ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Friday, August 28, 2009

ഞങ്ങളുടെ യൂറോപു പര്യടനം – 1 : ലണ്ടനില്‍ നിന്നു ഫ്രാന്‍സിലേക്കു കടലിനടിയില്‍ കൂടി

യുറോടണല്‍
ഇന്ഗ്ലാന്റില്‍ രണ്ടാമത്തെ പ്രാവശ്യമാണു. ഇത്തവണ ഏതായാലും യൂറോപ്പു കുറച്ചെങ്കിലും കാണണം എന്നു പറഞപ്പോള്‍ മകന്‍ പദ്ധതി തയ്യാറാക്കി. നേരത്തേ തന്നെ റ്റിക്കറ്റും ബുക്കു ചെയ്തു. അഞ്ചു ദിവസത്തെ യാത്രാ പരിപാടി ആണു. ലണ്ടനില്‍ നിന്നു ലക്ഷുറി കോച്ചില്‍ ആണു യാത്ര എന്നു പറഞ്ഞു. ഫ്രാന്‍സ്, സ്വിറ്റ്സെറ്ലാണ്ട്, ജെറ്മനി എന്നീ രാജ്യങ്ങള്‍ യാത്രയില്‍ ഉണ്ടു എന്നു മാത്രം അറിഞ്ഞു, ബാക്കി സസ്പെന്‍സ് ആകട്ടേ എന്നു കരുതി. രാവിലെ ഏഴു മണിക്കു വെംബ്ലി എന്ന സ്ഥലത്തു നിന്നാണു യാത്ര തുടങ്ങുന്നതു. ഇക്കാരണത്താല്‍ സ്കോട്ട്ലണ്ടില്‍ നിന്നു തലേ ദിവസം തന്നെ ലണ്ടനില്‍ എത്തി ‘ട്രാവെലോഡ്ജു‘ എന്ന ഹോട്ടല്‍ ശൃങ്ഖലയുടെ വെംബ്ലി ശാഖയില്‍ താമസം ഉറപ്പിച്ചു. കുട്ടനും മകനും ഭാര്യയും ഞങ്ങള്‍ രണ്ടു വൃദ്ധ ദമ്പതികളും. രാവിലെ ഏഴുമണിക്കു തന്നെ കുളിച്ചു തയ്യാറായി ഞങ്ങള്‍ വെംബ്ലിയില്‍ ഉള്ള സ്റ്റാര്‍ ടൂറ്സ് ആപ്പീസില്‍ എത്തി. അവിടെ ആരും ഇല്ല, നമ്മുടെ നാട്ടുകാരന്‍ ഒരു പച്ചക്കറി പഴ വില്പനക്കട മാത്രം തുറന്നിട്ടുണ്ടു. അയാള്‍ തന്റെ വ്യാപാര സാധങ്ങള്‍ എടുത്തു വെക്കുന്നതിനിടയില്‍ താമസിയാതെ വണ്ടി വരും എന്നു മാത്രം പറഞ്ഞു. പത്തിരുപതു മിനുട്ടു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടി എത്തി. കൂടുതലും ഉത്തര ഇന്ത്യക്കാര്‍ . ഏതായാലും അമേരിക്കന്‍ പര്യടനത്തിലെ പ്പോലെ ചൈനീസ് മാത്രമല്ലലോ എന്നു സമാധാനിച്ചു. അന്നത്തെ പോലെ ഭക്ഷണം കരുതിയിട്ടും ഇല്ല. യാത്രക്കു വാങ്ങിയ പണത്തില്‍ ഭക്ഷണച്ചിലവുള്‍പ്പെടെ ആണു എന്നു ഒന്നു കൂടി ഉറപ്പാക്കി കാത്തിരുന്നു. എട്ടുമണി ആയപ്പോള്‍ വണ്ടി വന്നു. വഴിയില്‍ രണ്ടു സ്ഥലത്തു കൂടി നിറുത്തി കൂടൂതല്‍ ആള്‍കാരെ കയറ്റി.

ഇന്ഗ്ലാന്റില്‍ നിന്നു ടണലിലേക്കു - ഫോക്സ്ക്സടോണ്


ആദ്യം തന്നെ ഞങ്ങളുടെ വഴികാട്ടി സ്വയം പരിചയപ്പെടുത്തി. അതുല്‍ എന്നാണു പേരു,അന്‍പതോളം വയസ്സു പ്രായമുള്ള ഞങ്ങളുടെ ടൂറ് മാനേജറ്. പാകിസ്ഥാന്‍ കാരനെന്നു തോന്നിയ ഡ്രൈവര്‍ ആസിഫ്. അതുല്‍ ടൂറിനെ പറ്റി ഒരു ഏകദേശ രൂപം തന്നു. ആദ്യം ബ്രിട്ടീഷ് ചാനല്‍ കടക്കണം. അങ്ങോട്ടു കടലിന്നടിയില്‍ കൂടി റെയിലിലും തിരിച്ചു കടത്തു ബോട്ടിലും ആണു യാത്ര എന്നു പറഞ്ഞു. യൂറോറെയിലിനെ പറ്റി മുന്‍പു വായിച്ചതു ഒന്നു കൂടി ഓറ്മിച്ചു നോക്കി.

ഫ്രാന്‍സിനും ഇങ്ലണ്ടിനും ഇടയ്ക്കുള്ള കടലിടുക്കു (ഇങ്ലീഷ് ചാനെല്‍ ) കടക്കാനുള്ള യൂറൊ ടണലിന്‍റ്റെ നീളം 50.5 കിലോമീറ്ററ് ആണു. ഇങ്ലണ്ടിലെ കെന്റില്‍ ഉള്ള ഫോല്‍ക്സ്ടോണ്‍ എന്ന സ്ഥലവും ഫ്രാന്‍സിലെ കലെയ് എന്ന പട്ടണത്തിനടുത്തുള്ള കോക്ക്വെത്സ് എന്ന സ്ഥലവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണു യൂറോ ടണല്‍. പല ഘട്ടങ്ങളില്‍ ആയി പല തടസ്സങ്ങളും നീക്കി 1994 ഇല്‍ ആണു ഇതു നിറ്മ്മാണം പൂറ്ത്തിയാക്കി തുറക്കപ്പെട്ടതു. ജപ്പാനിലെ സീക്കന്‍ ടണല്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ കടലിനടിയിലെ ടണല്‍ ആണു ഇതു. അമേരിക്കന്‍ സിവില്‍ എഞ്ചിനീയറിങ് സംഘടന ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ചു. യൂറോപ്പിനെയും ബ്റിട്ടനെയും ബന്ധിപ്പിക്കുന്ന ഈ ടണല്‍ എന്ന ആശയം ആല്‍ബെറ്ട് മാത്യൂ ഫേവിയറ് എന്ന ഫ്രെഞ്ച് എഞ്ചിനെയറ് 1802 ഇല്‍ ആണു അവതരിപ്പിച്ചതു. 1975 ഇല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ വ്യാപാരസംഘടനയില്‍ ചേറ്ന്നതോടെ ഇതിന്റെ നിറ്മാണത്തില്‍ ഗണ്യമായ പുരോഗമനം ഉണ്ടായി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മുടങ്ങിക്കിടന്ന പണി തുടരാന്‍ 1984 ഇല്‍ രണ്ടു ഗവറ്ണ്‍മ്മെന്റുകളും തീരുമാനിച്ചു. രണ്ടു റെയില്‍ ടണലുകള്‍ , ഒരു റോഡ് പാലവും ഒരു റോഡ് ടണലും എന്നിങ്ങനെയുള്ള പല പദ്ധതികളില്‍ നിന്നു ഇന്നത്തേതു തിരഞ്ഞെടുക്കുക ആയിരുന്നു. ഇതു സംയുക്തമായി സ്ഥാപിക്കാന്‍ ഒരു സന്ധി ഫ്രെഞ്ചു ഇങ്ലീഷ് സറ്കാരുകള്‍ തമ്മില്‍ ഒപ്പു വെച്ചു.

ഇന്നത്തെ യൂറോടണലില്‍ സമാന്തരമായി മൂന്നു ടണലുകളാണു ഉള്ളതു. 7.5 മീ(25 അടി) വ്യാസവും 30 മീ (98 അടി) അകലത്തിലും ഉള്ള രണ്ടു റെയില്‍ ടണല്‍ രണ്ടു ഭാഗത്തേക്കും ട്രെയിനുകള്‍ക്കു വഴിയൊരുക്കുന്നു. ഈ രണ്ടു ടണലിനും ഇടയില്‍ 4.8മീ(16 അടി) വ്യാസമുള്ള ഒരു സെറ്വീസ് ടണലും ഉണ്ടു. ഈ ടണലും റെയില്‍ ടണലുകളും ആയി കുറുകെയുള്ള വഴികളില്‍ കൂടി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യം പണിത്തതു ഈ ചെറിയ ടണല്‍ ആണു. പൈലട് ടണല്‍ ആയും ഇതു പ്രയോജനപ്പെട്ടു. ഈ കടലിടുക്കിനടിയിലെ ഭുമിയുടെ പ്രത്യേകതകള്‍ ടണല്‍ നിറ്മാണത്തിനു സഹായകമായിരുന്നു. കൂടുതലും ഇന്‍ഗ്ഗ്ലീഷ് തീരത്തു കാണുന്ന വെള്ള ചോക്കുപോലെയുള്ള കട്ടി കുറഞ്ഞ പാറകളാണു ഇവിടെ. ഏറ്റവും കൂടുതല്‍ 75 മീ(250 അടി) വരെ കടലില്‍ നിരപ്പിനു താഴെയാണു ഈ ടണല്‍. 1988 ഇല്‍ ആണു തുരങ്കം നിറ്മിച്ചു തുടങ്ങിയതു. നിറ്മാണച്ചിലവു 4650 മില്യണ്‍ പൌണ്ടു (3720000 ലക്ഷം രൂപാ). ചില ദിവസങ്ങളില്‍ 15,000 ആള്‍കാര്‍ വരെ പണി എടുത്തിരുന്നു ഈ തുരങ്കത്തിന്റെ നിറ്മാണത്തില്‍. പണി എടുത്തവരില്‍ പത്തു പേര്‍ ( 8 ഇങ്ലീഷുകാര്‍ ) മരണപ്പെട്ടു നിറ്മാണപ്രവറ്ത്തനത്തിന്റെ തുടക്കത്തില്‍..1994 മെയ് ആറാം തീയതി ബ്രിട്ടീഷ് രാജ്ന്ഞി എലിസബെത് രണ്ടും ഫ്രെഞ്ച് പ്രെസിഡെണ്ട് ഫ്രാന്‍സിസ് മിത്തെറണ്ടും സംയുക്തമായി ആണു ഇതു ഉത്ഘാടനം ചെയ്തത്.

ഞങ്ങളുടെ ബസ് ഒരു ട്രെയിനിനിന്റെ കമ്പാറ്ട്ട്മെന്റിലേക്കു കയറ്റി നിറ്ത്തി. ഓരോ കമ്പാറ്ട്ടുമെന്റിലും മൂന്നോളം ബസ്സ്കള്‍ നിറുത്താനുള്ള സൌകര്യം ഉണ്ടു. ബസ് നിറ്ത്തിയാല്‍ യാത്രക്കാറ്ക്കു പുറത്തിറങ്ങാം ആവശ്യമെങ്കില്‍. ടണലിന്റകത്തു നടന്നു നോക്കാം, കഷ്ടിച്ചു മൂന്നടിയോലം സ്ഥലം ഉണ്ടു നടക്കാന്‍. ഞങ്ങള്‍ പുറത്തിറങ്ങി നോക്കി. ഒന്നു രണ്ടു ഫോട്ടോ എടുത്തു. അപ്പോള്‍ ഫ്രെഞ്ചു ഫുട്ബാളറ് ആയ തിയറ് ഹെണ്ട്രിയെപ്പോലെ തോന്നിച്ച ഒരു കറുമ്പന്‍ നീല യൂണിഫോറവുമായി എന്തൊക്കെയോ പരിശോധിക്കുന്നുണ്ടു. ഞങ്ങളോടു ഹലോ പറയാനും അയാള്‍ മറന്നില്ല. അല്പ സമയത്തിനകം വണ്ടി നീങ്ങി. ട്രെയിന്‍ നീങ്ങുന്നതായി അറിയുന്നതേ ഇല്ല. “കാറു ലോറീല്‍ കയറി , ലോറി ട്രെയിനില്‍ കയറി“ എന്നു തമാശ പറഞ്ഞതു യാഥാറ്ഥ്യമായി. 35 മിനുട്ടുകള്‍ കൊണ്ടു ഫ്രെഞ്ചു തീരത്തെത്തി. ടണലില്‍ നിന്നും പുറത്തു കടന്നു പാസ്സ്പോറ്ട് ചെക്കിങും കഴിഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി. ഫ്രാന്‍സിന്റെ ഗോതമ്പു വയലുകളിന്റെ മദ്ധ്യത്തില്‍ കൂടിയുള്ള ഹൈവേയില്‍ കൂടി യാത്ര തുടങ്ങി.



1 comment:

  1. നല്ല വിവരണം. അഭിനന്ദനങ്ങള്‍.

    ബ്ലോഗില്‍ എഴുതാന്‍ നല്ലത് "മൊഴി" എന്ന font ആണ്. ഇന്ന് മലയാളത്തില്‍ കൂട്ടക്ഷരവും, ചില്ലക്ഷരവും എല്ലാം വശപെശകില്ലാതെ തന്നെ എഴുതാം. ഈ ലിങ്ക് എടുത്തു നോക്കുക:

    http://wiki.smc.org.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D

    തുടര്‍ന്നും എഴുതുക.

    ReplyDelete

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.