ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Thursday, October 29, 2009

പാരീസ് നഗരം രാത്രിയില് 1 – തിളങ്ങുന്ന ഐഫല് ടവറ്


സീന് നദിയില് കൂടി പാരീസ് നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടി. നീണ്ട യാത്ര കഴിഞ്ഞതായതുകൊണ്ടു അല്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഹോട്ടലിലേക്കു യാത്ര ആയി. നഗരമദ്ധ്യത്തില് നിന്നു കഷ്ടിച്ചു ഇരുപതു മിനുട്ടു യാത്ര ചെയ്തു ഹോട്ടലില് എത്തി. പതിവു പോലെ നല്ല ഹോട്ടല് തന്നെ. ബസില് നിന്നു ഇറങ്ങുന്നതിനു മുമ്പുതന്നെ ഗൈഡ് പറഞ്ഞു താല്പര്യം ഉള്ളവറ്ക്കു വേണ്ടി ഒരു രാത്രി സവാരി നടത്താം, സ്റ്റാര് ടൂറിന്റെ പരിപാടിയില് ഇല്ലാത്തതായതുകൊണ്ടു പതിനഞ്ചു യൂറോ ഓരോരുത്തരും നല്കണം. തല്പര്യം ഉള്ളവര് അറിയിക്കണം എന്നു. ഏതാണ്ടു എല്ലാവരും തന്നെ “ഞങ്ങളും ഉണ്ടേ “എന്നു പറഞ്ഞു. നഗരങ്ങളുടെ ഭംഗി പലപ്പോഴും രാത്രിയില് ആണു നമുക്കു കൂടുതല് ആസ്വദിക്കന് കഴിയുക, നമ്മുടെ അറബിക്കടലിന്റെ റാണി ആയ കൊച്ചിതുറമുഖം പോലും രാത്രിയില് കാണാന് എത്ര സുന്ദരമാണു, ആലക്തിക ദീപത്തില് കുളിച്ചു നില്കുന്നതു?

മുറിയില് പോയി എല്ലാവരും ഒന്നു ഫ്രെഷ് ആയി ഭക്ഷണവും കഴിച്ച ശേഷം പത്തു മണിക്കാണു രാത്രി സവാരി. പ്രധാന ലക്ഷ്യം ഐഫല് ടവറ് ആണു. രാത്രിയില് ഐഫല് ടവറ് 9 മണിക്കും 11 മണിക്കും ഇടയില് ഓരോ മണിക്കൂറും തിളങ്ങുന്നു. ടവറില് ഇതിനുവേണ്ടി 350 സോഡിയം ബാഷ്പം വിളക്കുകള് ആണു തെളിയിക്കുന്നതു. വിളക്കുകള് ഒരു മണിക്കുറ് ഇടവിട്ടു അഞ്ചു മിനുട്ടു നേരം മാത്രമേ മിന്നി തിളങ്ങുന്നുള്ളൂ. അതുകൊണ്ടു ഒരു തവണ കാണാന് പറ്റിയില്ലെങ്കില് ഒരു മണിക്കൂറ് കാത്തിരിക്കണം. ടവറിന്റെ ഏറ്റവും മുകളില് രാത്രി മുഴുവന് കറങ്ങിക്കൊണ്ടിരിക്കുന്ന സെര്ചു വിളക്കുകള് തെളിയുന്നുണ്ടു. ഫിലിപ്സ് കമ്പനി സ്ഥാപിച്ച ഈ വിളക്കുകള് തന്നെ സാങ്കേതികമായി വലിയ ഒരു വെല്ലുവിളി ആയിരുന്നു. പ്രത്യേക രീതിയിലുള്ള ഫ്ലാഷ് വിളക്കുകളാണിവ. കത്തിയും അണഞ്ഞും നില്കുന്ന സ്വറ്ണ നിറത്ത്ലുള്ല വിളക്കുകള് തെളിയുമ്പോള് ഐഫല് ടവറ് തിളങ്ങുന്നു അസാധാരണമായ ഭംഗിയോടെ. ശരിക്കും ഐഫല് ടവറില് വിളക്കുകള് ഒന്നുകില് ടവറിനു പുറത്തോ അല്ലെങ്കില് അകത്തോ മാത്രമേ തെളിയിക്കാന് കഴിയുകയുള്ളൂ. 2008 ഇല് ഫ്രാന്സിനു യൂറോപ്യന് യൂണിയന്റെ അദ്ധ്യക്ഷപദം കിട്ടിയതു ആഘോഷങ്ങളോടനുബന്ധിച്ചു ടവറില് നീല നിറത്തില് ഉള്ള വിളക്കുകള് തെളിയിച്ചു നോക്കി. എന്നാല് ഫോട്ടോ എടുക്കാനും മറ്റും ബുദ്ധിമുട്ടാണെന്നു കണ്ടു ഇതു പിന്നീടു വേണ്ടെന്നു വച്ചു ,പഴയ സ്വറ്ണ നിരത്തിലേക്കു തന്നെ മാറ്റി.

ഞങ്ങളുടെ ബസ് ആദ്യം ഐഫല് ടവറിലേക്കു തന്നെയാണു പോയതു. പഴയ ഒരു കൊട്ടാരം ഇന്നു പോലീസ് അകാഡെമി ആയി പ്രവറ്ത്തിക്കുന്നു. അതിന്റെ മുന്പില് ബസ് നിറുത്തി. റോഡിനോടൂ ചേറ്ന്നുള്ള മൈതാനത്തില് നിന്നാല് ഐഫല് ടവറ് പൂറ്ണമായി കാണാം. രാത്രിയില് തിളങ്ങുന്ന ടവറിന്റെ ഫോട്ടൊ എടുകുകയായിരുന്നു പ്രധാന ഉദ്ദേശം, മനസ്സിന്റെ മാന്ത്രിക ചെപ്പിലേക്കും കയ്യിലുള്ള ഡിജിറ്റല് കാമെറായിലേക്കും. ഞങ്ങള് ഐഫല് ടവറ് ആകാംക്ഷയോടേ നോക്കി നില്കുമ്പോള് അതാ വരുന്നു ഒരു പറ്റം വില്പനക്കാര്. ഐഫല് ടവറിന്റെ ലോഹത്തിലും മാറ്ബിളിലും നിറ്മിച്ച മാതൃകകള് വില്കാന് വേണ്ടി. ഞങ്ങള് ഇന്ത്യക്കാരാണെന്നു മനസ്സിലാക്കി സംസാരം ഹിന്ദിയില് ആക്കി, വില പറഞ്ഞു തുടങ്ങി. മൂന്നു നാലു വലിപ്പത്തില് ഉണ്ടു, പത്തു യൂറൊക്ക്യ്കു മൂന്നെണ്ണം ഉള്ള ചെറുതും അഞ്ചു യൂറോയുടെ വലുതും ഏഴു യൂറോയുടെ ഉള്ളില് വിളക്കു മിന്നുന്നതും. നാട്ടുകാര് ആയതു കൊണ്ടു വില പേശി തന്നെ ചിലതു വാങ്ങി. വില കുറഞ്ഞ താക്കോല് വളയം പത്തു യൂറൊയ്ക്കു മൂന്നു പറഞ്ഞതു അഞ്ചെണ്ണം വച്ചു വാങ്ങി. വലിയതിന്റെ മാതൃകയും ഓരോന്നു വാങ്ങി. ഫോട്ടോ എടുക്കാനുള്ല തിരക്കില് എന്താണെന്നു പോലും നോക്കാതെ പണം കൊടുത്തു ഞങ്ങള് ടവറിലേക്കു നോക്കി. അതാ ടവറ് തിളങ്ങുന്നു. കറുത്തിരുണ്ട ചക്രവാളത്തില് ഒരു സുവറ്ണ താക്കോല് ഉയറ്ന്നു നില്കുന്നതു പോലെ ഐഫല് ടവറ് മിന്നിത്തിളങ്ങുന്നു. എന്റെ കയ്യിലെ ക്യാമെറായില് ഫോട്ടൊ എടുത്തു. രണ്ടു മിനുട്ടു നേരം വിഡിയോ എടുക്കാനും കഴിഞ്ഞു. ഏതാണ്ടു അഞ്ചു മിനുട്ടു നേരം ടവറ് മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. അത്യപൂറ്വമായ മറ്റൊരു കാഴ്ച, ഒരിക്കലും മറക്കാത്തതു തന്നെ.

1 comment:

  1. പാരിസില്‍ പോയ അനുഭവമുണ്ടായിട്ടോ

    ReplyDelete

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.