ്ഗ് എന്ന ഗ്രാമത്തിന്റെയും ഒരു വിഹഗ വീക്ഷണം കിട്ടുന്നു. താഴെ ഇറങ്ങിയപ്പോള് ഒരു മൊബയില് റെസ്റ്റോറന്റില് നമ്മുടെ ചൂടു ഉഴുന്നു വടയും ചായ കാപ്പികളും തയ്യാറ്. രുചികരമായ ഭക്ഷണം. അതും വാങ്ങി കഴിച്ചു നമ്മുടെ വാഹനത്തിലേക്കു കയറി. ജീവിതത്തിലെ അത്യപൂറ്വം ആയ മറ്റൊരു അനുഭവം കൂടി അങ്ങനെ പൂറ്ത്തിയായി.

ഇവിടെയും ഒരു ഹോട്ടല്‍ ?

ഐശ്വര്യ റേയുടെ പരസ്യം ഇവിടെയും !!



ഇത്ര ഉയരത്തിലും ബുല്‍ ഡോസര്‍?





ഗ്ലേസ്യര്‍ ( ഐസ്‌) ഗുഹ --->







ഇറങ്ങുമ്പോള്‍ കാണുന്ന തടാകം

യുറോപ്പ് യാത്ര 10: എന്‍ജെല് ബെറ്ഗ് ; സഞ്ചാരികളുടെ പറുദീസ


" അസ്ത്യുത്തരസ്യാം ദിശി....."

ആല്പ്സോ നാമ ..."

നഗാധിരാജാ..
അടുത്ത യാത്ര സ്വിറ്റ്സെറ്ലാണ്ടിലെ ഏറ്റവും ഭംഗിയുള്ള സ്ഥലത്തേക്കാണു എന്നു ഗൈഡ് പറഞ്ഞപ്പോള് ആകാംക്ഷ കൂടി. ആദ്യം താഴ്വരയിലെ എന്‍ജെല് ബെര്‍ഗ് എന്ന ഗ്രാമം, അടുത്ത ദിവസം റ്റിറ്റ്ലിസ് പര്‍വതത്തിന്റെ ഉയരങ്ങളിലേക്കു. അവിടെയ്ക്കുള്ള യാത്ര തന്നെ വളരെ സന്തോഷമുണ്ടാക്കുന്നതാണു. ഒരു പക്ഷേ നമ്മുടെ ശബരിമലയിലേക്കോ ഊട്ടിയിലേക്കോ ഉള്ല യാത്രപോലെ വളഞു പുളഞ്ഞ താഴ്വരയില് കൂടിയുള്ള റോഡുകള് വഴിയുള്ള യാത്ര. കുന്നിന് ചരിവില് കൂടി കയറിയും ഇറങ്ങിയും. നോക്കിയാല് ഒരു വശത്ത് സുന്ദരമായ പച്ചപ്പിന്ടെയും മരങ്ങളുടെയും മേഘം കൊണ്ടു മൂടിയ പറ്വതശിഖരങ്ങളും. മറുവശത്ത് ഭയം ഉണ്ടാക്കുന്ന കൊക്കകളും. മേഘ സന്ദേശം എഴുതാന്‍ കാളിദാസനു പ്രചോദനം നല്കിയ അന്തരീക്ഷം. കവിത്വം തീരെ ഇല്ലാത്ത ഞങ്ങളെപ്പോലുള്ലവറ്ക്കു പോലും കവിത തോന്നിപ്പിക്കുന്ന മായാബസാറ്.

എന്‍ജെല് ബെറ്ഗ് എന്നതു സ്വിറ്റ്സെറ്ലാണ്ടിലെ ഒബ്വാള്ദെന് (Obalden)എന്ന കാന്റനിലെ ഒരു ചെറിയ ഗ്രാമം ആണു. ബെനെഡിക്റ്റന് വികാരികളുടെ ഒരു മൊണാസ്റ്റെരി മധ്യകാല ഘട്ടത്തില് അവിടെ ഉണ്ടായിരുന്നു. ഇന്നു ഇതു പ്രസിദ്ധമായ ഒരു മഞ്ഞുകാല വിനോദകേന്ദ്രമാണു. മഞ്ഞുകാല ഒളിമ്പിക്സ് പല പ്രാവശ്യം ഇവിടെ നടന്നിട്ടുണ്ടു. സ്കിയിങിനും (skiing) ശുദ്ധ വായു ശ്വസിക്കാനും മാത്രം ഇവിടെ വരുന്നവരുണ്ടത്രേ. വേനല് കാലത്തും മഞ്ഞു കാലത്തും സഞ്ചാരികളെ എന്‍ജെല് ബെറ്ഗ് ആകര്ഷിക്കുന്നു.

സുമാറ് 75 ച് കിമീ മാത്രം വിസ്തൃതി ഉള്ള ഈ ഗ്രാമത്തിലെ ജനസംഖ്യ 4000 ഇല് അധികം അല്ല. അതില് തന്നെ 20% അധികം വിദേശികള്. മധ്യ സ്വിറ്റ്സെറ്ലാണ്ടിലെ ഉറ്ണെര് ആല്പ്സ് (Urner Alps)താഴ്വരയിലാണു എങെല്ബെര്ഗ്. ശരാശരി സമുദ്രനിരപ്പില് നിന്നു 3070 മീറ്ററ് ഉയരത്തിലാണു ഈ ഗ്രാമം. ആല്പ്സ് പറ്വതം കൊണ്ടു ചുറ്റപ്പെട്ട ഈ ഗ്രാമം ആല്പ്സ് പറ്വതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ റ്റിറ്റ്ലിസ് ( Mount Titlis)ശിഖരത്തിനു തൊട്ടു താഴെ ആണു. റ്റിറ്റ്ലിസ് ശിഖരത്തിന്റെ ഉയരം 3239 മീറ്റര്, സ്കിയിങിന്റെ മെക്ക എന്നറിയപ്പെടുന്ന ഇവിടെ സ്കീയിങിന്റ്റെ ലോക കപ്പു മത്സരം നടക്കുന്നു. സ്കിയിങിനു അനുകൂലമായ കാലാവസ്ഥയില് ഇവിടത്തെ ഹോട്ടലുകള് എല്ലാം ആറുമാസം മുമ്പു വരെ പൂറ്ണമായി ബുക്കു ചെയ്തു കഴിയും.
ഞങ്ങളുടെ താമസം അവിടെ ഉള്ള ഒരു സ്റ്റാറ് ഹൊട്ടലില് തന്നെ, റമദാന് എന്ന പേരു. ഭക്ഷണമൊരു ഇന്ത്യന് റെസ്റ്റോറന്റില് തന്നെ. അവിടെക്കു കയറിയപ്പോല് തന്നെ ഗണപതിയുടെയും ശിവ പാറ്വതിമാരുടെയും ചെമ്പില് ഉള്ള വലിയ പ്രതിമകള് ആണു ഞങ്ങളെ സ്വീകരിച്ചതു. തനി ഇന്ത്യന് അന്തരീക്ഷം . ചന്ദ്രനില് ചെന്നാലും നമ്മുടെ നാടന് ചായയും പൊറോട്ടയും കോഴി ബിരിയാണിയും വില്കാന് മലയാളികള് ഉണ്ടാവും എന്നു തമാശ പറയാറുണ്ടല്ലൊ. ഇവിടെ മലയാളി അല്ല എന്ന വ്യത്യാസമേ ഉള്ളൂ. സ്ഥിരം ഭക്ഷണ വാഹകരായ കാരവന് ഇങ്ങോട്ടു എത്തിയിട്ടില്ല. എന്നാലും ഭക്ഷണം കുശാല് തന്നെ. നല്ല തണുപ്പു ഉണ്ടു. അതുകൊണ്ടു ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങി, അടുത്ത ദിവസത്തെ മലകയറ്റത്തെപ്പറ്റി ഓറ്ത്തു കൊണ്ടു.

ഒരു ഹോട്ടല്‍

ഹോട്ടലിന്റെ മുന്‍പിലെ പ്രതിമ

Sunday, September 27, 2009

യൂറോപ്പു യാത്ര 9 : ഇന്റെര്ലേയ്കന് - തടാകങ്ങള്ക്കിടയിലെ നഗരം


Interlaken village

jungfraa peak ----->

<-----lake view
സ്വിറ്റ്സെറ്ലാണ്ടു തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാടു ആണു. ഇതാ രണ്ടു തടാകങ്ങളുടെ ഇടയില് ഉള്ള ഒരു ഭംഗിയേറിയ നഗരം. പേരും അതു തന്നെ. ഇന്റെര്ലേയ്കന്. സ്വിറ്റ്സെറ്ലാണ്ടിലെ ബേറ്ണ് എന്ന പ്രവിശ്യയില് (കാണ്ടണ്) ഉള്ള ഒരു ചെറിയ മുനിസിപാലിറ്റി ആണു ഇന്റെര്ലെയ്യ്കന്. അഗസ്റ്റീനിയന് വികാരിമാരുടെ ഒരു കോണ്വെന്റ് ആയാണു ഇതു ആദ്യം അറിയപ്പെട്ടതു. 1130 ഇലാണു ഇവറ്ക്കു വേണ്ടി ഒരു കോണ്വെന്റ് ഉണ്ടാക്കിയതു. 1528 വരെ ഇതു നിലനില്കുകയും ചെയ്തു. 1891 നു മുന്പു ഈ നഗരം ആറ്മുളേ (Aarmuhle) എന്ന പേരില് ആണു അറിയപ്പെട്ടിരുന്നതു. സ്വിറ്റ്സെറ്ലാണ്ടിലെ മറ്റേതു നഗരത്തിലെയും പോലെ ഇവിടെയും വാച്ചു നിറ്മാണം ഒരു വ്യവസായം ആണു. എന്നാലും ഇന്നു ഇതു ഒരു ടൂറീസ്റ്റു കേന്ദ്രമായാണു അറിയപ്പെടുന്നതു.
ബ്രീന്ശ് , തുണ് എന്നീ തടാകങ്ങളുടെ ഇടയില് ആണു ഈ നഗരം. ആറെ (Aare) എന്ന നദി നഗരമദ്ധ്യത്തില് കൂടി ഒഴുകുന്നു. സമുദ്ര നിരപ്പില് നിന്നു 570 മീറ്ററ് ഉയരത്തിലാണു ഈ നഗരം. കഷ്ടിച്ചു 4.4 ച. കിലോമീറ്ററ് മാത്രം വിസ്തറുതി ഉള്ള ഈ നഗരത്തിന്റെ നാലില് ഒന്നു ഭാഗം കൃഷിക്കും മറ്റൊരു കാല് ഭാഗം കാടുകളും ആണു. ബാക്കി പകുതി ഭാഗം കെട്ടിടങ്ങളും റോഡുകളും മറ്റുമാണു. ജന സംഖ്യ 5000 ത്തോളം മാത്രം. അതില് തന്നെ സിംഹ ഭാഗവും വിദേശികള്.

<------Hotel Grand

Hotel Savoy------>
സഞ്ചാരികളാണു ഈ നഗരത്തിന്റെ നിലനില്പു തന്നെ. പുറകില് ഭാണ്ഡവും തൂക്കി വരുന്ന (backpackers) സഞ്ചാരികള്ക്കു വേണ്ട പല തരം ഹോസ്റ്റലുകളും മറ്റു സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടു. നഗരത്തില് താമസിച്ചു ട്രെയിനിലോ ബസിലോ നഗര പ്രാന്തങ്ങള് കാണാന് പോകാം. മല കയറാനും പാരച്യൂട്ടില് കയറി പാരഗ്ലൈഡിങ്ങിനും സൌകര്യം ഉണ്ടു. തെളിഞ്ഞ കാലാവസ്ഥയില് മലയുടെ മുകളില് നിന്നു പാരച്യ്യൂട്ടില് കയറി നഗര മദ്ധ്യത്തില് ഒരു മൈതാനത്തില് ഇറങ്ങാം. കൂടെ ഒരു സഹായി ഉണ്ടാവും. ഭയപ്പെടേണ്ട കാരയ്ം ഇല്ല. ചാറ്ജു അല്പം കൂടുതല് ആണെന്നു മാത്രം. പൊതുവെ സ്വിറ്റ്സെറ്ലാണ്ടു ചിലവു കൂടിയ സ്ഥലം ആണെന്ന വാസ്തവം ഒരിക്കല് കൂടി ഉറപ്പാക്കുന്നതു പൊലെ.

<--------paragliding
ആല്പ്സു പറ്വതത്തിന്റെ ഒരു കൊടുമുടി ആയ ജുങ്ഫ്രാ (Jungfra) കൊടുമുടി ഇവിടെ അടുത്താണു. മലയിടയില് കൂടി അതു കാണാം. ജുങ്ഫ്രാ മാരത്തോണ് സെപ്റ്റംബെര് മാസത്തില് ആണു നടത്തുന്നതു. പന്ത്രണ്ടു വര്ഷത്തില് ഒരിക്കല് ഇവിടെ നടത്തുന്ന ഒരു ഉത്സവം ആണു ഉണ്സ്പുണ് (Unnspun festival) ഫെസ്റ്റിവല്. സ്വിസ്സ് നാടന് കലകളുടെയും സംസ്കാരത്തിന്റെയും പ്രദര്ശനം നടക്കുന്നു ഈ ഉത്സവത്തില്. കല്ലെറിയല് , ഗുസ്തി മുതലായ മത്സരങ്ങളും അരങ്ങേറുന്നു ഇവിടെ. വേനല് കാലത്തു ഇവിടെ ഒരു സംഗീത മത്സരവും നടക്കാറുണ്ടു.

Hill view------>
നല്ല ഉച്ച സമയത്താണു ഞങ്ങള് അവിടെ എത്തിയതു. കഷ്ടിച്ചു ഒരു മണിക്കൂറ് മാത്രം സമയമേ അനുവദിച്ചിട്ടുള്ളൂ. നല്ല ചൂടുണ്ടു. ദാഹവും ഉണ്ടു. നോക്കിയപ്പോള് എല്ലാവരും തുറന്ന സ്ഥലത്തു ബിയറ് കുപ്പിയും ഗ്ലാസ്സുമായി ഇരിക്കുന്നു. ഒരു ചായയോ കാപ്പിയോ കിട്ടുമോ എന്നു നോക്കി അവിടെയൊക്കെ നടന്നു. ഒരു ഇന്ത്യന് റെസ്റ്റോറന്റിന്റെ ബോറ്ഡു കണ്ടു. അവര് നാലു മണിക്കു ശേഷമേ തുറക്കൂ. കയ്യില് ഉള്ള വെള്ളം കുടിച്ചു ദാഹം മാറ്റി കുറച്ചു ഫോട്ടൊയും എടുത്തു തിരിച്ചു. കൌതുക വസ്തുക്കല് വില്കുന്ന ഒരു കടയില് കയറി. നമ്മുടെ ഗണപതിയും സരസ്വതിയും കൃഷ്ണനും എല്ലാം വില്കാനുണ്ടു. ചുമ്മാതെ വില ചോദിച്ചു. തലകറങ്ങുന്ന പോലെ തോന്നി. കടയിലെ ഉള്ള സാധനങള് ഇഷ്ടപ്പെട്ടില്ലെങ്കില് ഇന്ത്യയില് നിന്നു വേറെ വരുത്തി തരാം എന്നു കട ഉടമസ്ഥ പറഞ്ഞു. ഏതായാലും കൂടുതല് വഷളാകാതെ ബസ്സില് കയറി

Friday, September 25, 2009

യുരോപ്പ് യാത്ര 8 : ലൂസേറ്ണ് : മരിചുകൊണ്ടിരിക്കുന്ന സിംഹത്തിന്റെ നഗരം










സ്വിറ്റ്സെറ്ലണ്ടിലെ മറ്റൊരു തടാക നഗരമാണു ലൂസേറ്ണ് (Luzern). ഇതേ പേരിലുള്ള ഒരു കാണ്ടന്റെ തലസ്ഥാനവും ആണു ഇതു. പതിനാലാം നൂറ്റാണ്ടില് മീന്പിടുത്തക്കാരുടെ ഒരു ഗ്രാമം ആയിരുന്നു ഇതു. റീസ് (Rees)നദി ലുസെറ്ണ് തടാകത്തില് നിന്നു പുറപ്പെടുന്നു. ആല്പ്സ് പറ്വതത്തിന്റെ ഭാഗം ആയ പിലാറ്റസ് (pilatus), രിഗി(Rigi) എന്നീ പറ്വതങ്ങളുടെ താഴ്വരയില് ഉള്ള ഈ നഗരം പ്രധാനമായും ഒരു സഞ്ചാരികളുടെ കേന്ദ്രം ആണു.

ഈ നഗരത്തിലെ സ്വിറ്റ്സെറ്ലണ്ടിലെ മറ്റു ഏതൊരു നഗരത്തിലെയും പോലെയുള്ള പ്രക്രുതി ഭംഗി അല്ലാതെ ഏറ്റവും ഓര്മിക്കാന് ഉള്ളതു ഒരു സിംഹത്തിന്റെ പ്രതിമ ആണു. ചങ്കില് കുത്തിക്കയറിയ കുന്തത്തില് നിന്ന് രക്തം വാര്ന്നൊഴുകി മരിച്ചു കൊണ്ടിരിക്കുന്ന ഒരു സിംഹം. ചുണ്ണാമ്പുകല്ലില് ഒരു വലിയ മലയുടെ ചരിവില് ആണു ഇതു നിറ്മിച്ചിരിക്കുന്നതു. ഫ്രെഞ്ചു ചക്രവറ്ത്തി ആയിരുന്ന ലൂയി പതിനലാമന്റെ അംഗരക്ഷകര് കൂടുതലും സ്വിസ്സ് പടയാ ളികള് ആയിരുന്നു. ഫ്രെഞ്ചു വിപ്ലവം അതിന്റെ മൂറ്ദ്ധന്യത്തില് ആയിരുന്ന സമയം. ജനങ്ങള് വിപ്ലവത്തിന്റെ ആവേശത്തില് കൊട്ടാരവും ചക്രവറ്ത്തിയെയും ആക്രമിക്കുമെന്നു ഉറപ്പായി. അമ്ഗരക്ഷകര് ചക്രവറ്ത്തിയെ അറിയിച്ചു, “ജീവനു അപകടമാണു, അങ്ങു തല്കാലത്തേക്കെങ്കിലും കൊട്ടാരത്തില് നിന്നു മാറുകയാണു നല്ലതു” അവര് അദ്ദേഹത്തെ ഉപദേശിച്ചു. എന്നാല് അദ്ദേഹം തന്റെ ജനങ്ങള് തന്നെ ഉപദ്രവിക്കില്ല എന്നു പൂറ്ണ ബോദ്ധ്യത്തോടെ കൊട്ടാരത്തില് തന്നെ ഇരുന്നു. ലഹളകാര് ആവേശത്തില് കൊട്ടാരം ആക്രമിച്ചു, ചക്രവറ്ത്തിയെയും. ആയിരങ്ങളോടു പൊരുതി തങ്ങളുടെ സ്വാമിയെ രക്ഷിക്കാന് സ്വിസ്സ് പടയാളികള് കിണഞു ശ്രമിച്ചു. എന്നാല് നൂറൊ ഇരുനൂറോ അംഗരക്ഷക്കര്ക്കു ചക്രവറ്ത്തിയെ രക്ഷിക്കാന് ആയില്ല, അവറ് അദ്ദേഹത്തിനെ രക്ഷിക്കാനുള്ള ശ്രമത്തില് എല്ലാവരും കൊല്ലപ്പെട്ടു. ഈ പടയാളികളുടെ ഓറ്മ്മക്കായി പണി കഴിപ്പിച്ചതാണു ഈ മരിക്കുന്ന സിംഹത്തിന്റെ പ്രതിമ. ദൈന്യമായ കണ്ണുകളുമായി കുന്തത്തില് കിടന്നു പിടഞ്ഞു മരിക്കുന സിംഹത്തിന്റെ ദയനീയ രൂപം പരിതാപകരം തന്നെ.
ഇവിടത്തെ മറ്റൊരു ആകറ്ഷണം പതിനാലാം നൂറ്റാണ്ടില് സ്ഥാപിച്ച ചാപല് ബ്രിഡ്ജ് (Chapel Bridge)എന്നറിയപ്പെടുന്ന പാലമാണു. മരത്തില് നിറ്മിച്ച ഈ പാലം ഇന്നും കേടുകൂടാതെ നിലനില്കുന്നു. ചുറ്റും പൂച്ചെടികളും മറ്റും വച്ചു പിടിപ്പിച്ചു, പലത്തിന്റെ മേല്കൂരയില് ചിത്രപ്പണികളും മറ്റും ആയി ഒരു മുതു മുത്തച്ഛന്റെ ഗമയോടെ ആ പാലം ഇന്നും നഗരമദ്ധ്യത്തില് തന്നെ വിലസുന്നു.

Sunday, September 20, 2009

യൂറോപ്പു യാത്ര 7 : സൂറിച് നഗരവും തടാകവും


സൂറിച് തടാകം
റയിന് (Rhine falls) വെള്ളച്ചാട്ടം കണ്ടു അടുത്ത കാഴ്ച സൂറിച് (Zurich) നഗരമാണെന്നു മാനേജര് പറഞ്ഞു. സൂരിച് സ്വിറ്റ്സെര്ലാണ്ടിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക തലസ്ഥാനവും ആണെന്നു കേട്ടിരുന്നു. സൂറിച് എന്ന കാണ്ടന്റെ തലസ്ഥാനവും ആണു. ലോകത്തിലെ ഏറ്റവും ചിലവു കൂടിയ നഗരങ്ങളില് ഒന്നാണു. സൂറിച്. യൂറോപ്പിലെ ഏറ്റവും വൃത്തിയുള്ളതും ചിലവുകൂടിയതുമായ നഗരം. 2008 ഇലെ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും ചിലവുകൂടിയ നഗരങ്ങളില് ആറാമത്തെ സ്ഥാനമാണു സൂരിച്ചിനുള്ളതു. സ്വിറ്റ്സെറ്ലാണ്ഡില് തന്നെ ജെനീവ കഴിഞ്ഞാല് ഏറ്റവും ചിലവു കൂടിയതു ഈ നഗരം തന്നെ..

ഏ ഡി രണ്ടാം നൂറ്റാണ്ടില് റ്റൂറികം (Turicum) എന്നാണു ഈ നഗരം അറിയപ്പെട്ടിരുന്നതു. ഈ നഗരത്തിന്റെ പേരു എങ്ങനെ വന്നു എന്നോ ജെര്മന് ചുവയുള്ള സൂറിച് എന്ന വാക്കിന്റെ അറ്ത്ഥം എന്തെന്നോ അറിയാന് കഴിഞിട്ടില്ല( വിക്കി പീഡിയ). പത്താം നൂറ്റാണ്ടു മുതല് ഈ നഗരം ഈ പേരിലാണു അറിയപ്പെടുന്നതു. സുരിച് തടാകത്തിന്റെ ചുറ്റുമാണു ഈ നഗരം ഇന്നു സ്ഥിതി ചെയ്യുന്നതു. ലിമാത് (Limath)എന്ന നദി സൂരിച് തടാകത്തില് നിന്നു പുറപ്പെട്ടു നഗരമദ്ധ്യത്തില് കൂടി ഒഴുകുന്നു. നദിയുടെ രണ്ടു തീരങ്ങളില് ആയി പല ക്രിസ്തീയ ദേവാ ലയങ്ങളും കാണാം. അതില് ഒന്നു സ്ത്രീകള്ക്കു വെണ്ടി ചാറ്ലിമെയിന് എന്ന ജെര്മ്മന് പ്രഭു തന്റെ മകളുടെ ഓറ്മയ്ക്കായി ഉണ്ടാക്കിയ ഫ്രാമോണ്സ്റ്റെര് (Fraumonster) എന്ന പള്ളിയാണു ഈ പള്ളി 853 ഇല് സ്ഥാപിച്ചതാണത്രേ. ഇതിനടുത്തു തന്നെ ഫ്രെദെറിക് എന്ന പ്രഭു 1240 ഇല് ഗ്രോസ്സ്മൊണ്സ്റ്റെര് (Grossmonster) എന്ന പള്ളിയും സ്ഥാപിച്ചു. ഫ്രാമൊന്ശ്റ്റെര് പള്ളിയിലെ മേലധികാരിയായ പുരോഹിതയ്ക്കു ഒരു പ്രഭ്വിയുടെ സ്ഥാനവും അദ്ദേഹം അനുവദിച്ചു കൊടുത്തു. 1351 ഇല് സ്വിസ്സ് ഫെഡെരേഷനില് അഞ്ചാമതായി ചേറ്ന്ന സൂരീച്ചിനെ 1440 ഇല് അടുത്ത കാണ്ടണുമായി അതൃത്തി ത്ര്കത്തില് യുദ്ധം ഉണ്ടായപ്പോള് ഫെഡെറേഷനില് നിന്നു പൂറത്താക്കി. 1450 ഇല് സൂറിച്ചിനെ തിരിച്ചെടുത്തു. സൂറിച് തടാകത്തിന്റെ വടക്കു ഭാഗത്തി ലിമ്മാത് താഴ്വരയും മറ്റൂ മൂന്നു ഭാഗത്തു നഗര ഭാഗങ്ങളും ആണു.

ഇവിടത്തെ പ്രധാന കാഴ്ചകള് ഫ്രാമോണ്സ്റ്റെര് എന്ന സ്ത്രീകള് വികാരി ആയുള്ള പള്ളി, ഫ്രെദെറിക് 820 ഇല് സ്ഥാപിച്ച ഗ്രോസ് മൊണ്സ്റ്റെര് എന്ന പുരുഷ്ന്മാറ് വികാരി ആയുള്ള പള്ളി, സൂറിച് മ്യൂസിയം, പള്ളിയിലെ നിറം പിടിപ്പിച്ച സ്ഫടിക ജനാലകള്, ലിമ്മാത് നദിയിലെ പാലങ്ങള് എന്നിവയാണു. ലോകത്തിലെ ഏറ്റവും വലിയ പള്ളി നാഴികമണിയുള്ള സെന്റ് പീറ്ററ് പള്ളിയും ഇവിടെ ആണു. ഗ്രോസ് മൊണ്സ്റ്റെര് എന്ന പള്ളിയിലെ ഹുള്ഡ്രിച് സിഗ്ലി (Huldrich Zigli)എന്ന വികാരിയച്ചന് ആണു സൂരിച്ചില് പ്രൊടെസ്റ്റാന്റിസത്തിനു തുടക്കം കുറിച്ചതു. അന്നു മുതല് സൂരിച് നഗരത്തിലെ ഭൂരിഭാഗം ആള്ക്കാരും പ്രോടെസ്റ്റന്റ് മതവിശ്വ്വാസികള് ആണു. ഇപ്പോള് മൂന്നിലൊന്നൊളം കതോലിക്കര് അവിടെ ഉണ്ടു എന്നു കണ്ക്കാക്കപ്പെട്ടിരിക്കുന്നു. 2000ഇല് സൂറിച് നിവാസികളില് ഏകദേശം 16.8 % ആള്ക്കാര് തങ്ങള്ക്കു ഒരു മതത്തിലും വിശ്വ്വാസമില്ല എന്നു പ്രഖ്യാപിച്ചു. ജെര്മ്മന് ഭാഷയാണു കൂടുതല് ആള്ക്കാരും സംസാരിക്കുന്നതു. ഔദ്യോഗിക ഭാഷയായി ഈ സ്വിസ്സ് ജെര്മ്മന് ഭാഷ തന്നെ അംഗീകരിക്കപ്പെട്ടു.
സൂറിച് സാംസ്കാരിക നഗരമെന്നതുപോലെ ഒരു സാമ്പത്തിക കേന്ദ്രവും കൂടി ആണു. യു ബി എസ് (UBS), ക്രെഡീറ്റ് സ്വിസ്സ് (Credit Swiss), സ്വിസ്സ് രേ (swiss Rey), സൂറിച് ഫിനാന്ഷ്യല് സെറ്വീസസ് (Zurich Financial Services) എന്നിവ ഇവിടത്തെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങള് ആണു. ഇവിടത്തെ തൊഴിലില്ലായ്മ 3% ഇല് കുറവാണു. ഐ ബി എം (IBM) , മൈക്രൊസോഫ്റ്റ് (Microsoft) , ഗൂഗിള് (Google), ജെനെറല് മോടോറ്സ് (General MOtors(, ടൊയൊട്ട (Toyotta) എന്നിവയുടെ എല്ലാം പ്രമുഖ ആപ്പീസുകള് ഇവിടെ ഉണ്ടു.

Paintings on the bridge wall

Church wall -art work

Friday, September 11, 2009

യൂറോപൂ യാത്ര 6 : സ്വിറ്റ്സെറ്ലാണ്ടു – വെള്ളച്ചാട്ടം


വെള്ളച്ചാട്ടം ഒരു കാഴ്ച ---->
കുക്കൂ ക്ലോക്കും വാങ്ങി കറുത്ത കാടിനോടു വിട വാങ്ങി. ജെര്മനിയില് നിന്ന് സ്വിറ്റ്സര്ലാണ്ടിലെക്കാണ് അടുത്ത യാത്ര. തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാട്. പ്രകൃതി അനുഗ്രഹിച്ച നാട്. കറുത്ത കാട്ടില് നിന്ന് ഗ്രാമാന്തരീക്ഷത്ത്തിലെക്ക്ക് നീങ്ങി. വയലുകളും യഥേഷ്ടം മേയുന്ന കന്നുകാലികളും എല്ലാം കണ്ടുകൊണ്ടു ജെര്മനിയോടു വിട പറഞ്ഞു. സ്വിസ് അതൃത്തിയില് കാര്യമായ പരിശോധന ഒന്നും ഉണ്ടായില്ല.
<---വെള്ളച്ചാട്ടം മറ്റൊരു വീക്ഷണം
സ്വിറ്റ്സര്ലാണ്ഡ് അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണു. തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാടു. നമ്മുടെ നാട്ടില് നിന്നു കറുത്ത പണം ആവശ്യക്കാറ്ക്കു നിക്ഷേപിക്കാന് അവസരം കിട്ടുന്ന രാജ്യം എന്നു കുപ്രസിദ്ധി നേടിയ രാജ്യം . സ്വിസ് ബാങ്കുകള് അവരുടെ നിക്ഷേപകരുടെ വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ടാണു ആള്ക്കാര് അവരുടെ കണക്കില് പെടാത്ത പണം ഇവിടെ നിക്ഷേപിക്കുന്നതു.
സ്വിറ്റ്സെറ്ലാണ്ടില് 26 കാണ്ടണുകള് ആണുള്ളതു. നമ്മുടെ ജില്ലകളെപ്പോലെയോ ഇങ്ലണ്ടിലെ കൌണ്ടികളെപ്പോലെയോ ഉള്ളവ. ഇവറ്കെല്ലാം സ്വന്തമായ ഭരണ സംവിധാനം ഉണ്ടു. പ്രധാനപ്പെട്ട വിഷയങള് എല്ലാവരും കൂടി തീരുമാനിക്കുന്നു. വൊട്ടെടുപ്പില് കൂടി റെഫെറാണ്ടം വഴി. ഭരണ ഘടന ഏറ്റവും കുറച്ചു പ്രാവശ്യം മാറ്റി എഴുതിയ രാജ്യങളില് ഒന്നാണു സ്വിറ്റ്സെറ്ലാണ്ഡ്. രാജ്യത്തിനെ 60% ലധികം ഭാഗം പറ്വതങളും തടാകങ്ങളും ആണു. ഹെല്‍ വെടിയ എന്നാണു ഫെഡെറേഷന്റെ പേരു. അവിടെ നിന്നുള്ള സ്റ്റാമ്പുകളില് ഇതാണു എഴുതിയിരിക്കുന്നതു. ഇവിടെ ഉള്ളവരില് 70% ആള്ക്കാരും ഫ്രെഞ്ച് ബന്ധം ഉള്ലവരാണു. 4% ഇന്ത്യ്ക്കാരും ഉണ്ടു. റെഡ് ക്രോസ്സ് എന്ന ജീവകാരുണ്യ്യ സംഘടനയുടെ ആസ്ഥാനം ഇവിടെ ആണു. നിഷ്പക്ഷതയ്ക്കു പ്രസിദ്ധമാണു ഈ രാജ്യം. ഒരിക്കല് മാത്രം, ഹിറ്റ്ലെറിന്റെ ഭരണകാലത്തു സ്വിറ്റ്സെറ്ലാണ്ടില് അഭയം തേടി വന്ന യഹൂദരെ അവറ്ക്കു ഇക്കാരണത്താല് തിരിച്ചയക്കേണ്ടി വന്നു. അവര് തിരിച്ചു പോയാല് ഹിട്ട്ലെറുടെ വാതക അറയില് വച്ചു കൊല്ലപ്പെടുമെന്നു അറിഞ്ഞുകൊണ്ടു തന്നെ. അവരുടെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ഇത് ചെയ്യേണ്ടി വന്നു. മിലിട്ടറി സേവനം നിറ്ബന്ധിതമാണു, യുദ്ധത്തില് ഇടപെടുന്നില്ല എങ്കില്പോലും.

ആദ്യം റയിന് വെള്ളച്ചാട്ടമാണ് കാണാന് പോകുന്നത്. യുരോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. 23 മീടര് ഉയരവും 150 മീടര് വീതിയും ഉള്ള ഈ വെള്ളച്ചാട്ടം അതിന്റെ വലിപ്പത്ത്തിനേക്കാള് ഭംഗിയില് ആണ് പ്രത്യേകത അവകാശപ്പെടുന്നത്. വലിപ്പത്തില് നയാഗരായോളമോ അതിനടുത്തോ വരുകയില്ല എങ്കിലും അവിടെ ക്കഴിഞ്ഞ കുറച്ചു സമയം അതീവ ഹൃദ്യമായി തോന്നി. തണുപ്പുകാലത്തു ശരാശി ഒഴുകുന്നത് 250 ഘന മീടര് ആണെങ്കില് വേനല് കാലത്ത് ഇത് ശരാശി 700 ഘന മീടര് വരെ ആകുന്നു. എല്ലാകാലത്തിലും കൂടിയ ഒഴുക്ക് 1250 (1965ഇല ) ഘന മീടരും ഏറ്റവും കുറഞ്ഞത് 1921 ലെ 95 ഘന മീടരും ആയിരുന്നു. ഈ വെള്ളച്ചാട്ടം നീന്തിക്കയരാന് മത്സ്യങ്ങള്ക്ക് കഴിയില്ല, ചില പ്രത്യേകതരം ഈല്സ് വര്ഗത്തില് പെട്ടവയ്ക്ക് മാത്രം കഴിയുന്നു.

അല്പം ചരിത്രം : കഴിഞ്ഞ ഹിമയുഗത്തില് ആണ് ഈ വെള്ളച്ചാട്ടം ഉണ്ടായത്, അതായത് ഏകദേശം 14,000 നും 17,000 നും വര്ഷം മുന്പേ. നദിയില് കുടി ഒഴുകി വര്യ്ന്ന വെള്ളത്തിന്റെ ഒഴുക്കില് ദ്രവിക്കാന് തയ്യാറാകാതിരുന്ന പാറക്കല്ലുകള് നദിയെ ചുരുക്കി വീതി കുറഞ്ഞതാക്കിയതുകൊന്ടു. ന്യുചാസന് ലാഫെന് എന്നെ ചെറിയ മുനിസിപാലിട്ടികള്ക്ക് നടുവിലാണ് ഈ വെള്ളച്ചാട്ടം. ശാഫ്ഹാസേന് സുരിച്ച് എന്നിവയാണ് അടുത്തുള്ള പ്രധാന നഗരങ്ങള്. വെള്ളച്ചാട്ടത്തിനു വടക്ക് ഭാഗത്തായി ഒരു മില്ല് പ്രവര്ത്ത്തിച്ച്ചിരുന്നു പതിനേഴാം നൂട്ടാണ്ടില്. ഇരുമ്പു അയിര് ഉരുക്കാന് ഉപയോഗിച്ചിരുന്ന ഒരു ഫര്ണസ് ഇവിടെ പത്തൊമ്പതാം നൂട്ടാണ്ടുവരെ പ്രവര്തിച്ചിരുന്നു. 1887 ഇല ഈ ഫാക്ടറി വെള്ളച്ച്ചാട്ടത്ത്തിലെ അന്ചിലൊരു ഭാഗം വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുവാന് വേണ്ടി തിരിച്ചു വിടാന് അനുവാദത്തിനു അപേക്ഷിച്ചു. പരിസ്ഥിതി വാദികളുടെ ഒരു സംഘം അന്ന് തന്നെ ഇതിനെ എതിര്ത്തു. വളരെ കാലങ്ങള്ക്കു ശേഷം 1944 ഇലാണ് അവസാനം വൈദ്യുത നിലയത്തിന്റെ നിറ്മാണം തുടങ്ങിയതു. എന്നാല് 1950 ഇല 1,50,000 പേര് ഒപ്പിട്ട ഒരു ഭീമ ഹര്ജി ഈ പട്ദ്ധതിക്ക് വീണ്ടും തടസ്സമായി. ഇതോടു കുടി വൈദ്യുതി ഉല്പാദന പദ്ധതി ഉപേക്ഷിച്ചു എന്ന് മാത്രമല്ല, ഭാവില്യില് ഇങ്ങനെ യാതൊരു പരിപാടിക്കും അനുവാദം കൊടുക്കാതെ ആക്കാനും കഴിഞ്ഞു. ഇന്നും ഇവിടെ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാര്യം പരിഗണനയില് ഉണ്ട്. സന്ചാരികലുടെ പരിസ്ഥിതിവാദികളുടെ എതൃപ്പുകളെ അവഗണിചു ഇത് എന്ന് നിലവില് വരുമോ ആവോ?

റൈന് നദി
നയാഗരായിലെ "മഞ്ഞിന്റെ രാജകുമാരി " ( maids of the mist - boat journey) യെപ്പോലെ ആകര്ഷകം അല്ലെങ്കിലും, ഇവിടെയും ബോട്ടിങ്ങിനു സൗകര്യം ഉണ്ട്. ഒന്നൊന്നര കിലോമീടര് നടന്നാല് വെള്ളച്ചാട്ടത്തിന്റെ മുകളില് വരെ പോകാം. പഴയ ഒരു കാസിലും അവിടെ കാണാം. വെള്ളച്ചാട്ടത്തിലേക്ക് നീണ്ടു നില്കുന്ന ഒരു ജെട്ടി പോലെയുള്ള ഭാഗത്തില് നിന്ന് ഫോട്ടോ എടുക്കുകയും ആവാം. അവിടെ ചുറ്റി ക്കാണാന് ഒരു ചെറിയ ട്രെയിനും ഉണ്ട്. പിതിവുപോലെ സ്വിറ്റ്സെറ്ലാന്റിലെ കൌതുക വസ്തുക്കള് സുലഭം.ഏതു കറന്സി, ഡോള്ളറോ പൌണ്ടോ യൂറോയോ സ്വിസ്സ് ഫ്രാങ്കോ ആയാലും സ്വീകാര്യം. വിനിമയ നിരക്കു അറിയാന് വയ്യെങ്കില് കബളിപ്പിക്കപ്പെടും. ഒരു ചെറിയ പാലം കടന്നു അവിടേക്ക് പോകാം. താഴെ കണ്ണീര് പോലെയുള്ള സ്വച്ഛസുന്ദരമായ ജലത്തില് വലിയ മീനുകളും ചെറിയ അരയന്ന കുഞ്ഞുങ്ങളും കളിക്കുന്നു.
പതിവുപോലെ കാരവനില് നിന്നു നല്ല ശാപ്പാടു കഴിച്ചു സൂറിച്ചിലേക്കു പുറപ്പെട്ടു.

ബോട്ട് യാത്ര

Wednesday, September 9, 2009

യൂറോപ്പില്കൂടി 5: കാടു, കറുത്ത കാടു അതില് ഒരു കുക്കൂ


സ്ടാസ്ബെര്ഗ് ഹോട്ടല്‍

പുരാതനമായ ബ്രസ്സത്സിലെ നഗര കേന്ദ്രവും മാണിക്കന് എന്ന വികൃതിക്കുട്ടിയുടെ പ്രതിമയും ഒരു ഭാഗത്തു. മറുഭാഗത്തു ആധുനിക ശാസ്ത്രത്തിന്റെ ചിഹ്നമായ ഭീമാകാരമായ ആറ്റം മാതൃക അറ്റോമിയം. രണ്ടും വ്യ്ത്യസ്തമായ കാഴ്ചകള്. ഇവ രണ്ടും കണ്ടു ഫ്രാന്സിലെ പച്ച പുതച്ച വയലുകള്ക്കിടയില് കൂടി വീണ്ടും യാത്ര തുടറ്ന്നു. അല്പം നീണ്ട യാത്ര തന്നെ. ലക്സംബെറ്ഗ് എന്ന നഗരത്തിന്റെ പ്രാന്ത പ്രദേശത്തില് കൂടി ഫ്രെഞ്ച് ജെറ്മന് അതൃത്തിയില് ഉള്ള സ്റ്റ്രാസ് ബെര്ഗില് ആണു ഞങ്ങളുടെ രാത്രി കഴിക്കേണ്ട ഹോട്ടല് . വഴിയില് ഒരു സെറ്വീസ് സ്റ്റേഷനില് നിറുത്തി അല്പം വിശ്രമിച്ചതൊഴിച്ചാല് നീണ്ട യാത്ര തന്നെ. വൈകുന്നേരം ഏഴര മണിയോടു കൂടി സ്റ്റ്രാസ് ബെര്ഗില് എത്തി. നഗരത്തിന്റെ തിരക്കില് നിന്നൊഴിഞ്ഞു ഗ്രാമാന്തരീക്ഷത്തില് ഉള്ള ലോഡ്ജു. അമേരിക്കയിലും യൂറോപ്പിലും ഉള്ള ഒരു ഹോട്ടല് ശ്രുംഖലകളാണു ‘ഹോളീഡേ ഇന് ‘ ‘ടറാവെലോഡ്ജു’ എന്നിവ. നമ്മുടെ ഇന്ത്യന് രൂപയില് നോക്കിയാല് ഉയറ്ന്ന വാടക ആണെന്നു തോന്നാം എങ്കിലും അവിടത്തെ നിരക്കില് മിതമായ വാടകയും നല്ല സേവനവും നല്കുന്ന വൃത്തിയുള്ള ഹോട്ടലുകള്. ഇവിടെ ഹോളിഡേ ഇന്നില് ആണു താമസം. മുറി കിട്ടി ഫ്രെഷ് ആയി വന്നപ്പൊള് ഭക്ഷണം റെഡി. വൈകുന്നേരം അല്പം മത്സ്യക്കറി ഉണ്ടു. ഒന്നാം തരം കൊഞ്ചു കറി..നമ്മുടെ നാടന് കുടമ്പുളിയും മറ്റും ഇട്ടു എന്നു വിചാരിക്കേണ്ട. എങ്കിലും മഹാരാഷ്ട്രായിലും മറ്റും കിട്ടുന്ന തരം. ഞങ്ങളുടെ സഹയാത്രികര് കൂടുതലും സസ്യഭുക്കുകള് ആയതുകൊണ്ടു മത്സ്യക്കറി ധാരാളം. വയറു കേടാക്കേണ്ട എന്നു തീരുമാനിച്ചു കുറച്ചു മാത്രം കഴിച്ചു. ഞങ്ങളുടെ കാരവനില് തന്നെ ഉണ്ടാക്കിയ ഭക്ഷണം . ഞങ്ങള്ക്കു വേണ്ടി ഒരുക്കിയ ഹോട്ടലിലെ പ്രത്യേകം ഹാളില് വിളമ്പി. ചൂടുള്ള പൂരിയും ചോറും എല്ലാം ഇഷ്ടം പോലെ. ഭക്ഷണം കഴിച്ചു മുറിയില് വന്നതു മാത്രമേ അറിഞ്ഞുള്ളൂ. ക്ഷീണം കൊണ്ടു ഉടന് തന്നെ ഉറക്കം ആയി.

രാവിലെ പതിവുപോലെ എഴുനേറ്റു. ചെറിയ തണുപ്പുണ്ടു. നേരം പുലരുന്നതേ ഉള്ളൂ. നാട്ടിന്പുറത്തിന്റെ ഭംഗി ആസ്വദിക്കണമെന്നു മോഹം. മെല്ലെ ശ്രീമതിയുമായി ഇറങ്ങി ചെറിയ ഒരു നടത്തം തുടങ്ങി. അധികം ദൂരത്തു പോയില്ല. ഹോട്ടലിന്റെ അടുത്തു തന്നെ ഡെല്ഫി എന്ന കമ്പ്യൂട്ടറ് സ്ഥാപനത്തിന്റെ വലിയ കെട്ടിടങ്ങള്. കണ്ടു. അര മണിക്കൂറ് നടന്നു തിരിച്ചു വന്നപ്പോള് പൂന്തോട്ടത്തില് ചെടികള് മുറിക്കാനും മറ്റും ജോലിക്കാര് വന്നു തുടങ്ങി. പുല്തകിടി അരിയാനും വേലിച്ചെടികള് അരിഞ്ഞു ഭംഗി പിടിപ്പിക്കാനും ആള്ക്കാറ് തയ്യാറ്. കുളി തേവാരങ്ങള് കഴിഞ്ഞു സുഭിക്ഷമായ പ്രാതലും കഴിച്ചു നീണ്ട യാത്രക്കു തയ്യാറായപ്പോള് മണി എട്ടര.

കറുത്ത കാടു
ഇന്നത്തെ യാത്രയുടെ ആദ്യഭാഗം ജെര്മനിയില്കൂടി ആണു. ആദ്യം ജെര്മനിയിലെ കറുത്ത കാടു (Black Forest) എന്നറിയപ്പെടുന്ന ഭൂവിഭാഗത്തില് കൂടി. തെക്കു പടിഞാറന് ജെറ്മനിയില് ഉള്ള റൈന് താഴ്വരയുടെ ഭാഗമാണു ബ്ലാക് ഫോറെസ്റ്റ്. സൂര്യ്പ്രകാശം ഭൂമിയില് എത്താന് കഴിയാത്തത്ര നിബിഡമായ വന പ്രദേശം. ഏകദേശം 200 കിലോമീറ്റര് നീളത്തില് 60 കിലോമീറ്ററ് വീതിയില് 12000 ചതുരശ്ര കിലൊമീറ്ററ് വിസ്തൃതിയില് കിടക്കുന്ന സ്ഥലമാണു ഇതു. ഏറ്റവും ഉയര്ന്ന ഭാഗം സമുദ്ര നിരപ്പില് നിന്നു 1483 മീറ്ററ് ഉയരത്തില് ആണു. ഒരു കാലത്തു ഹിമനദിയാല് മൂടപ്പെട്ടു കിടന്ന ഭൂഭാഗമാണു ഇതു. വൃക്ഷങ്ങളുടെ താഴ്ന്ന ഭാഗങ്ങള് കറുത്തു തന്നെ കാണപ്പെടുന്നു. ഡാന്യൂബ്, എന്സ് കിന്സിഗ്,.മറ്ഗ് എന്നീ നദികള് ഇവിടെ കൂടി ഒഴുകുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും കറുത്ത കടലിന്റെയും ഡെല്റ്റാ ഭൂഭാഗത്തിന്റെ ഇടയില് ആണു ഇതു സ്ഥിതി ചെയ്യുന്നതു. പൈന് , ഫിറ് എന്നീ മരങ്ങള് ആണു മിക്കവാറും എല്ലായിടങ്ങളിലും. കാട്ടിനിടയില് കൂടി ആണെങ്കിലും ഒന്നാം തരം റോഡുകള്. യൂറോപ്പിലെ പ്രധാന പാതകളില് ഒന്നായ E1 പാത ഇതില് കൂടി കടന്നു പോകുന്നു. പ്രധാന വ്യവസായം ടൂറിസം തന്നെ. നീണ്ട നടപാതകളും കാട്ടില് കൂടി നടക്കെണ്ടവറ്ക്കു വേണ്ടി ഉണ്ടു. ഒരു കാലത്തു (1100 നു മുന്പു) പല തരം ഖനികളും ഇവിടെ ഉണ്ടായിരുന്നുവത്രേ. വന്യ്മൃഗങള് താരതമ്യേന കുറവാണു. ബ്ലാക് ഫോറെസ്റ്റിന്റെ പ്രത്യേകമായവ അവിടത്തെ പശുക്കളും കുതിരകളുമായി സാമ്യ്മുള്ള ചെന്നായ്ക്കളും കഴുകനും മൂങ്ങാകളും ആണു. ഇവിടെ കാണപ്പെടുന്ന ഒരു പ്രത്യേകതരം ഭീമന് മണ്ണിര ഇവിടെ മാത്രം കാണുന്നതാണത്രേ. ഏതായാലും ഞങ്ങള് ഇതില് പശുക്കളേ മാത്രമേ ബസ്സില് ഇരുന്നു കണ്ടുള്ളൂ. കാട്ടില് കൂടിയുള്ള യാത്രക്കു ഒരു പ്രത്യേകസുഖം ഉണ്ടല്ലൊ. ശബരിമലയില് പോകുമ്പോഴോ വയനാടു ചുരത്തില് കൂടി പോകുമ്പൊഴോ ഉള്ളതു പോലെ. ഇവിടെ വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാത്തതുകൊണ്ടു കൂടുതല് ആസ്വാദ്യകരം. സമയം പോകുന്നതു അറിയുന്നേ ഇല്ല.


കുക്കൂ വീട്
പത്തു മണിയോടു കൂടി ഞങ്ങള് കുക്കൂ നാഴികമണികള് ഉണ്ടാക്കുന്ന ഗ്രാമത്തില് എത്തി. ജെര്മ്മനിയില് നിന്നു പ്രസിദ്ധമായ കുക്കൂ ക്ലോക്കിനെപറ്റി നേരിട്ടറിയാന് വേണ്ടി. നീണ്ട തണുപ്പുകാലവും സമൃദ്ധമായി കിട്ടുന്ന താരതമ്യേന കട്ടി കുറഞ്ഞ മരങ്ങളും അവിടത്തെ ആള്കാറ്ക്കു മരം കൊണ്ടു സാധനങ്ങള് നിറ്മിക്കാന് പ്രചോദനമായി. കൈ കൊണ്ടു കടഞ്ഞെടുക്കുന്നതാണു യഥാറ്ധ കുക്കൂ ക്ലോക്കു. സാധാരണ പെന്ഡുലം ഉള്ള ക്ലോക്കു തന്നെ. ഭിത്തിയില് തൂക്കിയിടാന് പറ്റുന്ന രീതിയില് ആണു ഇതിന്റെ നിറ്മാണം. മരത്തില് നിറ്മിച്ച ഈ ക്ലോക്കിന്റെ പുറം ഭാഗത്തു മരത്തില് കടഞ്ഞും ചുരണ്ടിയും ഉണ്ടാക്കിയ പക്ഷികളുടെയും പൂക്കളുടെയും ഇലകളുടെയും രൂപം ഉണ്ടാക്കി വയ്ക്കുന്നു. ചലനങ്ങള് ഒരു ദിവസത്തെയും എട്ടു ദിവസത്തെയും ഉള്ള രണ്ടു തരം ഉണ്ടു. ഒരു ദിവസത്തെ ആണെങ്കില് ഓരോ മണിക്കൂറും അരമണിക്കൂറും കുക്കൂ കൂവുന്നു. മറ്റേതില് മണിക്കൂറില് മാത്രം ഓരോ മണിക്കൂറും ആകുമ്പോള് ഒരു ചെറിയ ജനാല തുറന്നു ഒരു ചെറിയ പക്ഷി (കുക്കൂ)പുറത്തേക്കു വന്നു മണി അനുസരിച്ചു “കുക്കൂ കുക്കൂ“ എന്നു സംഗീതാത്മകമായ ശബ്ദം ഉണ്ടാക്കുന്നു. ഇതിനു ശേഷം കുക്കൂ തിരിച്ചു പോകുന്നു,വാതില് തനിയേ അടയുന്നു. അടുത്ത മണിക്കുറില് വീണ്ടും ഇതു ആവറ്ത്തിക്കുന്നു. ലോഹ ഭാഗങ്ങള് വളരെ കുറവാണു. പെന്ഡുലവും സമതുലനാവസ്ഥ നിലനിറ്ത്താനുള്ള ഭാരങ്ങളും എല്ലാം മരത്തില് തന്നെ നിറ്മിച്ചിരിക്കുന്നു. പഴയ രീതിയില് നിന്നു മാറി ഇന്നു നിറ്മാണ രീതി ആധുനികവത്കരിച്ചിരിക്കുന്നു. ബാറ്ററിയുപയോഗിച്ചുള്ള ചലനവും സംഗീതവും ഇപ്പൊള് ഉപയോഗിക്കുന്നുണ്ടു.

1629 ലാണു കുക്കൂ ക്ലോക്കിനെ പറ്റിയുള്ള ആദ്യത്തെ ലേഖനം കണ്ടിട്ടുള്ലതു. 1650 അത്തനേഷ്യസ് കിറ്ഷേര് എന്ന ആള് കുക്കൂ ക്ലോക്കിനെപറ്റി ചിത്ര സഹിതം വിശദമായി തന്റെ പുസ്തകത്തില് പറയുന്നുണ്ടു. കിര്ഷെര് ഇത്തരം ക്ലോക്കു കണ്ടു പിടിച്ചു എന്നു കരുതാന് പറ്റില്ല എങ്കിലും ചരിത്രത്തില് ആദ്യമായി ഇതിനെപറ്റിയുള്ള വിശദമായ പരാമര്ശം ഈ ബുക്കില് ആയിരുന്നു. ബ്ലാക് ഫോറെസ്റ്റിലെ ആദ്യത്തെ തലമുറയിലുള്ല കുക്കു ക്ലോക്കുകള് 1740 നും 1750 ഇടയിലാണു ഉണ്ടാകിയതു. ഇവ പൂറ്ണമായും കൈകൊണ്ടു നിറ്മിച്ചവ ആയിരുന്നു. ഇപ്പോള് കുക്കൂ ക്ലോക്കു ലോകത്തില് എവിടെയും കിട്ടും. അമേരിക്കയിലും ദ്യൂബായിലും എല്ലാം. ഒരിജിനല് ഇവിടെ മാത്രമേ കിട്ടൂ എന്നു കടക്കാറ് അവകാശപ്പെടുന്നു. നമ്മുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ദ്യൂബായ് മലയാളി കുടുംബം ഇതു ശരിവയ്ക്കുകയും ചെയ്തു.

കുക്കൂ ക്ലോക്കു
കുക്കൂ ക്ലോക്കു വില്കുന്ന കട ഒരു വീടിന്റെ ഒന്നാം നിലയില് ആണു. വലുതും ചെറുതുമായ ക്ലോക്കുകള് ഭംഗി ആയി പ്രദറ്ശിപ്പിച്ചിരിക്കുന്നു. കുക്കൂ ക്ലോക്കിന്റെ ചരിത്രവും നിറ്മാണ രീതികളും ഒരാള് നല്ല ഒന്നാം തരം ഇങ്ലീഷ് ഭാഷയില് വിശദീകരിച്ചു തന്നു. ചെറുതിലൊരെണ്ണം വാങ്ങാമെന്നു കരുതി വില ചോദിച്ചപ്പോഴാണു കാര്യം മനസ്സിലാവുനതു. സഞ്ചാരികള്ക്കു അനുവദിച്ച 15% ഡിസ്കോഊണ്ടു കഴിച്ചു ഏറ്റവും കുറഞ്ഞ വില 100 യൂറൊ (7000 രൂപ) എങ്കിലും ആവും. ശ്രീമതിക്കും മകള്ക്കും ഓരോന്നു വാങ്ങിയേ പറ്റൂ. രണ്ടു പേര്ക്കും ഓരോന്നു വാങ്ങി. അമേരിക്കയിലെ കൊച്ചുമോള്ക്ക്കു ഓണ്ലൈന്’ ആയി വാങ്ങാന് ഒരു ക്ലോക്കു നോക്കി വെക്കുകയും ചെയ്തു. ഏതായാലും ക്രെഡിറ്റ് കാറ്ഡ് സൌകര്യം ഇങ്ങനെ ഉള്ള അവസരത്തില് ഒരു അനുഗ്രഹം (ശാപമോ) തന്നെ. വിദേശനാണ്യത്തില് തന്നെ ക്രെഡിറ്റ് സൌകര്യം നമ്മുടെ നാട്ടില് കിട്ടുന്ന സ്ടെയിറ്റ് ബാങ്ക് കാറ്ഡില് ഉള്ളതു വളരെ സൌകര്യം ആയി. വിനിമയ നിരക്കും പല സ്ഥലത്തും ഉള്ല പണം ഇടപാടുകാരില് ( മണി ചേഞേറ്സ്) നിന്നും കിട്ടുന്നതില് കുറവു.

ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്തു ഒരു കുക്കൂ വീടു തന്നെ ആണു. ഭീമാകാരമായ ഒരു ക്ലോക്കു പുറത്തെ ഭിത്തിയില് കാണാം. പതിനൊന്നു മണി അടിക്കുമ്പോള് എല്ലാവരും അതിന്റെ മുന്പില് എത്തി. മുകളിലത്തെ നിലയില് ജനാല തുറന്നു കുക്കൂ പുറത്തേക്കു വന്നു പതിനൊന്നു പ്രാവശ്യം കൂവി ജനാല അടഞ്ഞു കുക്കൂ തിരിച്ചു പോയി. അതാ ഒരു ബാന്ഡു മേളം കേള്ക്കുന്നു. ഒരു കറങ്ങുന്ന തട്ടില് ആദ്യം ബാന്ഡു മേളക്കാരും അതിന്റെ പിന്നാലേ നമ്മുടെ ഉത്തര ഇന്ത്യയിലെ ബറാത്തു(വിവാഹത്തിനു മുന്പു കുതിരപ്പുറത്തു യാത്ര ചെയ്തു വരുന്ന വരനെ പാട്ടും മേളവുമായി സ്വീകരിക്കുന്ന ചടങ്ങു) പോലെ ചിലര് നൃത്തം ചെയ്തു നീങ്ങുന്നു. അവസാനം വധുവും വരനും കൈ കോറ്ത്തു പിടിച്ചു നൃത്തം ചെയ്തു വരുന്നു. ഇതെല്ലാം കൂടി രണ്ടു മിനുട്ടു കൊണ്ടു കഴിഞ്ഞു. വീണ്ടും 12 മണിക്കു ഇതാവറ്ത്തിക്കും. കുകൂ ക്ലോക്കിന്റെ നല്ല ഒരു പ്രദറ്ശനം തന്നെ ആണു ഇതു.

ഇവിടെ ക്ലോക്കു മാത്രമല്ല. താഴത്തെ നിലയില് രണ്ടു മുറികള് നിറയെ ഗ്ലാസ്സില് നിറ്മിച്ച കൌതുക വസ്തുക്കള് ആണു. ഒരാള് ചൂടാക്കിയ സ്ഫടികത്തില് ചില സാധനങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ചടുലമായ കൈകളുടെ കൃത്യമായ പ്രവറ്ത്തനം തന്നെ ആകറ്ഷകം. ജെര്മ്മനിയില് സ്ഫടികത്തില് കലാ സ്രിഷ്ടികള് ഉണ്ടാക്കുന്ന ഒരുപാടു കലാകാരന്മാര് ഉണ്ടു. ഹാറ്വാറ്ഡ് നാചുറല് ഹിസ്റ്ററി മ്യൂസിയത്തിലെ ഗ്ലാസ്സു കൊണ്ടു നിറ്മിച്ച ചെടികളും പുഷ്പങ്ങളും ഓറ്മ്മ വന്നു ഇതു കണ്ടപ്പോള്.അവിടെ മൂന്നു വലിയ ഹാളില് ഉണ്ടാക്കി വെച്ച പ്രദറ്ശന വസ്തുക്കള് ജെറ്മനിയിലെ കലാകാരന്മാരുടെ മൂന്നു തലമുറകള് ഉണ്ടാക്കിയതാണു എന്നു മുന്പെഴുതിയിരുന്നു. കാണാന് ഭംഗി ഉണ്ടെങ്കിലും പൊട്ടാതെ വീട്ടില് എത്തിക്കാനുള്ള വൈഷമ്യം കൊണ്ടു തത്കാലം കാഴ്ചയില് മാത്രം ഒതുക്കി.വാങ്ങാന് ഒരുങ്ങിയില്ല.കുക്കൂ വീടിനടുത്തു തന്നെ ഒരു ഹോട്ടലും റെസ്ടോറണ്ടും ഉണ്ടു. താമസിച്ചു വനഭംഗി ആസ്വദിച്ചു പോകാം ഇവിടെ. തേക്കടിയിലെ ആരണ്യ നിവാസിലെ താമസം പൊലേ വന മദ്ധ്യത്തില് ഉള്ല താമസം. വന്യമൃഗങ്ങളുടെ ഭയവും വേണ്ട.

സ്ഫടികത്തില്‍ നിര്‍മിച്ച വസ്തുക്കള്‍ 1


സ്ഫടികത്തില്‍ നിര്‍മിച്ച വസ്തുക്കള്‍ 2

കുക്കൂ ഷോപ്പ്

ഹോട്ടലും റെസ്ടോറണ്ടും

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.