ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Wednesday, September 30, 2009

യുറോപ്പ് യാത്ര 11 :ടിത്ലിസ് പര്‍വതം, ആല്പ്സിലെ കൊടുമുടി


ആല്പ്സ് പറ്വതം യൂറോപ്പിന്റെ മുക്കാല് ഭാഗവും നീണ്ടു കിടക്കുന്നു, നമ്മുടെ ഹിമവാന് വടക്കേ അതൃത്തിയില് നീണ്ടു നിവറ്ന്നു കിടക്കുന്നതുപോലെ. ആല്പ്സിന്റെ ഭാഗം ഓരോ രാജ്യത്തിലും വേറെ വേറേ പേരില് അറിയപ്പെടുന്നു. സ്വിറ്റ്സെര്ലാണ്ടില് ഏഞ്ചല്ബെറ്ഗ് എന്ന കൊച്ചു ഗ്രാമത്തിനു തൊട്ടു മുകളില് ആണു റ്റിറ്റ്ലിസ് പറ്വത ശിഖരം. വറ്ഷത്തില് മിക്കവാറും സമയം മഞ്ഞില് മൂടി കിടക്കുന്ന ഒരു കൊച്ചു ഹിമവാന് തന്നെ. ഞങ്ങള് അവിടെ ചെന്നപ്പോഴും വേനല്കാലമാണെങ്കിലും പറ്വതം ഹിമത്താല് മൂടി കിടക്കുന്നു, പൂറ്ണമായല്ലെങ്കിലും. ഇടക്കിടക്കു മഴയും. കാലാവസ്ഥ അത്ര അനുകൂലമല്ല എന്നു തോന്നി. എങ്കിലും പ്രകൃതിയുടെ വികൃതികള് കാണാനും ഒരു രസമുണ്ടല്ലോ എന്നു വിചാരിച്ചു ആശ വെടിഞ്ഞില്ല.

കേബിള്‍ കാറിലേക്ക് സ്വാഗതം----->
സമുദ്രനിരപ്പില് നിന്നും 10020 അടി ( 3200 മീറ്റര്) ഉയരത്തില് ഉള്ല റ്റിറ്റ്ലിസ് പറ്വത ശിഖരത്തിലേക്കു കേബിള് കാറ് വഴി യാത്ര ചെയ്യാം.ലോകത്തിലെ ഏറ്റവും വലിയ കേബിള് കാറ് യാത്ര മൂന്നു ഘട്ടങ്ങളില് ആയിട്ടാണു പറ്വതത്തിന്റെ ഉന്നതങ്ങളിലേക്കു നമ്മളെ എത്തിക്കുന്നതു.ആദ്യത്തെ കേബിള്കാറില് കുറച്ചു പേറ്ക്ക്കെ മാത്രമേ യാത്ര ചെയ്യാനാവൂ, പരമാവധി 8 പേര്. രണ്ടാമത്തെതില് 30 പേറ്ക്കു വരെ യാത്ര ചെയ്യാം. പച്ച വിരിച്ച താഴ്വരയ്കു മുകളില് കൂടി ആണു ആദ്യ ഘട്ടത്തിലെ യാത്ര. ഉയരത്തിലേക്കു പോകുംപോള് കേബിള് കാറ് കുമ്മായം വാരി വിതറിയ പോലെ മഞ്ഞുവീണ മലഞ്ചെരിവിന്റെ മുകളില് കൂടി യാത്ര ചെയ്യുന്നു. ഗൊണ്ടോലാ എന്നറിയപ്പെടുന്ന ആദ്യ ഘട്ട കേബിള് കാറില് നിന്നിറങ്ങി അടുത്ത രണ്ടാം ഘട്ടത്തില് ഉള്ള റോട്ടാറ് എന്ന നാല്പതു പേരേ വഹിക്കുന്ന കൂറ്റന് കേബിള് കാറില് കയറണം. കേബിള് കാറില് നിന്നിറങ്ങിയാല് മുകളില് ഒരു റെസ്റ്റോറന്റുള്പെടെ എല്ലാ സൌകര്യവും ഉണ്ടു. ഞങ്ങള് ചെല്ലുന്ന ദിവസം സാമാന്യം മഴ ഉണ്ടായിരുന്നു. താഴെ നിന്നുള്ള കാഴ്ച അത്ര വ്യക്തമല്ലായിരുന്നു എങ്കിലും, ഉച്ച ആയപ്പൊള് പ്രകൃതി തെളിഞ്ഞു. ഹിമം നിറഞ്ഞ പറ്വത ശിഖരങ്ങള് വ്യക്തമായി കാണാന് കഴിഞ്ഞു. കേബിള് കാറ് ഇറങ്ങിയ ശിഖരത്തില് നിന്നും, ഐസ് സ്കേയ്റ്റിങിനു അല്പം അകലെയുള്ള ഗ്ലേസരിന്റെ (ഉറഞ്ഞ ഹിമനദി) മുകള്ലേക്കു മറ്റൊരു കേബിളില് യാത്ര ചെയ്യാം. ഐസില് കളിക്കാനും സ്കേറ്റിങിനും എല്ലാം സൌകര്യമുള്ള ഒരു നിരപ്പായ സ്ഥലം ഗ്ലേസ്യറിന്റെ മുകലില് ഉണ്ടു. അവിടെ പോകാന് ഭയമുള്ലവര്ക്കുവേണ്ടി ഒരു ഗ്ലേസ്യര് ഗുഹയും കേബിള് കാറ് നിന്ന സ്ഥലത്തിനടുത്തു തന്നെ ഉണ്ടു.

<-------ഏറ്റവും ഉയരത്തില്‍
മഞ്ഞുകട്ട കൊണ്ടുള്ള ഭിത്തികള് ഉള്ള ആ ഗുഹയില് കൂടി നടന്നു നീങ്ങാം, ഫോട്ടോ എടുക്കാം. . ഏറ്റവും ഉയരത്തില് ഒരു റെസ്റ്റോറന്റിലെന്ന പോലെ നിരപ്പായ തറയില് ബെഞ്ചുകള് ഇട്ടിരുന്നു. കാണികള്ക്കു ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൌകര്യം. എന്നാല് ഞങ്ങള് ചെന്നപ്പോള് ഈ ബെഞ്ചുകളുടെ മുകളില് നാലിഞ്ചോളം മഞ്ഞു വീണിരുന്നു. ഐസുപാളികളാകുന്നതിനു മുന്പു പൊടി മഞ്ഞുപയോഗിച്ചു ഹിമമനുഷ്യനെയൊ മറ്റോ ഉണ്ടാക്കി കളിക്കാന് പറ്റിയ പരുവം. നമ്മുടെ കയ്യില് മഞ്ഞു വാരി എടുത്താല് പെട്ടെന്നു വെള്ളം ആവും. കുറെ കൂടുതല് വാരി എടുത്തു ഉരുളകള് ആക്കിയാല് മണ്ണു കൊണ്ടു രൂപങ്ങള് ഉണ്ടാക്കുന്നതു പോലെ പല രൂപങ്ങളും ഉണ്ടാക്കാം. താപനില പൂജ്യത്തില് താഴെ പത്തോ ഇരുപതോ ആണു. അല്പം ആസ്ത് മായുടെ ശല്യം ഉള്ള ശ്രീമാന് പോലും മഞ്ഞില് കളിക്കാന് തയ്യാറായി, വായും മുഖവും എല്ലാം മൂടി കെട്ടിക്കൊണ്ടാണെങ്കിലും. നമ്മുടെ നാട്ടില് ഡിസംബറ് മാസത്തില് പോലും മഞ്ഞുണ്ടെന്നു പറയാമെന്നല്ലാതെ ഇവിടത്തെപോലെയുള്ള മഞ്ഞു ശീതീകരിണിയുടെ തട്ടില് മാത്രമേ കാണാന് കഴിയുകയുള്ളല്ലോ. തണുപ്പു രാജ്യത്തു ജോലി ചെയ്യുന്ന കുട്ടികള്ക്കു ഇതൊരു പുതുമയല്ലെങ്കിലും ഞങ്ങള്ക്കു ഇതു വളരെ അപൂറ്വ്വമായ അനുഭവം ആയി.

കേബിള്‍ കാറിന്റെ അവസാനം
തണുപ്പു തീരെ സഹിക്ക വയ്യാതെ ആയപ്പോള് റെസ്റ്റോറന്റില് കയറി , ചൈനക്കാരാണു റെസ്റ്റോറന്റു നടത്തുന്നതു. നല്ല കടുപ്പത്തില് കാപ്പി കിട്ടി. ചൂടു കാപ്പി കുടിച്ചാല് ഇത്ര ഉണറ്വുണ്ടാകുമെന്നു ഇപ്പോഴാണു മനസ്സിലായതു. ഭിത്തിയില് നോക്കിയപ്പോള് അവിടെയും നമ്മുടെ ഐശ്വര്യാറേയുടെ പരസ്യം ലോന് ജിന്സ് എന്ന സ്ഥാപനത്തിന്റെ ഘടികാരം വില്കാനുള്ള പരസ്യം. ആ സാഹചര്യത്തില് നമ്മുടെ ദേശീയപതാക കാണുന്നതുപോലെ സന്തോഷമുണ്ടായി. പരസ്യമാണെങ്കിലെന്തു, നമ്മുടെ നാടിന്റെ അഭിമാനം അവിടെയും ഉയറ്ത്തുന്ന ദൃശ്യം എപ്പോഴും ആഹ്ലാദകരം തന്നെ.

ചൂടുകാപ്പി - എന്ത് രസം
സമയം പോകുന്നതു അറിയുന്നേ ഇല്ല. തിരിച്ചുപോകാന് സമയം ആയി. എല്ലാവരും കൂടി കേബിള് കാറിലേക്കു തിരിച്ചു. തിരിച്ചിറങ്ങുമ്പോഴും കാഴ്ച നയനാനന്ദകരം തന്നെ. കേബിള് കാറ് ഇറങ്ങുന്ന വഴിയില് പൂറ്ണമായും മരത്തില് നിറ്മിച്ച ഒരു വീടു. അതു ഒരു ഹോട്ടല് ആണത്രേ. താഴോട്ടു ഇറങ്ങുമ്പോള് സുന്ദരമായ ഒരു തടാകം ചുറ്റും പച്ച പുതച്ചു കിടക്കുന്നു. എഞ്ചെല്ബെറ്ഗ് എന്ന ഗ്രാമത്തിന്റെയും ഒരു വിഹഗ വീക്ഷണം കിട്ടുന്നു. താഴെ ഇറങ്ങിയപ്പോള് ഒരു മൊബയില് റെസ്റ്റോറന്റില് നമ്മുടെ ചൂടു ഉഴുന്നു വടയും ചായ കാപ്പികളും തയ്യാറ്. രുചികരമായ ഭക്ഷണം. അതും വാങ്ങി കഴിച്ചു നമ്മുടെ വാഹനത്തിലേക്കു കയറി. ജീവിതത്തിലെ അത്യപൂറ്വം ആയ മറ്റൊരു അനുഭവം കൂടി അങ്ങനെ പൂറ്ത്തിയായി.

ഇവിടെയും ഒരു ഹോട്ടല്‍ ?

ഐശ്വര്യ റേയുടെ പരസ്യം ഇവിടെയും !!



ഇത്ര ഉയരത്തിലും ബുല്‍ ഡോസര്‍?





ഗ്ലേസ്യര്‍ ( ഐസ്‌) ഗുഹ --->







ഇറങ്ങുമ്പോള്‍ കാണുന്ന തടാകം

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.