ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Wednesday, September 9, 2009

യൂറോപ്പില്കൂടി 5: കാടു, കറുത്ത കാടു അതില് ഒരു കുക്കൂ


സ്ടാസ്ബെര്ഗ് ഹോട്ടല്‍

പുരാതനമായ ബ്രസ്സത്സിലെ നഗര കേന്ദ്രവും മാണിക്കന് എന്ന വികൃതിക്കുട്ടിയുടെ പ്രതിമയും ഒരു ഭാഗത്തു. മറുഭാഗത്തു ആധുനിക ശാസ്ത്രത്തിന്റെ ചിഹ്നമായ ഭീമാകാരമായ ആറ്റം മാതൃക അറ്റോമിയം. രണ്ടും വ്യ്ത്യസ്തമായ കാഴ്ചകള്. ഇവ രണ്ടും കണ്ടു ഫ്രാന്സിലെ പച്ച പുതച്ച വയലുകള്ക്കിടയില് കൂടി വീണ്ടും യാത്ര തുടറ്ന്നു. അല്പം നീണ്ട യാത്ര തന്നെ. ലക്സംബെറ്ഗ് എന്ന നഗരത്തിന്റെ പ്രാന്ത പ്രദേശത്തില് കൂടി ഫ്രെഞ്ച് ജെറ്മന് അതൃത്തിയില് ഉള്ള സ്റ്റ്രാസ് ബെര്ഗില് ആണു ഞങ്ങളുടെ രാത്രി കഴിക്കേണ്ട ഹോട്ടല് . വഴിയില് ഒരു സെറ്വീസ് സ്റ്റേഷനില് നിറുത്തി അല്പം വിശ്രമിച്ചതൊഴിച്ചാല് നീണ്ട യാത്ര തന്നെ. വൈകുന്നേരം ഏഴര മണിയോടു കൂടി സ്റ്റ്രാസ് ബെര്ഗില് എത്തി. നഗരത്തിന്റെ തിരക്കില് നിന്നൊഴിഞ്ഞു ഗ്രാമാന്തരീക്ഷത്തില് ഉള്ള ലോഡ്ജു. അമേരിക്കയിലും യൂറോപ്പിലും ഉള്ള ഒരു ഹോട്ടല് ശ്രുംഖലകളാണു ‘ഹോളീഡേ ഇന് ‘ ‘ടറാവെലോഡ്ജു’ എന്നിവ. നമ്മുടെ ഇന്ത്യന് രൂപയില് നോക്കിയാല് ഉയറ്ന്ന വാടക ആണെന്നു തോന്നാം എങ്കിലും അവിടത്തെ നിരക്കില് മിതമായ വാടകയും നല്ല സേവനവും നല്കുന്ന വൃത്തിയുള്ള ഹോട്ടലുകള്. ഇവിടെ ഹോളിഡേ ഇന്നില് ആണു താമസം. മുറി കിട്ടി ഫ്രെഷ് ആയി വന്നപ്പൊള് ഭക്ഷണം റെഡി. വൈകുന്നേരം അല്പം മത്സ്യക്കറി ഉണ്ടു. ഒന്നാം തരം കൊഞ്ചു കറി..നമ്മുടെ നാടന് കുടമ്പുളിയും മറ്റും ഇട്ടു എന്നു വിചാരിക്കേണ്ട. എങ്കിലും മഹാരാഷ്ട്രായിലും മറ്റും കിട്ടുന്ന തരം. ഞങ്ങളുടെ സഹയാത്രികര് കൂടുതലും സസ്യഭുക്കുകള് ആയതുകൊണ്ടു മത്സ്യക്കറി ധാരാളം. വയറു കേടാക്കേണ്ട എന്നു തീരുമാനിച്ചു കുറച്ചു മാത്രം കഴിച്ചു. ഞങ്ങളുടെ കാരവനില് തന്നെ ഉണ്ടാക്കിയ ഭക്ഷണം . ഞങ്ങള്ക്കു വേണ്ടി ഒരുക്കിയ ഹോട്ടലിലെ പ്രത്യേകം ഹാളില് വിളമ്പി. ചൂടുള്ള പൂരിയും ചോറും എല്ലാം ഇഷ്ടം പോലെ. ഭക്ഷണം കഴിച്ചു മുറിയില് വന്നതു മാത്രമേ അറിഞ്ഞുള്ളൂ. ക്ഷീണം കൊണ്ടു ഉടന് തന്നെ ഉറക്കം ആയി.

രാവിലെ പതിവുപോലെ എഴുനേറ്റു. ചെറിയ തണുപ്പുണ്ടു. നേരം പുലരുന്നതേ ഉള്ളൂ. നാട്ടിന്പുറത്തിന്റെ ഭംഗി ആസ്വദിക്കണമെന്നു മോഹം. മെല്ലെ ശ്രീമതിയുമായി ഇറങ്ങി ചെറിയ ഒരു നടത്തം തുടങ്ങി. അധികം ദൂരത്തു പോയില്ല. ഹോട്ടലിന്റെ അടുത്തു തന്നെ ഡെല്ഫി എന്ന കമ്പ്യൂട്ടറ് സ്ഥാപനത്തിന്റെ വലിയ കെട്ടിടങ്ങള്. കണ്ടു. അര മണിക്കൂറ് നടന്നു തിരിച്ചു വന്നപ്പോള് പൂന്തോട്ടത്തില് ചെടികള് മുറിക്കാനും മറ്റും ജോലിക്കാര് വന്നു തുടങ്ങി. പുല്തകിടി അരിയാനും വേലിച്ചെടികള് അരിഞ്ഞു ഭംഗി പിടിപ്പിക്കാനും ആള്ക്കാറ് തയ്യാറ്. കുളി തേവാരങ്ങള് കഴിഞ്ഞു സുഭിക്ഷമായ പ്രാതലും കഴിച്ചു നീണ്ട യാത്രക്കു തയ്യാറായപ്പോള് മണി എട്ടര.

കറുത്ത കാടു
ഇന്നത്തെ യാത്രയുടെ ആദ്യഭാഗം ജെര്മനിയില്കൂടി ആണു. ആദ്യം ജെര്മനിയിലെ കറുത്ത കാടു (Black Forest) എന്നറിയപ്പെടുന്ന ഭൂവിഭാഗത്തില് കൂടി. തെക്കു പടിഞാറന് ജെറ്മനിയില് ഉള്ള റൈന് താഴ്വരയുടെ ഭാഗമാണു ബ്ലാക് ഫോറെസ്റ്റ്. സൂര്യ്പ്രകാശം ഭൂമിയില് എത്താന് കഴിയാത്തത്ര നിബിഡമായ വന പ്രദേശം. ഏകദേശം 200 കിലോമീറ്റര് നീളത്തില് 60 കിലോമീറ്ററ് വീതിയില് 12000 ചതുരശ്ര കിലൊമീറ്ററ് വിസ്തൃതിയില് കിടക്കുന്ന സ്ഥലമാണു ഇതു. ഏറ്റവും ഉയര്ന്ന ഭാഗം സമുദ്ര നിരപ്പില് നിന്നു 1483 മീറ്ററ് ഉയരത്തില് ആണു. ഒരു കാലത്തു ഹിമനദിയാല് മൂടപ്പെട്ടു കിടന്ന ഭൂഭാഗമാണു ഇതു. വൃക്ഷങ്ങളുടെ താഴ്ന്ന ഭാഗങ്ങള് കറുത്തു തന്നെ കാണപ്പെടുന്നു. ഡാന്യൂബ്, എന്സ് കിന്സിഗ്,.മറ്ഗ് എന്നീ നദികള് ഇവിടെ കൂടി ഒഴുകുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും കറുത്ത കടലിന്റെയും ഡെല്റ്റാ ഭൂഭാഗത്തിന്റെ ഇടയില് ആണു ഇതു സ്ഥിതി ചെയ്യുന്നതു. പൈന് , ഫിറ് എന്നീ മരങ്ങള് ആണു മിക്കവാറും എല്ലായിടങ്ങളിലും. കാട്ടിനിടയില് കൂടി ആണെങ്കിലും ഒന്നാം തരം റോഡുകള്. യൂറോപ്പിലെ പ്രധാന പാതകളില് ഒന്നായ E1 പാത ഇതില് കൂടി കടന്നു പോകുന്നു. പ്രധാന വ്യവസായം ടൂറിസം തന്നെ. നീണ്ട നടപാതകളും കാട്ടില് കൂടി നടക്കെണ്ടവറ്ക്കു വേണ്ടി ഉണ്ടു. ഒരു കാലത്തു (1100 നു മുന്പു) പല തരം ഖനികളും ഇവിടെ ഉണ്ടായിരുന്നുവത്രേ. വന്യ്മൃഗങള് താരതമ്യേന കുറവാണു. ബ്ലാക് ഫോറെസ്റ്റിന്റെ പ്രത്യേകമായവ അവിടത്തെ പശുക്കളും കുതിരകളുമായി സാമ്യ്മുള്ള ചെന്നായ്ക്കളും കഴുകനും മൂങ്ങാകളും ആണു. ഇവിടെ കാണപ്പെടുന്ന ഒരു പ്രത്യേകതരം ഭീമന് മണ്ണിര ഇവിടെ മാത്രം കാണുന്നതാണത്രേ. ഏതായാലും ഞങ്ങള് ഇതില് പശുക്കളേ മാത്രമേ ബസ്സില് ഇരുന്നു കണ്ടുള്ളൂ. കാട്ടില് കൂടിയുള്ള യാത്രക്കു ഒരു പ്രത്യേകസുഖം ഉണ്ടല്ലൊ. ശബരിമലയില് പോകുമ്പോഴോ വയനാടു ചുരത്തില് കൂടി പോകുമ്പൊഴോ ഉള്ളതു പോലെ. ഇവിടെ വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാത്തതുകൊണ്ടു കൂടുതല് ആസ്വാദ്യകരം. സമയം പോകുന്നതു അറിയുന്നേ ഇല്ല.


കുക്കൂ വീട്
പത്തു മണിയോടു കൂടി ഞങ്ങള് കുക്കൂ നാഴികമണികള് ഉണ്ടാക്കുന്ന ഗ്രാമത്തില് എത്തി. ജെര്മ്മനിയില് നിന്നു പ്രസിദ്ധമായ കുക്കൂ ക്ലോക്കിനെപറ്റി നേരിട്ടറിയാന് വേണ്ടി. നീണ്ട തണുപ്പുകാലവും സമൃദ്ധമായി കിട്ടുന്ന താരതമ്യേന കട്ടി കുറഞ്ഞ മരങ്ങളും അവിടത്തെ ആള്കാറ്ക്കു മരം കൊണ്ടു സാധനങ്ങള് നിറ്മിക്കാന് പ്രചോദനമായി. കൈ കൊണ്ടു കടഞ്ഞെടുക്കുന്നതാണു യഥാറ്ധ കുക്കൂ ക്ലോക്കു. സാധാരണ പെന്ഡുലം ഉള്ള ക്ലോക്കു തന്നെ. ഭിത്തിയില് തൂക്കിയിടാന് പറ്റുന്ന രീതിയില് ആണു ഇതിന്റെ നിറ്മാണം. മരത്തില് നിറ്മിച്ച ഈ ക്ലോക്കിന്റെ പുറം ഭാഗത്തു മരത്തില് കടഞ്ഞും ചുരണ്ടിയും ഉണ്ടാക്കിയ പക്ഷികളുടെയും പൂക്കളുടെയും ഇലകളുടെയും രൂപം ഉണ്ടാക്കി വയ്ക്കുന്നു. ചലനങ്ങള് ഒരു ദിവസത്തെയും എട്ടു ദിവസത്തെയും ഉള്ള രണ്ടു തരം ഉണ്ടു. ഒരു ദിവസത്തെ ആണെങ്കില് ഓരോ മണിക്കൂറും അരമണിക്കൂറും കുക്കൂ കൂവുന്നു. മറ്റേതില് മണിക്കൂറില് മാത്രം ഓരോ മണിക്കൂറും ആകുമ്പോള് ഒരു ചെറിയ ജനാല തുറന്നു ഒരു ചെറിയ പക്ഷി (കുക്കൂ)പുറത്തേക്കു വന്നു മണി അനുസരിച്ചു “കുക്കൂ കുക്കൂ“ എന്നു സംഗീതാത്മകമായ ശബ്ദം ഉണ്ടാക്കുന്നു. ഇതിനു ശേഷം കുക്കൂ തിരിച്ചു പോകുന്നു,വാതില് തനിയേ അടയുന്നു. അടുത്ത മണിക്കുറില് വീണ്ടും ഇതു ആവറ്ത്തിക്കുന്നു. ലോഹ ഭാഗങ്ങള് വളരെ കുറവാണു. പെന്ഡുലവും സമതുലനാവസ്ഥ നിലനിറ്ത്താനുള്ള ഭാരങ്ങളും എല്ലാം മരത്തില് തന്നെ നിറ്മിച്ചിരിക്കുന്നു. പഴയ രീതിയില് നിന്നു മാറി ഇന്നു നിറ്മാണ രീതി ആധുനികവത്കരിച്ചിരിക്കുന്നു. ബാറ്ററിയുപയോഗിച്ചുള്ള ചലനവും സംഗീതവും ഇപ്പൊള് ഉപയോഗിക്കുന്നുണ്ടു.

1629 ലാണു കുക്കൂ ക്ലോക്കിനെ പറ്റിയുള്ള ആദ്യത്തെ ലേഖനം കണ്ടിട്ടുള്ലതു. 1650 അത്തനേഷ്യസ് കിറ്ഷേര് എന്ന ആള് കുക്കൂ ക്ലോക്കിനെപറ്റി ചിത്ര സഹിതം വിശദമായി തന്റെ പുസ്തകത്തില് പറയുന്നുണ്ടു. കിര്ഷെര് ഇത്തരം ക്ലോക്കു കണ്ടു പിടിച്ചു എന്നു കരുതാന് പറ്റില്ല എങ്കിലും ചരിത്രത്തില് ആദ്യമായി ഇതിനെപറ്റിയുള്ള വിശദമായ പരാമര്ശം ഈ ബുക്കില് ആയിരുന്നു. ബ്ലാക് ഫോറെസ്റ്റിലെ ആദ്യത്തെ തലമുറയിലുള്ല കുക്കു ക്ലോക്കുകള് 1740 നും 1750 ഇടയിലാണു ഉണ്ടാകിയതു. ഇവ പൂറ്ണമായും കൈകൊണ്ടു നിറ്മിച്ചവ ആയിരുന്നു. ഇപ്പോള് കുക്കൂ ക്ലോക്കു ലോകത്തില് എവിടെയും കിട്ടും. അമേരിക്കയിലും ദ്യൂബായിലും എല്ലാം. ഒരിജിനല് ഇവിടെ മാത്രമേ കിട്ടൂ എന്നു കടക്കാറ് അവകാശപ്പെടുന്നു. നമ്മുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ദ്യൂബായ് മലയാളി കുടുംബം ഇതു ശരിവയ്ക്കുകയും ചെയ്തു.

കുക്കൂ ക്ലോക്കു
കുക്കൂ ക്ലോക്കു വില്കുന്ന കട ഒരു വീടിന്റെ ഒന്നാം നിലയില് ആണു. വലുതും ചെറുതുമായ ക്ലോക്കുകള് ഭംഗി ആയി പ്രദറ്ശിപ്പിച്ചിരിക്കുന്നു. കുക്കൂ ക്ലോക്കിന്റെ ചരിത്രവും നിറ്മാണ രീതികളും ഒരാള് നല്ല ഒന്നാം തരം ഇങ്ലീഷ് ഭാഷയില് വിശദീകരിച്ചു തന്നു. ചെറുതിലൊരെണ്ണം വാങ്ങാമെന്നു കരുതി വില ചോദിച്ചപ്പോഴാണു കാര്യം മനസ്സിലാവുനതു. സഞ്ചാരികള്ക്കു അനുവദിച്ച 15% ഡിസ്കോഊണ്ടു കഴിച്ചു ഏറ്റവും കുറഞ്ഞ വില 100 യൂറൊ (7000 രൂപ) എങ്കിലും ആവും. ശ്രീമതിക്കും മകള്ക്കും ഓരോന്നു വാങ്ങിയേ പറ്റൂ. രണ്ടു പേര്ക്കും ഓരോന്നു വാങ്ങി. അമേരിക്കയിലെ കൊച്ചുമോള്ക്ക്കു ഓണ്ലൈന്’ ആയി വാങ്ങാന് ഒരു ക്ലോക്കു നോക്കി വെക്കുകയും ചെയ്തു. ഏതായാലും ക്രെഡിറ്റ് കാറ്ഡ് സൌകര്യം ഇങ്ങനെ ഉള്ള അവസരത്തില് ഒരു അനുഗ്രഹം (ശാപമോ) തന്നെ. വിദേശനാണ്യത്തില് തന്നെ ക്രെഡിറ്റ് സൌകര്യം നമ്മുടെ നാട്ടില് കിട്ടുന്ന സ്ടെയിറ്റ് ബാങ്ക് കാറ്ഡില് ഉള്ളതു വളരെ സൌകര്യം ആയി. വിനിമയ നിരക്കും പല സ്ഥലത്തും ഉള്ല പണം ഇടപാടുകാരില് ( മണി ചേഞേറ്സ്) നിന്നും കിട്ടുന്നതില് കുറവു.

ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്തു ഒരു കുക്കൂ വീടു തന്നെ ആണു. ഭീമാകാരമായ ഒരു ക്ലോക്കു പുറത്തെ ഭിത്തിയില് കാണാം. പതിനൊന്നു മണി അടിക്കുമ്പോള് എല്ലാവരും അതിന്റെ മുന്പില് എത്തി. മുകളിലത്തെ നിലയില് ജനാല തുറന്നു കുക്കൂ പുറത്തേക്കു വന്നു പതിനൊന്നു പ്രാവശ്യം കൂവി ജനാല അടഞ്ഞു കുക്കൂ തിരിച്ചു പോയി. അതാ ഒരു ബാന്ഡു മേളം കേള്ക്കുന്നു. ഒരു കറങ്ങുന്ന തട്ടില് ആദ്യം ബാന്ഡു മേളക്കാരും അതിന്റെ പിന്നാലേ നമ്മുടെ ഉത്തര ഇന്ത്യയിലെ ബറാത്തു(വിവാഹത്തിനു മുന്പു കുതിരപ്പുറത്തു യാത്ര ചെയ്തു വരുന്ന വരനെ പാട്ടും മേളവുമായി സ്വീകരിക്കുന്ന ചടങ്ങു) പോലെ ചിലര് നൃത്തം ചെയ്തു നീങ്ങുന്നു. അവസാനം വധുവും വരനും കൈ കോറ്ത്തു പിടിച്ചു നൃത്തം ചെയ്തു വരുന്നു. ഇതെല്ലാം കൂടി രണ്ടു മിനുട്ടു കൊണ്ടു കഴിഞ്ഞു. വീണ്ടും 12 മണിക്കു ഇതാവറ്ത്തിക്കും. കുകൂ ക്ലോക്കിന്റെ നല്ല ഒരു പ്രദറ്ശനം തന്നെ ആണു ഇതു.

ഇവിടെ ക്ലോക്കു മാത്രമല്ല. താഴത്തെ നിലയില് രണ്ടു മുറികള് നിറയെ ഗ്ലാസ്സില് നിറ്മിച്ച കൌതുക വസ്തുക്കള് ആണു. ഒരാള് ചൂടാക്കിയ സ്ഫടികത്തില് ചില സാധനങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ചടുലമായ കൈകളുടെ കൃത്യമായ പ്രവറ്ത്തനം തന്നെ ആകറ്ഷകം. ജെര്മ്മനിയില് സ്ഫടികത്തില് കലാ സ്രിഷ്ടികള് ഉണ്ടാക്കുന്ന ഒരുപാടു കലാകാരന്മാര് ഉണ്ടു. ഹാറ്വാറ്ഡ് നാചുറല് ഹിസ്റ്ററി മ്യൂസിയത്തിലെ ഗ്ലാസ്സു കൊണ്ടു നിറ്മിച്ച ചെടികളും പുഷ്പങ്ങളും ഓറ്മ്മ വന്നു ഇതു കണ്ടപ്പോള്.അവിടെ മൂന്നു വലിയ ഹാളില് ഉണ്ടാക്കി വെച്ച പ്രദറ്ശന വസ്തുക്കള് ജെറ്മനിയിലെ കലാകാരന്മാരുടെ മൂന്നു തലമുറകള് ഉണ്ടാക്കിയതാണു എന്നു മുന്പെഴുതിയിരുന്നു. കാണാന് ഭംഗി ഉണ്ടെങ്കിലും പൊട്ടാതെ വീട്ടില് എത്തിക്കാനുള്ള വൈഷമ്യം കൊണ്ടു തത്കാലം കാഴ്ചയില് മാത്രം ഒതുക്കി.വാങ്ങാന് ഒരുങ്ങിയില്ല.കുക്കൂ വീടിനടുത്തു തന്നെ ഒരു ഹോട്ടലും റെസ്ടോറണ്ടും ഉണ്ടു. താമസിച്ചു വനഭംഗി ആസ്വദിച്ചു പോകാം ഇവിടെ. തേക്കടിയിലെ ആരണ്യ നിവാസിലെ താമസം പൊലേ വന മദ്ധ്യത്തില് ഉള്ല താമസം. വന്യമൃഗങ്ങളുടെ ഭയവും വേണ്ട.

സ്ഫടികത്തില്‍ നിര്‍മിച്ച വസ്തുക്കള്‍ 1


സ്ഫടികത്തില്‍ നിര്‍മിച്ച വസ്തുക്കള്‍ 2

കുക്കൂ ഷോപ്പ്

ഹോട്ടലും റെസ്ടോറണ്ടും

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.