ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Friday, September 25, 2009

യുരോപ്പ് യാത്ര 8 : ലൂസേറ്ണ് : മരിചുകൊണ്ടിരിക്കുന്ന സിംഹത്തിന്റെ നഗരം










സ്വിറ്റ്സെറ്ലണ്ടിലെ മറ്റൊരു തടാക നഗരമാണു ലൂസേറ്ണ് (Luzern). ഇതേ പേരിലുള്ള ഒരു കാണ്ടന്റെ തലസ്ഥാനവും ആണു ഇതു. പതിനാലാം നൂറ്റാണ്ടില് മീന്പിടുത്തക്കാരുടെ ഒരു ഗ്രാമം ആയിരുന്നു ഇതു. റീസ് (Rees)നദി ലുസെറ്ണ് തടാകത്തില് നിന്നു പുറപ്പെടുന്നു. ആല്പ്സ് പറ്വതത്തിന്റെ ഭാഗം ആയ പിലാറ്റസ് (pilatus), രിഗി(Rigi) എന്നീ പറ്വതങ്ങളുടെ താഴ്വരയില് ഉള്ള ഈ നഗരം പ്രധാനമായും ഒരു സഞ്ചാരികളുടെ കേന്ദ്രം ആണു.

ഈ നഗരത്തിലെ സ്വിറ്റ്സെറ്ലണ്ടിലെ മറ്റു ഏതൊരു നഗരത്തിലെയും പോലെയുള്ള പ്രക്രുതി ഭംഗി അല്ലാതെ ഏറ്റവും ഓര്മിക്കാന് ഉള്ളതു ഒരു സിംഹത്തിന്റെ പ്രതിമ ആണു. ചങ്കില് കുത്തിക്കയറിയ കുന്തത്തില് നിന്ന് രക്തം വാര്ന്നൊഴുകി മരിച്ചു കൊണ്ടിരിക്കുന്ന ഒരു സിംഹം. ചുണ്ണാമ്പുകല്ലില് ഒരു വലിയ മലയുടെ ചരിവില് ആണു ഇതു നിറ്മിച്ചിരിക്കുന്നതു. ഫ്രെഞ്ചു ചക്രവറ്ത്തി ആയിരുന്ന ലൂയി പതിനലാമന്റെ അംഗരക്ഷകര് കൂടുതലും സ്വിസ്സ് പടയാ ളികള് ആയിരുന്നു. ഫ്രെഞ്ചു വിപ്ലവം അതിന്റെ മൂറ്ദ്ധന്യത്തില് ആയിരുന്ന സമയം. ജനങ്ങള് വിപ്ലവത്തിന്റെ ആവേശത്തില് കൊട്ടാരവും ചക്രവറ്ത്തിയെയും ആക്രമിക്കുമെന്നു ഉറപ്പായി. അമ്ഗരക്ഷകര് ചക്രവറ്ത്തിയെ അറിയിച്ചു, “ജീവനു അപകടമാണു, അങ്ങു തല്കാലത്തേക്കെങ്കിലും കൊട്ടാരത്തില് നിന്നു മാറുകയാണു നല്ലതു” അവര് അദ്ദേഹത്തെ ഉപദേശിച്ചു. എന്നാല് അദ്ദേഹം തന്റെ ജനങ്ങള് തന്നെ ഉപദ്രവിക്കില്ല എന്നു പൂറ്ണ ബോദ്ധ്യത്തോടെ കൊട്ടാരത്തില് തന്നെ ഇരുന്നു. ലഹളകാര് ആവേശത്തില് കൊട്ടാരം ആക്രമിച്ചു, ചക്രവറ്ത്തിയെയും. ആയിരങ്ങളോടു പൊരുതി തങ്ങളുടെ സ്വാമിയെ രക്ഷിക്കാന് സ്വിസ്സ് പടയാളികള് കിണഞു ശ്രമിച്ചു. എന്നാല് നൂറൊ ഇരുനൂറോ അംഗരക്ഷക്കര്ക്കു ചക്രവറ്ത്തിയെ രക്ഷിക്കാന് ആയില്ല, അവറ് അദ്ദേഹത്തിനെ രക്ഷിക്കാനുള്ള ശ്രമത്തില് എല്ലാവരും കൊല്ലപ്പെട്ടു. ഈ പടയാളികളുടെ ഓറ്മ്മക്കായി പണി കഴിപ്പിച്ചതാണു ഈ മരിക്കുന്ന സിംഹത്തിന്റെ പ്രതിമ. ദൈന്യമായ കണ്ണുകളുമായി കുന്തത്തില് കിടന്നു പിടഞ്ഞു മരിക്കുന സിംഹത്തിന്റെ ദയനീയ രൂപം പരിതാപകരം തന്നെ.
ഇവിടത്തെ മറ്റൊരു ആകറ്ഷണം പതിനാലാം നൂറ്റാണ്ടില് സ്ഥാപിച്ച ചാപല് ബ്രിഡ്ജ് (Chapel Bridge)എന്നറിയപ്പെടുന്ന പാലമാണു. മരത്തില് നിറ്മിച്ച ഈ പാലം ഇന്നും കേടുകൂടാതെ നിലനില്കുന്നു. ചുറ്റും പൂച്ചെടികളും മറ്റും വച്ചു പിടിപ്പിച്ചു, പലത്തിന്റെ മേല്കൂരയില് ചിത്രപ്പണികളും മറ്റും ആയി ഒരു മുതു മുത്തച്ഛന്റെ ഗമയോടെ ആ പാലം ഇന്നും നഗരമദ്ധ്യത്തില് തന്നെ വിലസുന്നു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.