ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Tuesday, November 3, 2009

ഐഫല്‍ ഗോപുരത്തിന്റെ മുകളില്‍


ഐഫല്‍ ടവര്‍

നഗരം ടവറിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍


താല്കാലികമായി ഉണ്ടാക്കിയ ഒരു ഗോപുരം ഒരു നഗരത്തിന്റെ തന്നെ മുഖമുദ്ര ആയി മാറിയ കഥയാണു ഐഫല് ഗോപുരത്തിന്റേതു. ഫ്രെഞ്ചു വിപ്ലവത്തിന്റെ നൂറാം വാറ്ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചു 1888 ഇല് സംഘടിപ്പിച്ച ലോക മേളയുടെ പ്രവേശന കവാടമായി 1887 നും 1889 നും ഇടയില് ആണു ഇതു നിറ്മിച്ചതു. ഒരു 81 നില കെട്ടിടത്തിന്റെ ഉയരം ( 324 മീ) ഉള്ള ഈ ഗോപുരം ഗുസ്താവ് ഐഫല് എന്ന ശില്പിയാണു രൂപ കല്പന ചയ്തതു. 1888 ലെ ബാറ്സിലോണ നഗരത്തില് നടന്ന ലോക മേളയ്ക്കു വേണ്ടി ആണു ഇതിന്റെ രൂപകല്പന ചെയ്തതെങ്കിലും ബാറ്സിലോണ ലോക മേളയുടെ സംഘാടകര് ഇതിന്റെ രൂപം മോശമായതും ചിലവുകുറഞ്ഞതുമാണെന്നും ഈ ശില്പം നഗരത്തിന്റെ ഹൃദയഭാഗത്തു വയ്ക്കാന് കൊള്ളില്ലെന്നും പറഞ്ഞു തിരസ്കരിച്ചു. അവര് വേണ്ടെന്നു പറഞ്ഞതിനു ശേഷം ആണു ഐഫല് ഇതു ഫ്രെഞ്ചു ലോകമേളയുടെ സംഘാടകര്ക്കു സമറ്പ്പിച്ചതു. 1881 മാര്ച് 31 നു ഉത്ഘാടനം ചെയ്ത ഈ ഗോപുരം മേയ് 6 നു പൊതുജനങ്ങള്ക്കു തുറന്നു കൊടുത്തു. ഉത്ഘാടനം ചെയ്ത കാലത്തു പാരീസിലെ പല കലാകാരന്മാരും പൊതു പ്രവറ്ത്തകരും ഈ ഗോപുരത്തിന്റെ രൂപത്തെ നിശിതമായി വിമര്ശിച്ചിരുന്നു, പാരീസ് നഗരത്തിന്നു ഇതു ഒരു അപമാനം ആണെന്നു വരെ അവര് എഴുതി. പ്രസിദ്ധ നോവെലിസ്റ്റുകളായ മോപ്പസാങ്ങും അലെക്സാണ്ഡര് ഡ്യൂമാസും ഇവരില് ഉണ്ടായിരുന്നു.

എന്നാല് കാലക്രമേണ മോപ്പസാങ് ഈ ടവറിലെ നിത്യ് സന്ദറ്ശകനായി, എല്ലാ ദിവസവും ഉച്ച ഭക്ഷണം ഒന്നാം നിലയിലെ റെസ്ടോറന്റില് നിന്നുമാക്കിയത്രേ. ആരോ അദ്ദേഹത്തോടു ഇതിനെപറ്റി ചോദിച്ചപ്പോള് അദ്ദേഹം തമാശ ആയി പറഞ്ഞതു ഇതാണു “ പാരീസില് ഇവിടെ ഇരുന്നാല് മാത്രമേ ഈ സാധനം (ഗോപുരം) കാണാതിരിക്കുവാന് കഴിയുകയുള്ളൂ“ എന്നു.

നഗരം മറ്റൊരു കാഴ്ച
324 മീ ആണു ടവറിന്റെ ഉയരം, 108 നിലകളില് ആയി. ആദ്യകാലത്തു റ്റി വി ടവറ് ഇല്ലായിരുന്നതു കൊണ്ടു ഇതിന്റെ ഉയരം 12 മീ കുറവായിരുന്നു. ഒന്നാം നില 57.63 മീ ഉയരത്തില് 19 നില വരെ ആണു. രണ്ടാം നിലയുടെ ഉയരം 115.73 മീ, 38 നിലകള് . പൊതുജനങ്ങള്ക്കു പ്രവേശനം ഉള്ല മൂന്നാം നിലയിലേക്കു 273 മീ ഉയരം ഉണ്ടു, 89 നിലകളും. നല്ല തെളിച്ചം ഉള്ല ദിവസങ്ങളില് ഈ ടവറിന്റെ മുകളില് നിന്നു 59 കി മീ ദൂരത്തു വരെയുള്ല ഭൂപ്രദേശം കാണാം. സാധാരണ ദിവസങ്ങളില് 12-15 കി മീ വരെയേ കാണാന് കഴിയൂ. ഇതിനു പ്രധാനകാരണം അന്തരീക്ഷ മലിനീകരണം തന്നെ. ആഗസ്റ്റു മാസം ആണു ഈ ടവറില് നിന്നുള്ള കാഴ്ച എറ്റവും നന്നാകുക. ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കാല് നടയായി കയറാം, 19 ഉം 39 ഉം പടികള് ചവിട്ടിയാല് മതി. മൂന്നാം നിലയിലേക്കു ലിഫ്റ്റുവഴി മാത്രമേ പ്രവേശനം ഉള്ലൂ. രണ്ടു വറ്ഷവും രണ്ടു മാസവും അഞ്ചു ദിവസവും കൊണ്ടാണു ഈ ടവറിന്റെ നിറ്മ്മാണം തീര്ത്തതു.


എഡിസണും ഐഫലും മുഖാമുഖം
7300 ടണ് ഉരുക്കു കമ്പികളാനു ഇതു നിറ്മിക്കാന് ഉപയോഗിച്ചിട്ടുള്ളതു. ലോഹമല്ലാത്ത മറ്റുസാധനങ്ങള് ഉള്പെടെ ഭാരം 10,00 ടണ്ണില് അധികം ആവും.കാറ്റില് നിന്നും മറ്റുമുള്ള സമ്മറ്ദത്തെ തൃപ്തികരമായി ചെറുത്തു നില്കാനുള്ള കഴിവുണ്ടു ഈ ഗോപുരത്തിനു. ഈ ഗോപുരത്തിന്റെ അതേ വലിപ്പമുള്ള ഒരു വൃത്ത സ്തംഭത്തില് ഉള്കൊള്ളുന്ന വായുവിനെക്കാള് ഭാരം കുറവാണു ഈ ഗോപുരത്തിനു. ഇതിനു വേണ്ടി വിശദമായ കണക്കുകള് ഐഫലും സഹപ്രവറ്തകരും അപഗ്രഥിച്ചിരുന്നു. ഗോപുരത്തിന്റെ ഓരോ ഭാഗത്തിലും കാറ്റില് നിന്നു പരമാവധി വരാവുന്ന സമ്മറ്ദം അവര് കൃത്യമായി കണക്കാകിയാണു ഇതു രൂപകല്പന ചെയ്തതും നിറ്മിച്ചതും. ഇതൊക്കെ ആണെങ്കിലും കാറ്റിന്റെ സമ്മറ്ദമേറ്റു ഈ ഗോപുരം 6-7 സെ മീ വരെ ആടുന്നുണ്ടത്രേ. ഇതിന്റെ അനുരക്ഷണത്തിനായി ഏഴു വറ്ഷത്തില് ഒരിക്കല് ഏകദേശം 60 ടണ് പെയിന്റു ഉപയോഗിക്കുന്നുണ്ടു. താഴെ നിന്നു നോക്കുമ്പോള് ഭംഗി ആയിരിക്കുവാന് ഗോപുരത്തിന്റെ വിവിധ ഭാഗങ്ങളില് വിവിധ രംഗത്തിലുള്ള പെയിന്റാണു ഉപയോഗിക്കുന്നതു. ഏറ്റവും കട്ടിയുള്ള പെയിന്റു താഴ് ഭാഗത്തും മുകളിലേക്കു പോകുമ്പോള് കട്ടി കുറച്ചും കൊണ്ടു വരുന്നു.

മൂന്നു നിലയിലാണു ഇതു നിറ്മിച്ചിരിക്കുന്നതു. ഒന്നും രണ്ടു നിലയിലേക്കുള്ള ലിഫ്റ്റു ഒരേ കമ്പനി യാണു നിറ്മിച്ചതു. ഇവര്ക്കെന്നല്ല പലറ്ക്കും ഇത്തരം ഗോപുരത്തിലേക്കുള്ള ഇത്രയും ഭാരമുള്ല ലിഫ്റ്റ് ഉണ്ടാക്കി പരിചയം ഇല്ലായിരുന്നു. ആദ്യമായി നിറ്മിക്കുകയായിരുന്ന്തു കൊണ്ടു പല സാംകേതിക തടസ്സങ്ങളും നേരിടേണ്ടി വന്നു. ചെരിഞ്ഞ രീതിയില് ഉള്ള ട്രാക്കും കോണുകളും കൂടുതല് പ്രശ്ണങ്ങള് ഉണ്ടാക്കി. പടിഞ്ഞാറും കിഴക്കും ഭാഗത്തുള്ല ലിഫ്റ്റുകള് ഒരു ഫ്രെഞ്ചു കമ്പനിയും തെക്കും വടക്കും ഉള്ലവ ഒരു അമേരിക്കന് കമ്പനിയുമാണു നിര്മിച്ചതു. ആദ്യ്0 ഫ്രെഞ്ചു കമ്പനി സ്ഥാപിച്ച ലിഫ്റ്റുകള്ക്കു തകരാറുണ്ടായിരുന്നതു കൊണ്ടു അവ 1897 ഇല് തന്നെ മാറ്റി. ആധുനിക രക്ഷാ സംവിധാനങ്ങള് എല്ലാം സ്ഥാപിച്ചു ഈ ലിഫ്റ്റുകള് പുതുക്കിയതു 1986 ഇലാണു. കമ്പ്യൂട്റ്ററുകള് ഉപയോഗിച്ചു കൃത്യമായി ലിഫ്റ്റുകളെ പ്രവറ്ത്തിപ്പിക്കുന്നു. തുടക്കത്തില് ഇവ ഹൈഡ്രോളിക് മോട്ടോറ് ഉപയോഗിച്ചു ആയിരുന്നു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു 320 കിലോവാട്ട് ശക്തിയുള്ള വൈദ്യുത മൊട്ടോര് ആക്കി. 92 യാത്രാക്കരുള്പെടെ ഇന്നത്തെ ലിഫ്റ്റിനു 22 ടണ് ഭാരമുണ്ടു. രണ്ടും മൂന്നും നിലയിലേക്കുള്ള ലിഫ്റ്റും ആദ്യം ഹൈഡ്രോളിക് മൊട്ടോര് കൊണ്ടാണു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു അവയും മാറ്റി. ആദ്യം സ്ഥാപിച്ച ലിഫ്റ്റുകള് 97 വറ്ഷതെ സേവനത്ത്നു ശെഷം 1982 ഇലാണു മാറ്റി സ്ഥാപിച്ചതു.പഴയ ലിഫ്റ്റില് മുകളില് എത്താന് 8 മിനുട്ടെടുത്തിരുന്നു. പുതിയതില് ഒരു മിനുട്ടു നാല്പത് സെക്കണ്ടു കൊണ്ടു മുകളില് എത്തുന്നു. ഈ ഗോപുരത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ റെസ്റ്റോറന്റും പ്രവറ്ത്തിക്കുന്നുണ്ടു.

ഈ ടവറ് നിറ്മിച്ച ശില്പി ആയ ഗുസ്താവ് ഐഫല് താഴത്തെ നിലയില് ഇതിന്റെ നിറ്മാണത്തില് സഹകരിച്ചവരുടെ 72 പേരുകള് കൊത്തി വച്ചിട്ടുണ്ടു. ഇടയ്ക്കു ഇതു ആരോ പെയിന്റു ചെയ്തു മറച്ചുവെങ്കിലും പിന്നീടു അതു വീണ്ടും കാണികള്ക്കു കാണാന് കഴിയുന്ന രീതിയിലാക്കി.

1889 നു ശേഷം ഈ ഗോപുരത്തില് 200,000,000 ആള്ക്കാര് കയറി ഇറങ്ങിയിട്ടുണ്ടു. 2006 ഇല് മാത്രം 6,719,200 ആള്ക്കാര് കയറിയത്രേ. അങ്ങനെ ലോകത്തിലെ ഏറ്റവും കൂടുതല് ആള്ക്കാര് സന്ദറ്ശിച്ച ഒരു സ്മാരകം ആയി ഇതു നിലനില്കുന്നു. ആദ്യകാലത്തില് തന്നെ ഇവിടം സന്ദര്ശിച്ച ഒരാള് പ്രസിദ്ധ ശാസ്ത്രജ്ഞന് ആയ തോമസ് ആല്വാ എഡിസനാണു. 1989 സെപ്റ്റംബറ് പത്തിനു എഡിസണ് ഇവിടെ എത്തി. ഐഫലും എഡിസണും ആയി സംസാരീച്ചു കൊണ്ടിരിക്കുന്ന ഒരു മെഴുകു ശില്പം മൂന്നാം നിലയില് സ്ഥാപിച്ചിട്ടുണ്ടു. 1940 ഇല് നാസികള് നഗരം കീഴടക്കിയപ്പോള് ഗോപുരത്തിന്റെ ലിഫ്റ്റുകളുടെ കമ്പികള് ഫ്രെഞ്ചുകാര് മുറിച്ചിരുന്നു. ഹിറ്റ്ലറ്ക്കു അതുകൊണ്ടു കോണിപ്പടികള് നടന്നു കയറേണ്ടി വന്നുവത്രേ.

ഐഫല് ടവറില് ഉയരത്തിലേക്കു പോകാന് രണ്ടു ലിഫ്റ്റുകള് കയറണം. ഒന്നും രണ്ടും നിലയിലേക്കു ഒന്നു. രണ്ടില് നിന്നു മൂന്നിലേക്കു മറ്റൊന്നു. അവധി ദിവസം ആണെങ്കില് നീണ്ട ക്യൂ കാണാം. ഞങ്ങള് രാവിലെ ആണു എത്തിയതു. പതിനൊന്നു മണിക്കു മുമ്പു കയറാന് കഴിഞില്ലെങ്കില് പരിപാടി ഉപേക്ഷിച്ചു പൊകേണ്ടിവരും എന്നു ഗൈഡ് പറഞ്ഞു. കാരണം ഞങള്ക്കു ലണ്ടനിലേക്കുള്ള കടത്തുബോട്ടു മൂന്നു മണിക്കാണു. മൂന്നാം നിലയിലേക്കുള്ള ലിഫ്റ്റിനു ചെറിയ തകരാറ് ഉണ്ടായതുകൊണ്ടു ഒന്പതു മണി കഴിഞ്ഞാണു ടിക്കറ്റു കൊടുത്തു തുടങ്ങിയതു. ഞ്ങള് ക്യൂവില് നില്കുമ്പോള് അവീടെയും ഐഫല് റ്റവറിന്റെ മാതൃകകളുമ്മായി കച്ചവടക്കാറ് എത്തിയിരുന്നു. ഒരു നീഗ്രോ പയ്യനും ഒന്നു രണ്ടു അറബ് ചെറുപ്പക്കാരും ഇന്ത്യക്കാരും. ഇടക്കിടക്കു ഇവരെ പോലീസ് ഓടിക്കുന്നുമുണ്ടു. എന്നാലും അവര് ഒളിച്ചും പതുങ്ങിയും ഞങ്ങളുടെ മുമ്പില് എത്തും. താക്കോല് ചെയിന് പിന്നെയും കുറച്ചു കൂടി വാങ്ങി, സുഹ്ര്&ത്തുക്കള്ക്കു കൊടുക്കാന് പറ്റിയ സാധനം ആയതുകൊണ്ടു.

ഏതായാലും ഒന്പതേമുക്കാല് മണി ആയപ്പോള് ഞങ്ങള്ക്കു ലിഫ്റ്റില് കയറാന് കഴിഞ്ഞു. രണ്ടാം നിലയില് അധികം തങ്ങി നില്കാതെ ഞങ്ങള് മൂന്നാം നിലയിലെത്തി. പാരീസ് നഗരം മുഴുവന് ടവറിന്റെ മൂന്നാം നിലയില് നിന്നു ഒറ്റ നോട്ടത്തില് കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല് വളരെ വ്യക്തമായി എല്ലാം കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു. നഗരം ചുറ്റി ഒഴുകുന്ന സീന് നദിയും ചെറുതും വലുതുമായ കൊട്ടാരങ്ങളും പ്രധാന കാഴ്ചകള് ആയ ചാമ്പ് എലിസീ, നോത്ര് ദാം പള്ലി, ഓപെരാ ഹാള് , നെപ്പോളിയന്റെ സ്തൂപം എല്ലാം വ്യക്തമായി തിരിച്ചറിയാന് കഴിഞ്ഞു. മനോഹരവും അത്യപൂറ്വവും ആയ ഈ കാഴ്ച ഡിജിറ്റല് ക്യാമെറായിലും വിഡിയോ ആയി പകറ്ത്തി എടുക്കാന് കഴിഞ്ഞു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.