ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Thursday, October 29, 2009

പാരീസ് രാത്രിയില് 2 : വിജയകമാനം, ചാമ്പ് എലിസീ


വിജയത്തിന്റെ കമാനം
വിജയത്തിന്റെ കമാനം ( Arc de Triomphe)എന്നറിയപ്പെടുന്ന സ്മാരകം പാരീസിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. പാരീസിലെ രാജവീഥിയായ ചാമ്പ് സ് എലീസി ( Champ Elysee')യുടെ പടിഞ്ഞാറെ അറ്റത്താണു ഈ കമാനം തീറ്ത്തിരിക്കുന്നതു. ഫ്രാന്സിനുവെണ്ടി, പ്രത്യേകിച്ചും നെപ്പോളിയന്റെ കാലത്തു ജീവത്യാഗം ചെയ്ത, പടയാളികളുടെ ഓറ്മ്മയ്ക്കായി പണിതതാണു ഈ സ്മാരകം. ഈ സ്മാരകത്തിന്റെ ഭിത്തിയില് യുദ്ധത്തില് വീരമൃത്യു വരിച്ച പടനായകന്മാരുടെ പേരുകള് എഴുതി വച്ചിട്ടുണ്ടു. ഇതിന്റെ അടിയില് അജ്ഞാതനായ പടയാളിയുടെ ശവകുടീരവും. ലൂവ്ര് കൊട്ടാരം മുതല് നിറ്മിച്ചു വന്ന സ്മാരകങ്ങളുടെ ശൃംഖലയില് ഏറ്റവും പ്രധാനപ്പെട്ടതാണു ഇതു. ജീന് ചാല്ഗ്രിന് എന്ന ശില്പിയാണു ഇതിന്റെ രൂപകല്പന 1806 ഇല് ചെയ്തതു.. നഗ്നരായ ഫ്രെഞ്ചു യുവപടയാളികള് താടിവച്ച ജെറ്മന് പടയാളികളുമായി യുദ്ധം ചെയ്യുന്നതു ഭിത്തിയില് ചിത്രീകരിച്ചിരിക്കുന്നു. ഇതു പല സ്മാരകങ്ങള്ക്കും പിന്നീടു പ്രചോദനമായി തീറ്ന്നു. ഒന്നാം ലോക മഹായുദ്ധം വരെ ഈ രീതി തുടറ്ന്നു വന്നു.
49.5 മീ ഉയരവും 49 മീ വീതിയും 22 മീ താഴ്ചയും ഉള്ളതാണു ഈ സ്മാരകം .ഈ കമാനത്തിന്റെ വലിയ ആറ്ച്ചിനു 29.19 മീ ഉയരവും 14.62 മീ വീതിയും ഉണ്ടു. ചെറിയ ആര്ച്ചിനു 18.68 മീ ഉയരവും 8.44 മീ വീതിയും ഉണ്ടു. റോമിലെ ടൈറ്റസിന്റെ ആറ്ചിന്റെ രൂപത്തില് ആണു ഇതു നിറ്മിച്ചിരിക്കുന്നതു. തന്റെ കൂടെ യുദ്ധം ചെയ്ത പടയാളികള്ക്കു വേണ്ടി ഉചിതമായ സ്മാരകം നിറ്മിക്കാന് നെപ്പോളിയന് ആണു 1806 ഇല് ഇതിന്റെ പണി തൂടങ്ങി വച്ചതു. എന്നാല് അദ്ദേഹത്തിന്റെ ജീവിതകാലത്തു ഇതു പൂറ്തിയാക്കാന് കഴിഞ്ഞില്ല.അദ്ദേഹം 1826 ഇല് രണ്ടാമതു നാടുകടത്തപ്പെട്ട് ഇടത്തില്‍ വച്ചു 1826 ഇല് മരിച്ചു.അതിനു ശേഷം1835 ഇല ആണു ഈ സ്മാരകം പൂറ്ത്തിയാക്കിയതു.

ചാമ്പ് എലിസീ – പാരീസിലെ രാജ വീഥി

പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി പോകുന്ന രാജ വീഥി ആണു ചാമ്പ് എലിസീ എന്നറിയപ്പെടുന്നതു. രണ്ടു കിലോമീറ്റര് നീളമൂള്ള ഈ വീഥി പ്ലേസ് ല കൊണ്കോറ്ദ് (Place La Corcorde)ഇല് നിന്നു തുടങ്ങി നെപ്പോളിയന് നിറ്മിച്ച വിജയ കമാനം വരെ നീളുന്നു. എലിസീ കൊട്ടാരം ഈ വീഥിയില് തന്നെയാണു എങ്കിലും അല്ല അല്പം മാറി ആണു. വീഥിയുടെ രണ്ടു വശവും സിനിമാ തിയേറ്ററുകളും കടകളും ആണു.

ചാ0പ് എലിസീ ഇന്നു നില്കുന്ന സ്ഥലം പണ്ടു വയലും ചന്തസ്ഥലവും ആയിരുന്നു. 1616 ഇലെ ആണു മേരി ഡി മെഡി സി എന്ന അന്നത്തെ ഭരണാധികാരി ഈ ഭാഗം ഒരു നിരത്താക്കാന് തീരുമാനിച്ചതു, റ്റ്യൂലിയറ് (Tuliere)പൂന്തോട്ടത്തിന്റെ ഒരു ഭാഗമായി ഇതു വികസിപ്പിച്ചു.1700 ആയപ്പോള് തന്നെ ഇതു നഗരത്തിന്റെ പ്രധാന വീഥി ആയി മാറിക്കഴിഞ്ഞിരുന്നു. 1828 ഇല് ഇതു നഗര്സഭയുടെ വസ്തു ആയി മാറി, നടപ്പാതയും ജലധാരയും ഗ്യാസ് വിളക്കുകളും സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടും വിജയ കമാനം പോലെയുള്ള ചരിത്രസ്മാരകങ്ങളുടെ സാമീപ്യം കൊണ്ടും ഈ വീഥിയില് പല പട്ടാളമാറ്ചുകളും നടന്നിന്ന്ട്ടുണ്ടു. 1940 ജൂണ് മാസം 14 നു ജെറ്മന് പട ഫ്രാന്സ് കീഴടക്കിയതു ആഘോഷിക്കാന് ഇതുപയോഗിച്ചു. അതുപോലെ തന്നെ സഖ്യകക്ഷികള് പാരീസ് നഗരം വീണ്ടെടുത്തതിനു ശേഷം ഫ്രെഞ്ചു അമേരിക്കന് പടയുടെ വിജയഘോഷയാത്ര 1944 ആഗസ്റ്റ് 25 നു ഇവിടെ തന്നെ ആയിരുന്നു. ഞങ്ങള് അവിടെ ചെന്നപ്പോള് തന്നെ ഫ്രെഞ്ചു റിപബ്ബ്ലിക്കിന്റെ വാറ്ഷിക ആഘോഷത്തിന്റെ തയ്യാറെടൂപ്പായി അലങ്കാരതോരണങ്ങളും മറ്റും കെട്ടി തുടങ്ങിയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ എല്ലാ കമ്പനികളുടെയും കടകള് ഈ വീഥിയില് ഉണ്ടു.ആദിഡാസ്, നൈക്, ഡിസ്നി സ്റ്റോറ്,ബെനിട്ടൊണ് , സാറാ, കാറ്ട്ടിയേര് എന്നിവരുടെ എല്ലാം കടകള് ഇവിടെ ഉണ്ടു.യൂറോപ്പിലെ പ്രധാന വ്യാപാര സ്ഥാപനം ആയ ഗ്യാപ്, സെഫോറ എന്നിവയുടെ കടകള് വളരെ വലുതാണു.കടകളുടെ പേരെഴുതിയ ബോറ്ഡുകള്പോലും എങ്ങനെ ആയിരിക്കണമെന്നു നിറ്ദേശം ഉണ്ടു. വെള്ള നിറത്തില് ഉള്ള അക്ഷരങ്ങള് കറുത്ത ബോറ്ഡില് ആക്കാം. രാത്റി വളരെ വൈകുന്നതുവരെ നഗരത്തിന്റെ ഈ ഭാഗം പ്രവറ്ത്തന നിരതം ആണു. നിശാനൃത്തശാലകളും റെസ്റ്റോറന്റുകളും ശബ്ദമുഖരിതമായിരിക്കും.

ബൂറ്ബണ് കൊട്ടാരം ഇന്നത്തെ ഫ്രെഞ്ച് പാര്ല്യമെണ്ടു മന്ദിരം

സീന് നദിയുടെ ഇടതു ഭാഗത്തു പലേസ് ല കൊണ്കോറ്ദിനെ നേരെ എതിരെ ആണു ബൂര്ബ്ബണ് കൊട്ടാരം (palis la Bourbon).ലൂയി പതിനാലാമന് ചക്രവറ്ത്തിയുടെ ദത്തു പുത്രി ഫ്രാന്സിസ് അഥീനാസിനു വേണ്ടി നിറ്മിച്ചതാണു ഈ കൊട്ടാരം. ലോറെന്സൊ ഗിയറ്ദിനി എന്ന ഇറ്റാലിയന് ശില്പിയുടെ ആണു രൂപകല്പന.1722 ഇല് തുടങ്ങിയ നിറ്മാണത്തിനു 1724 വരെ ഗിയാറ്ദിനി തന്നെ മേല്നോട്ടം വഹിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം ജാക്വസ് ഗബ്രിയേല് എന്ന ശില്പി മേല്നൊട്റ്റം ഏറ്റു.ആദ്യ്കാലത്തു ഇതു വെറും ഒരു കൊട്ടാരം മാത്രമായിരുന്നു. എന്നാല് 1756 ഇല് ലൂയി പതിനഞ്ചാമന് ഈ കൊട്ടാരം വില്യ്ക്കു വാങ്ങിയെങ്കിലും 1765 ഇല് ഇതിന്റെ ഉടമസ്ഥാവകാശം മറ്റൊറാള്ക്കു കൈമാറി. ഫ്രെഞ്ചു വിപ്ലവ കാലത്തു ഈ കൊട്ടാരം സര്കാറ് ഏറ്റെടുത്തു. 1798ഇല് വിപ്പ്ലവാനന്തര അഞ്ഞൂറുപേരുടെ കൌന്സില് ഇവിടെ ആണു കൂടിയതു. നെപോളിയന്റെ നഗരം ഭംഗി കൂട്ടുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ബെറ്ണാറ്ദ് പോയെറ്റ് എന്ന ശില്പിയുടെ മെള്നോട്ടത്തില് ഇന്നത്തെ ശില്പചാതുര്യ്മുള്ള പോറ്ട്ടിക്കോ ഉണ്ടാക്കി. 1827 ഇല് ഈ കൊട്ടാരം വീണ്ടും പുതുക്കി പണുതു. ഇതിനു തൊട്ടടുത്തുള്ള ഹോട്ടല് ദി ലാസിയെ ഇതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. അസ്സംബ്ലി പ്രെസിഡെണ്ടിന്റെ താമസ സ്ഥലം ആണു ഇതു.രാജകുടുംബങ്ങല് നിലനിറുത്തിയ ഒരു വലിയ ഗ്രന്ധ ശേഖരം ഇവിടെയുണ്ടു, ജോണ് ഒഫ് ആറ്കിന്റെ കുറ്റവിചാരണയുടെ വിവരങ്ങള്, ഫ്രെഞ്ചു വിപ്ലവനേതാവായിരുന്ന ജാക്വസ് റൂസ്സോയുടെ കയ്യെഴുത്തു കൃതികള് എന്നിവ ഇതില് പെടുന്നു.

ലക്സോറിലെ ഒബേലിക്സ് സ്ഥൂപവും ചത്വരവും.

പ്ലേസ് ല കൊണ്കൊറ്ഡ് എന്നറിയപ്പെടുന്ന ദീറ്ഘ ചതുരാകൃതിയില് ഉള്ള മൈതാനം ആണു പാരീസിലെ ഏറ്റവും വലിയ പൊതു സ്ഥലം.സീന് നദിയുടേ തീരത്തുള്ള ഇതു റ്റ്യൂലിയറ് ഗാറ്ഡെനും ചാ0പ് എലിസീയ്ക്കും ഇടയില് ആണു. ലൂയി പതിനഞ്ചാമന്റെ പേരില് ആദ്ദേഹത്തിന്റെ തന്നെ ശില്പി ആയിരുന്ന ജാക്വസ് ഗബ്രിയേല് ആണു ഇതു നിറ്മിച്ചതു, 1748 ഇല്. ഇവിടെ ഉള്ള ശില്പങ്ങള് ഉണ്ടാക്കിയതു എഡ്മി ബുക്കാറ്ഡനും. ഈ മൈതാനും അതിന്റെ നിറ്മാണത്തിനു വളരെ വറ്ഷങ്ങള്ക്കു ശേഷം രക്ത രൂഷിതമായ പല രാഷ്ട്രീയസംഭവങ്ങള്ക്കും സാക്ഷ്യം വഹിച്ചു. ഫ്രെഞ്ചു വിപ്ലവകാരികള് വിപ്പ്ലവം ജയിച്ചതിനു ശേഷം ഇവിടെ സ്ഥാപിച്ചിരുന്ന ലൂയി പതിനഞ്ചാമന്റെ പ്രതിമ തച്ചുടച്ചു. അവിടെ വിപ്ലവ വിരോധികളെ പരസ്യമായി വധിക്കാനുണ്ടാക്കിയ ഗില്ലറ്റിന് സ്ഥാപിച്ചു. 1793 നും 1795 നും ഇടയ്ക്കു 1300 ഓളം ആള്കകാറ് ഇവിടെ വച്ചു കൊലപ്പെടുത്തപ്പെട്ടു. ലൂയിപതിനാരാമന്‍ , മേരി അന്റോയ്നെറ്റ്,ഡാന്റന്, റൊബെസ്പിയറ് എന്നിവറ് ഇങ്ങനെ പരസ്യ്മായി കൊലപ്പെടുത്തപ്പെട്ടവരില് പെടുന്നു. ഇവിടെ ഒഴുകിയ രക്തത്തിന്റെ മണം കൊണ്ടു ഒരിക്കല് ഒരു പറ്റം കന്നുകാലികള് ഈ നിരത്തു മുറിച്ചു കടക്കാന് പോലും മടിച്ചുവത്രേ.

ഇപ്പോഴും ഈ ഭാഗം 1700 ഇല് ഉണ്ടാക്കിയതു പോലെ തന്നെ നിലനികുന്നു. ഗില്ലറ്റിന് സ്ഥാപിച്ചിരുന്ന സ്ഥലത്തു ഒബേലിക്സ് എന്ന സ്തൂപം ഉണ്ടാക്കി. 1829 ഇല് ഈജിപ്റ്റ് ഭരിച്ചിരുന്ന വൈസ്രോയ് നല്കിയ ഒരു ചെങ്കലു സ്തൂപം ആണു ഒബേലിക്സ്. ഇതിന്റെ അടിഭാഗത്തുള്ള ശിലാഫലകം 3300 വര്ഷങ്ങള് പഴക്കം ഉള്ലതാണു, ലക്സോരിലെ ആമണ് ദേവന്റെ ക്ഷേത്രത്തില് നിന്നു കൊണ്ടു വന്നതാണു ഇതു. ഹീറൊഗ്ലിഫിക്സില് (hieroglyfics)ഉള്ല എഴുത്തുകള് ഇതില് കാണാം. ഫെയറോസ് ആയിരുന്ന രമേസിസ് രണ്ടാമന്റെയും മൂന്നാമന്യെയും ഭരണകാലത്തെ വിവരങ്ങള് ആണു കൊത്തി വച്ചിരിക്കുന്നതു ഈ ഫലകത്തില്.230 ടണ് ഭാരവും 22.83 മീ ഉയരവും ഉള്ള ഈ ഷൂപം 1833 ഇലാണു സ്ഥാപിച്ചതു.ഇതിന്റെ രണ്ടു വശത്തും ഏതാണ്ടു ആദ്യം മുതല് ഉള്ല രണ്ടു ജലധാരകളും നിലനില്കുന്നു. അഷ്ടഭുജങ്ങളുള്ള ഇതിന്റെ മൂലകളില് ഫ്രെഞ്ചു പട്ടണങ്ങള് ആയ ലില്ലി, സ്ട്രാസ്ബെറ്ഗ്, ലിയൊണ്,മാറ്സെയില്, ബോറ്ഡാക്സ്, നാന്റെം ബ്രെസ്റ്റ്, രൂവന് ഇവയെ പ്രതിനിധാനം ചെയ്യുന്ന പ്രതിമകള് സ്ഥാപിച്ചിരിക്കുന്നു. ഇറ്റിന്റെ മുന്പില് ആയി ചാമ്പ് എലിസീ തൂറ്റങ്ങുന്ന ഭാഗത്തു സ്ഥാപിച്ച കുതിരകളുടെ പ്രതിമ ലുവ്ര് കൊട്ടാരത്തില്ഊള്ല പ്രതിമകളുടെ പകറ്പ്പു ആണു. 3000 ഇലധികം കേടുകൂടാതെ നിന്ന ഒബേലിക്സിനു കഴിഞ്ഞ അര നൂറ്റാണ്ടു കാലം കഷ്ടകാലത്തിന്റേതാണു, ഫാക്ടറികളില് നിന്നും മോടോര് വാഹനങ്ങളില് നിന്നും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊണ്ടു ഈ സ്തൂപത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.