ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Tuesday, November 10, 2009

യൂറോപ്പു യാത്ര അവസാനം 15: പാരീസില് നിന്നും ലണ്ടനിലേക്കു




ഐഫല് ഗോപുരത്തിലേക്കു പുറപ്പെടുന്നതിനു മുന്പു തന്നെ ഹോട്ടല് മുറി കാലിയാക്കി സാധനങ്ങള് വണ്ടിയില് എത്തിച്ചിരുന്നു. ഐഫല് ഗോപുരത്തിന്റെ മുകളില് നിന്നു ഇറങ്ങിയപ്പോള് തന്നെ പതിനൊന്നര മണി കഴിഞ്ഞു.. ഞങ്ങള്ക്കു ഫ്രെഞ്ചു തീരത്തൂള്ള കലേയില് നിന്നു ഇങ്ലണ്ടടു തീരത്തുള്ള ഡോവെറിലേക്കുള്ള കടത്തു ബോട്ടു മൂന്നു മണിക്കാണു.അതുകൊണ്ടു ഉടന് തന്നെ പുറപ്പെട്ടു. മൂന്നു മണികൂറ് യാത്രയുണ്ടു, അതിനിടയില് ഉച്ചഭക്ഷണവും കഴിക്കണം. ഞങ്ങളുടെ കൂട്ടത്തില് ഉള്ള ഒന്നു രണ്ടു കുടുംബങ്ങള് കുറച്ചു ദിവസം കൂടി പാരീസില് താമസിക്കാന് തീരുമാനിച്ചു, പ്രത്യേകിച്ചും ദ്യൂബായില് നിന്നുള്ള മലയാളി കുടുംബം. കുട്ടികളെ വാള്ട് ഡിസ്നി ഷോവിലും മറ്റും കൊണ്ടുപോകാന്. ഞങ്ങള്ക്കെല്ലാവറ്ക്കും തന്നെ പാരീസ് കണ്ടു മതിയായിരുന്നില്ല. ഒരാഴ്ച കണ്ടാലും പിന്നെയും എന്തെങ്കിലും കാണാന് ഉണ്ടാവും. കൊട്ടാരങ്ങളും മ്യൂസിയങ്ങളും എല്ലാം പുറത്തു നിന്നു കാണാനേ കഴിഞുള്ളൂ. മോണാ ലിസാ ഇപ്പോഴും ഫോട്ടോയില് കണ്ടതു മാത്രം. പാരീസില് പോയിട്ടു മോണാ ലിസ കാണാതെ പോകുന്നതു എത്ര കഷ്ടമാണു.. പാരീസ് ഓപ്പെറായും പുറത്തു നിന്നു കാണാനേ കഴിഞ്ഞുള്ളൂ. യു കെ യില് താമസമായ മകനോടും കുടുംബത്തോടും നിങ്ങള് എത്രയും വേഗം പാരീസില് വന്നു കുറച്ചു ദിവസം താമസിച്ചു എല്ലാം കാണണം എന്നു പറഞ്ഞു ഏറ്പാടാക്കി മനസ്സില്ലാ മനസ്സോടെ ഞങ്ങളും വണ്ടിയില് കയറി.


വീണ്ടും പച്ച വിരിച്ച ഗോതമ്പു വയലിലെ യൂറോ ഹൈവേയില് കൂടിയുള്ള യാത്ര. ഇടയ്ക്കു ഒരു സെറ്വ്വീസ് സ്റ്റേഷനില് നിറ്ത്തി അത്യാവശ്യം വിശപ്പു മാറ്റി. അവസാനത്തെ ദിവസം ആയതുകൊണ്ടാണൊ അറിയില്ല, ഞങ്ങളുടെ കാരവന് ഭക്ഷണം ഇല്ല. ടൂറ് പ്രോഗ്ഗ്രാമില് പറഞ്ഞിട്ടുള്ള ഭക്ഷണം അവര് തന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു സെറ്വീശ് സ്ടേഷനില് നിന്നു കിട്ടിയ സാണ്ഡ് വിച്ചും കാപ്പിയുമായി തല്കാലം ജഠരാഗ്നി ശമിപ്പിച്ചു.


പുറപ്പെട്ടപ്പോള് സമുദ്രാന്തറ്ഭാഗത്തിലുള്ള റെയില് ലൈനില് കൂടിയാണല്ലൊ വന്നതു. അങ്ങോട്ടു കടത്തു ബോട്ടില് ആണു യാത്ര. കലെയ് എന്ന സ്ഥലത്തു നിന്നാണു കടത്തു ബോട്ടു പുറപ്പെടുന്നതു. കലെയ് ശരിക്കും ഒരു ചെറിയ തുറമുഖം തന്നെ. വ്യാപാര കപ്പലുകള് ഇല്ല എന്നു മാത്രം. ഫ്രെഞ്ചു ഇങ്ലീഷ് കടത്തു ബോട്ടുകള് ആണു അവിടവിടെ നങ്കൂരം ഇട്ടു കിടക്കുന്നതു. ബോട്ടുകള് എന്നു പറഞ്ഞാലും ശരിക്കും കപ്പലുകള് തന്നെ. തുറമുഖത്തിനു അടുത്തു തന്നെ ചില ഫാക്ടറികളും കണ്ടു. പതിവു പോലെ പാസ്പോറ്ട്ടു ചെക്കു ചെയ്തു ഞങ്ങളെ തുറമുഖത്തിലേക്കു കയറ്റി. ബസ്സു കപ്പലില് കയറ്റാന് കൊണ്ടു പോയി. അല്പം സമയം ഉള്ളതുകൊണ്ടു ഞങ്ങള് നടന്നു തന്നെ നീങ്ങി. കടല് തീരമായതുകൊണ്ടു ശക്തമായ കാറ്റുണ്ടു. മെല്ലെ കപ്പലിലിലേക്കു നീങ്ങി.

കൂറ്റന് കപ്പലാണു. പത്തയ്യായിരം ആള്ക്കാറ്ക്കും ചരക്കും കയറ്റാം. അതിനുള്ളില് തന്നെ റെസ്റ്റോറന്റും കാസിനോയും എല്ലാം ഉണ്ടു. പണം മാറ്റി എടുക്കാന് ബാങ്കും എല്ലാം കപ്പലിനുള്ളില് തന്നെ പ്രവറ്ത്തിക്കുന്നു. റെസ്റ്റോരന്റില് നിന്നു പൊരിച്ച മത്സ്യതിന്റെയും മാംസത്തിന്റെയും മണം. പുറത്തെ ഡെക്കില് നിന്നു നല്ല കാഴ്ച ആണു. കാറ്റു ശക്തിയായി തന്നെ വീശുന്നു. എന്നാല് ഈ കാറ്റിലും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പറക്കുന്ന കടല്കാക്കകള് ഞിങ്ങളെ അത്ഭുതപ്പെടുത്തി.

കപ്പല് നീങ്ങി തൂടങ്ങി. കടല് ചൊരുക്കിന്റെ ആരംഭമാണൊ എന്നു തോന്നി സ്ത്രീ ജനങ്ങള് ചെരിഞ്ഞു കിടക്കാന് ശ്രമിച്ചു. മറ്റുള്ളവര് കാഴ്ച കണ്ടും ഫോട്ടോ ഏടുത്തും സമയം കഴിച്ചു. റെസ്ടോററ്റില് നാല ഒന്നാം തരം മീന് പൊരിച്ചതും മറ്റു വിഭവങ്ങളും ഉണ്ടു. ബിയരും മറ്റും ലഹരിപാനീയങ്ങളും മിക്കവരുടെ കയ്യിലും ഉണ്ടു. ഏകദേശം 80 മിനുട്ടുകൊണ്ടു അക്കരെ എത്തും.

ഇങ്ലണ്ടു തീരം മുഴുവന് നല്ല വെള്ള നിറത്തില് ഉള്ള ചുണ്ണാമ്പു കല്ലുകള് ആണു. അതുകൊണ്ടു വളരെ ദൂരത്തില് നിന്നു തന്നെ തീരം കാണാം. പണ്ടു കാലത്തു കപ്പല് യാത്രക്കാറ്ക്കു ബ്രിട്ടീഷ് തീരത്തേക്കു എത്താന് വളരെ സൌകര്യമായിരുന്നു ഈ ഭൂപ്രകൃതി. രാത്രിയില് പോലും തീരം വ്യക്തമായി കാണാമായിരുന്നു. ഒരു കാലത്തു സൂര്യന് അസ്തമിക്കാത്ത രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാറ് സമുദ്രങ്ങള് മുഴുവന് സ്വന്തം അധീനതയില് ആക്കിയതു ബ്രിട്ടീഷ് നേവിയുടേ സഹായത്തില് ആയിരുന്നു. ഇന്നു കപ്പല് വ്യവസായം വളരെ മെലിഞ്ഞിരിക്കുന്നു. വിമാന യാത്രയില് ഉണ്ടായിട്ടുള്ള അഭൂത പൂറ്വമായ വളര്ച്ച ഇന്നു കപ്പല് ഗതാഗതം ചരക്കു കൊണ്ടു പോകാനും ചുരുക്കം യാത്രാകപ്പലുകളിലേക്കും ഒതുക്കി . ഗ്ലാസ്ഗോയില് ഉണ്ടായിരുന്ന മിക്കവാറും കപ്പല് നിറ്മ്മാണ ശാലകള് ഇന്നു പൂട്ടി കഴിഞ്ഞു. പണ്ടൊക്കെ കപ്പലില് കയറിയാല് ഭ്രഷ്ടു കല്പിച്ചിരുന്ന നമ്മുടെ നാട്ടുകാര്ക്കു ഇന്നു വിമാനത്തില് കൂടിയുള്ള യാത്ര സാധാരണ സംഭവം ആയി മാറിയിരിക്കുന്നു.


കപ്പലില് നിന്നിറങ്ങി വീണ്ടും ബസ്സില് കയറി. വന്ന വഴിയേ തന്നെ തിരിച്ചു പോന്നു, എല്ലാവരെയും അവരവരെ കയറ്റിയസ്ഥലത്തു തന്നെ തിരിച്ചു വിട്ടു. ഞങ്ങള് ഒരു ദിവസം ലണ്ടനില് താമസിച്ചേ സ്കോട്ട്ലണ്ടിലേക്കു പോകുന്നുള്ളൂ എന്നതു കൊണ്ടു താമസിക്കാന് ബുക്കു ചെയ്ത ഇന്ത്യന് വൈ എം സി ഏ യിലെക്കു നീങ്ങി. അങ്ങനെ അഞ്ചു ദിവസത്തെ യൂറോപ്പു യാത്ര അവസാനിച്ചു. ഞങ്ങളുടെ വഴികാട്ടിയും റ്റൂറ് മാനേജറുമായിരുന്ന അതുലിനും ഡ്രൈവറ്ക്കും എന്തെങ്കിലും പിരിച്ചു കൊടുക്കണമെനുണ്ടായിരുന്നു, എന്നാല് റ്റിപ്പുകള് ഉള്പെടെയാണു എന്ന് സ്റ്റാറ് റ്റൂറിന്റെ പരസ്യത്തില് ഉണ്ടെന്നു പറഞ്ഞു ചിലര് അതു തടസ്സപ്പെടുത്തി. പണത്തിന്റെ കാര്യം വരുമ്പോള് ആള്ക്കാറ് വിവിധ സ്വഭാവക്കാര് ആണല്ലോ.

ഏതായാലും ഹൃദ്യമായ, മറക്കാനാവാത്ത അനുഭവങ്ങള് കാഴ്ചവച്ച സ്റ്റാര് റ്റൂരിനും
(http://www.startours.co.uk/home.aspx,) വഴികാട്ടിക്കും, സാരഥിക്കും നന്ദി പറഞ്ഞു ഞങ്ങള് പിരിഞ്ഞു.

1 comment:

  1. ഇതിപ്പൊഴാ കണ്ടത്‌. ഇനി ആദ്യം മുതല്‍ വായിക്കാന്‍ നോക്കാം.

    ReplyDelete

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.