ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Sunday, September 27, 2009

യൂറോപ്പു യാത്ര 9 : ഇന്റെര്ലേയ്കന് - തടാകങ്ങള്ക്കിടയിലെ നഗരം


Interlaken village

jungfraa peak ----->

<-----lake view
സ്വിറ്റ്സെറ്ലാണ്ടു തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാടു ആണു. ഇതാ രണ്ടു തടാകങ്ങളുടെ ഇടയില് ഉള്ള ഒരു ഭംഗിയേറിയ നഗരം. പേരും അതു തന്നെ. ഇന്റെര്ലേയ്കന്. സ്വിറ്റ്സെറ്ലാണ്ടിലെ ബേറ്ണ് എന്ന പ്രവിശ്യയില് (കാണ്ടണ്) ഉള്ള ഒരു ചെറിയ മുനിസിപാലിറ്റി ആണു ഇന്റെര്ലെയ്യ്കന്. അഗസ്റ്റീനിയന് വികാരിമാരുടെ ഒരു കോണ്വെന്റ് ആയാണു ഇതു ആദ്യം അറിയപ്പെട്ടതു. 1130 ഇലാണു ഇവറ്ക്കു വേണ്ടി ഒരു കോണ്വെന്റ് ഉണ്ടാക്കിയതു. 1528 വരെ ഇതു നിലനില്കുകയും ചെയ്തു. 1891 നു മുന്പു ഈ നഗരം ആറ്മുളേ (Aarmuhle) എന്ന പേരില് ആണു അറിയപ്പെട്ടിരുന്നതു. സ്വിറ്റ്സെറ്ലാണ്ടിലെ മറ്റേതു നഗരത്തിലെയും പോലെ ഇവിടെയും വാച്ചു നിറ്മാണം ഒരു വ്യവസായം ആണു. എന്നാലും ഇന്നു ഇതു ഒരു ടൂറീസ്റ്റു കേന്ദ്രമായാണു അറിയപ്പെടുന്നതു.
ബ്രീന്ശ് , തുണ് എന്നീ തടാകങ്ങളുടെ ഇടയില് ആണു ഈ നഗരം. ആറെ (Aare) എന്ന നദി നഗരമദ്ധ്യത്തില് കൂടി ഒഴുകുന്നു. സമുദ്ര നിരപ്പില് നിന്നു 570 മീറ്ററ് ഉയരത്തിലാണു ഈ നഗരം. കഷ്ടിച്ചു 4.4 ച. കിലോമീറ്ററ് മാത്രം വിസ്തറുതി ഉള്ള ഈ നഗരത്തിന്റെ നാലില് ഒന്നു ഭാഗം കൃഷിക്കും മറ്റൊരു കാല് ഭാഗം കാടുകളും ആണു. ബാക്കി പകുതി ഭാഗം കെട്ടിടങ്ങളും റോഡുകളും മറ്റുമാണു. ജന സംഖ്യ 5000 ത്തോളം മാത്രം. അതില് തന്നെ സിംഹ ഭാഗവും വിദേശികള്.

<------Hotel Grand

Hotel Savoy------>
സഞ്ചാരികളാണു ഈ നഗരത്തിന്റെ നിലനില്പു തന്നെ. പുറകില് ഭാണ്ഡവും തൂക്കി വരുന്ന (backpackers) സഞ്ചാരികള്ക്കു വേണ്ട പല തരം ഹോസ്റ്റലുകളും മറ്റു സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടു. നഗരത്തില് താമസിച്ചു ട്രെയിനിലോ ബസിലോ നഗര പ്രാന്തങ്ങള് കാണാന് പോകാം. മല കയറാനും പാരച്യൂട്ടില് കയറി പാരഗ്ലൈഡിങ്ങിനും സൌകര്യം ഉണ്ടു. തെളിഞ്ഞ കാലാവസ്ഥയില് മലയുടെ മുകളില് നിന്നു പാരച്യ്യൂട്ടില് കയറി നഗര മദ്ധ്യത്തില് ഒരു മൈതാനത്തില് ഇറങ്ങാം. കൂടെ ഒരു സഹായി ഉണ്ടാവും. ഭയപ്പെടേണ്ട കാരയ്ം ഇല്ല. ചാറ്ജു അല്പം കൂടുതല് ആണെന്നു മാത്രം. പൊതുവെ സ്വിറ്റ്സെറ്ലാണ്ടു ചിലവു കൂടിയ സ്ഥലം ആണെന്ന വാസ്തവം ഒരിക്കല് കൂടി ഉറപ്പാക്കുന്നതു പൊലെ.

<--------paragliding
ആല്പ്സു പറ്വതത്തിന്റെ ഒരു കൊടുമുടി ആയ ജുങ്ഫ്രാ (Jungfra) കൊടുമുടി ഇവിടെ അടുത്താണു. മലയിടയില് കൂടി അതു കാണാം. ജുങ്ഫ്രാ മാരത്തോണ് സെപ്റ്റംബെര് മാസത്തില് ആണു നടത്തുന്നതു. പന്ത്രണ്ടു വര്ഷത്തില് ഒരിക്കല് ഇവിടെ നടത്തുന്ന ഒരു ഉത്സവം ആണു ഉണ്സ്പുണ് (Unnspun festival) ഫെസ്റ്റിവല്. സ്വിസ്സ് നാടന് കലകളുടെയും സംസ്കാരത്തിന്റെയും പ്രദര്ശനം നടക്കുന്നു ഈ ഉത്സവത്തില്. കല്ലെറിയല് , ഗുസ്തി മുതലായ മത്സരങ്ങളും അരങ്ങേറുന്നു ഇവിടെ. വേനല് കാലത്തു ഇവിടെ ഒരു സംഗീത മത്സരവും നടക്കാറുണ്ടു.

Hill view------>
നല്ല ഉച്ച സമയത്താണു ഞങ്ങള് അവിടെ എത്തിയതു. കഷ്ടിച്ചു ഒരു മണിക്കൂറ് മാത്രം സമയമേ അനുവദിച്ചിട്ടുള്ളൂ. നല്ല ചൂടുണ്ടു. ദാഹവും ഉണ്ടു. നോക്കിയപ്പോള് എല്ലാവരും തുറന്ന സ്ഥലത്തു ബിയറ് കുപ്പിയും ഗ്ലാസ്സുമായി ഇരിക്കുന്നു. ഒരു ചായയോ കാപ്പിയോ കിട്ടുമോ എന്നു നോക്കി അവിടെയൊക്കെ നടന്നു. ഒരു ഇന്ത്യന് റെസ്റ്റോറന്റിന്റെ ബോറ്ഡു കണ്ടു. അവര് നാലു മണിക്കു ശേഷമേ തുറക്കൂ. കയ്യില് ഉള്ള വെള്ളം കുടിച്ചു ദാഹം മാറ്റി കുറച്ചു ഫോട്ടൊയും എടുത്തു തിരിച്ചു. കൌതുക വസ്തുക്കല് വില്കുന്ന ഒരു കടയില് കയറി. നമ്മുടെ ഗണപതിയും സരസ്വതിയും കൃഷ്ണനും എല്ലാം വില്കാനുണ്ടു. ചുമ്മാതെ വില ചോദിച്ചു. തലകറങ്ങുന്ന പോലെ തോന്നി. കടയിലെ ഉള്ള സാധനങള് ഇഷ്ടപ്പെട്ടില്ലെങ്കില് ഇന്ത്യയില് നിന്നു വേറെ വരുത്തി തരാം എന്നു കട ഉടമസ്ഥ പറഞ്ഞു. ഏതായാലും കൂടുതല് വഷളാകാതെ ബസ്സില് കയറി

2 comments:

  1. അവിടെ പോയാൽ ചുമ്മാ കറങ്ങാനെ പാടുള്ളു അല്ലെ...?
    എന്തെങ്കിലും ഒരോർമ്മയ്ക്കായി വാങ്ങാമെന്നു വിചാരിച്ചാൽ
    നാട്ടിലുള്ളതെല്ലാം വിറ്റു പെറുക്കേണ്ടി വരും അല്ലെ..?

    ആസംസകൾ.

    ReplyDelete
  2. എല്ലായിടത്തും പോകുമ്പൊള്‍ എല്ലാം വാങ്ങാന്‍ കഴിഞ്ഞു എന്ന് വരുകയില്ലലോ, ആഗ്രഹം ഉണ്ടെങ്കിലും. വിദേശത്ത് പോകുമ്പൊള്‍ നമ്മുടെ ഇന്ത്യന്‍ രൂപായില് മാത്രം വരുമാനം ഉള്ളവരുടെ കാര്യം സൂചി്പ്പിച്ചു എന്നെ ഉള്ളു‌. പക്ഷെ ഇതെല്ലാം കാണുക എന്നതല്ലേ പ്രധാനം. ഓര്‍മയ്ക്കായി എന്തെങ്കിലും വാങ്ങാന്‍ കഴിയുന്നത്‌ നന്ന്.

    ReplyDelete

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.