ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Monday, November 2, 2009

പാരിസ്‌ നഗരം രാത്രിയില്‍ 3 : പാരീസ് ഓപെറ അഥവാ ഗാറ്ണിയറ് കൊട്ടാരം



പാരീസിലെ ഏറ്റവും പ്രധാനമായ മറ്റൊരു കെട്ടിടമാണു പാരീസ് ഓപെറാ എന്നറിയപ്പെടുന്ന ഗാറ്ണിയറ് കൊട്ടാരം. ചാള്സ് ഗാറ്ണിയറ് എന്ന ശില്പിയുടെ മാസ്റ്ററ് പീസ് ആണു ഇതു.നഗരത്തിന്റെ മറ്റൊരു അപൂറ്വനേട്ടവും. 1875 ഇല് ഉത്ഘാടനം ചെയ്തപ്പോള് ഇതിന്റെ പേരു സംഗീതത്തിന്റെയും ഓപെറയുടെയും നാഷണല് അകാഡെമി എന്നായിരുന്നു. എന്നാല് 1889 ഇല് ഓപെറാ നടത്തിക്കൊണ്ടിരുന്നവര് സ്വന്തമായി ഉണ്ടാക്കിയ ഓപെറാ ബാസ്റ്റീല്ഇലേക്കു മാറ്റിയപ്പോള് ഈ കെട്ടിടത്തിനു ഗാറ്ണിയറ് കൊട്ടാരം എന്നു നാമകരണം ചെയ്തു. ഇപ്പോഴും ഇതിന്റെ കൂടുതല് അറിയപ്പെടുന്ന പേരു പാരീസ് ഓപെറാ എന്നു തന്നെയാണു.

നെപോളിയന് മൂന്നാമന് തുടങ്ങി വച്ച പാരീസ് പുനറ്നിറ്മാണത്തിന്റെ ഭാഗമായാണു ഇതിന്റെ പണി തുടങ്ങിയതു. ബാരന്‍ ഹൌസ്മാന് എന്ന ആളാണു നിറ്മാണമേല്നോട്ടം വഹിച്ചതു. 1858 ഇലാണു ഇതിനു വേണ്ടി വന്ന 12000 ച് മീ സ്ഥലം തയ്യാറാക്കിയതു. ചതുപ്പു സ്ഥലമായിരുന്ന ഇവിടെ നിറ്മാണത്തിനു വേണ്ടി 8 മാസത്തിലധികം തുടറ്ചയായി വെള്ളം പമ്പു ചെയ്താണു പണി തുടങ്ങിയതു. പദ്ധതിയുടെ നിറ്മാണരൂപകല്പന ക്ഷണിച്ചുകൊണ്ടു ഒരു തുറന്ന മത്സരമായി പരസ്യപ്പെടുത്തിയതു 1861 ഇല്. ഈ മത്സരത്തില് ജയിച്ചതു ചാത്സ് ഗാറ്ണിയറ് (1825-188) ആണു, അങ്ങനെയാണു ഇതിന്റെ നിറ്മാണം തുടങ്ങിയതു.ചക്രവറ്ത്തിയുടെ ഭാര്യ് ഒരിക്കല് ഗാറ്ണിയറോറ്റു ചോദിച്ചത്രേ “ നിങ്ങള് ഈ കൊട്ടാരം ഗ്രീക്കു രീതിയില് ആണൊ റോമന് രീതിയില് ആണൊ നിറ്മിക്കുന്നതു?”,. ഗാറ്ണിയര് പറഞ്ഞു “ മാഡം, ഇതു നെപോളിയന് രീതിയില് ആണു ഉണ്ടാക്കുന്നതു“ എന്നു.



ഇതിന്റെ നിറ്മാണത്തില് പല കാലഘട്ടത്തിലും പല തടസ്സങ്ങളും നേരിട്ടു.. ഫ്രാങ്കോ പ്രുഷ്യന് യുദ്ധവും രണ്ടാം സാമ്രാജ്യത്തിന്റെ പതനവും ഇതിന്റെ നിറ്മാണം ഉപേക്ഷിക്കപ്പെടുമോ എന്ന നില വരെ എത്തിച്ചിരുന്നു. 1873 ഒക്ടോബെര് 29 നു പഴയ പാരീസ് ഓപെറാ ഒരു വലിയ തീപിടിത്തത്തില് വെന്തു നശിച്ചതു ഗാറ്ണിയറ് കൊട്ടാരത്തിന്റെ നിറ്മാണം പുനരാരംഭിക്കാന് കാരണമായി. 1821 മുതല് പാരീസിലെ പ്രസിദ്ധമായ പല ഓപെരാകളും ബാലേകളും ഇവിടെ ആണു കളിച്ചിട്ടുള്ളതു.ലണ്ടനില് നിന്നു വന്ന റൊമാന്റിക് ബാലേ ഇവിടെ കുറെ നാള് കളിച്ചിരുന്നു.

ഗാറ്ണിയര് തന്റെ വലിയ സംഘം തൊഴിലാളികളുടെ സഹായത്തോടെ പണി പൂറ്ത്തിയാക്കിയതു 1874 ഇല് ആണു. 1875 ജനുവരി 15 നാണു ഔപചാരികമായ ഉത്ഘാടനം നടന്നതു, വലിയ ഒരു ഉത്സവാന്തരീക്ഷത്തില് തന്നെ.1896 ഇല് അവിടെ തൂക്കിയിരുന്ന ഒരു വലിയ തൂക്കുവിളക്കിന്റെ വിപരീത ഭാരം (counter weight) നിലത്തു വീണു ഒരാള് മരിച്ചു. കൊട്ടാരത്തിന്റെ അടിയില് ഉള്ള തടാകം, മറ്റു അറകള് എന്നിവയെല്ലാം ചേറ്ത്തു 1909 ഇല് ഗാസ്റ്റന് ലിറോക്സ് എന്ന ആള് “ഓപെറായിലെ മായാവി “ എന്ന നോവെല് രചിച്ചു.അടുത്ത കാലത്തു 1969 ഇല്, പുതിയ വൈദ്യുത ബന്ധം കൊടുത്തു 1978 ഇല് പഴയ ഡാന്സ് കളിച്ചിരുന്ന ഫോയറ് റിഹേഴ്സല് നടത്താനുള്ള സ്റ്റേജാക്കി മാറ്റി.ജീന് ലൂപ് രൂപ്പെറ്റ്റ് എന്ന ശില്പിയാണു ഇതു ചെയ്തതു.1994 ഇല് ഇതിന്റെ പൂറ്ണമായ പുനറ് നിറ്മാണം തൂടങ്ങി, ആധുനിക വൈദ്യുത ഉപകരണങ്ങള് സ്ഥാപിക്കപ്പെട്ടു.അടിത്തറ വരെ ഉറപ്പാക്കപ്പെട്ടു, 2006 ഇല് ആണു ഈ പണി പൂറ്ത്തിയായതു.

ആദ്യത്തെ ഓപെറായെക്കാള് അല്പം ചെറുതാണെങ്കിലും പുതുക്കിയ ഓപെറാ ഹൌസ് 11000 ച് മീ ഉണ്ടു, 2200 ആള്ക്കാര് ഇരിക്കാം, മദ്ധ്യഭാഗത്തുള്ള ഏകദേശം ആറു ടണ് ഭാരമുള്ള ഒരൊറ്റ തൂക്കു വിളക്കിന്റെ താഴെ.ഭീമന് സ്റ്റേജില് 450 കലാകാരന്മാറ്ക്കു ഒരേസമയം പരിപാടി അവതരിപ്പിക്കാം.വിവിധ നിറങ്ങളില് ഉള്ള മാറ്ബിളുകളും മറ്റും ഉപയോഗിച്ചു വളരെ ആകറ്ഷകമായ രീതിയില് ആണു ഇതു പുതുക്കി പണിതതു, പഴയ ശില്പ സൌകുമാര്യം ഒട്ടും നഷ്ടപ്പെടാതെ തന്നെ.ഗ്രീക്കു പുരാണത്തിലെ പ്രധാന ദൈവങ്ങളുടെയും മറ്റും പ്രതിമകള് അകത്തു കാണാം. ഇതിന്റെ കൂടെ തന്നെ ആധുനിക കാലത്തെ കലാകാരന്മാരായ മൊസാറ്ട്, ബീഥോവന്, റോസിനി, ഡനിയ്യല് ആബറ്, ഫെമെന്റല് ഹാലെവി, ഫൊണ്ടിനി,ഫിലിപ് ക്വിനാള്ട് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ടു.ഈ കെട്ടിടത്തിറ്റെ മച്ചിലും ചുവരുകളിലും ചിത്രങ്ങള് വരച്ചിരിക്കുന്നു, പല രീതിയില് ഉള്ള ഇടനാഴികളും കോണിപ്പടികളും തട്ടുകളും ഉണ്ടാക്കിയിരിക്കുന്നു. അകത്തെ അലങ്കാരം ഒന്നാം തരം വെല്വെറ്റു തുണികൊണ്ടും, സ്വ്വറ്ണ നിറത്ത്ലുള്ള ഇലകള് എന്നിവ കൊണ്ടാണു. ഈ കൊട്ടാരം നിറ്മിച്ചു കഴിഞ്ഞ മുപ്പതിലധികം വറ്ഷം ഇതു പോലെയുള്ള അനേകം കെട്ടിടങ്ങള് പോളണ്ടിലും മറ്റും ഉണ്ടാക്കി. അമേരിക്കയിലെ ജെഫ്ഫെറ്സന് സ്മാരകം ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു. ബ്രസീലിലെ ആമസോണ് തിയേറ്ററും റിയോ ഡി ജെനീറോയിലെ ഒരു തിയേറ്ററും ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു..

1 comment:

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.