ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Wednesday, October 21, 2009

ഞങ്ങളുടെ യുറോപ്പു യാത്ര 14 :പാരീസ് നഗരം : സീന് നദിയില് കൂടി ഒരു പ്രദക്ഷണം


Eiffel tower at a distance

Grand Palace
യൂറോപ്പു യാത്രയുടെ അവസാന ഘട്ടത്തിലേക്കു എത്തിയിരിക്കുന്നു. ജെനീവായില് നിന്നും നേരിട്ടു പാരീസിലേക്കാണു യാത്ര. അല്പം നീണ്ട യാത്ര തന്നെ, 10 മണികു പുറപ്പെട്ടു രാത്രിയാകുന്നതിനു മുന്പു പാരീസിലെത്തിയാല് മാത്രമേ ബോട്ടു യാത്ര ഇന്നു തന്നെ തരമാവൂ. രാവിലെ ഐഫല് ടവറും കണ്ടു ലണ്ടനിലേക്കു മടങ്ങാനാണു പരിപാടി. ഏതായാലും യാത്രയില് മറ്റൊരു പ്രശ്ണവും ഇല്ലാതെ നാലര മണി ആയപ്പോള് പാരീസിലെത്തി. ഹോട്ടലിലേക്കു പോകാതെ തന്നെ, നഗരം മിക്കവാറും മുഴുവന് തന്നെ ഒറ്റയടിക്കു കാണാന് ഉതകുന്ന സീന് നദിയില് കൂടിയുള്ള യാത്ര തന്നെ ആദ്യം.
കൊല്ലം കണ്ടവനില്ലം വേണ്ട, കൊച്ചി കണ്ടവനു അച്ചി വേണ്ട എന്നു പറഞ്ഞതു പോലെയാണു പാരീസ്. എത്ര കണ്ടാലും മതിവരാത്തത്ര കലാ ചാതുര്യം ആണു ഒരോ കെട്ടിടത്തിലും നമുക്കു കാണാന് കഴിയുന്നതു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള തെരുവുകളാണു പാരീസിലേതു. എവിടെ നോക്കിയാലും ശില്പ ചാതുര്യംതുളുമ്പുന്ന കെട്ടിടങ്ങള്. കണ്ണിനു അത്ര മാത്രം ഇമ്പമുണ്ടാക്കുന്ന കാഴ്ചകളാണിവ.പാരിസ് നഗരത്തിനു ചുറ്റും കൂടി ആണു സീന് നദി ഒഴുകുന്നതു, അതായതു നഗരം സീന് നദിയിലെ ഒരു ദ്വീപായി കണക്കാക്കുന്നതില് തെറ്റില്ല. ആദ്യകാലത്തുണ്ടായിരുന്ന ചെറിയ ദ്വീപു ഇപ്പോഴും നിലനിറുത്തിയിരിക്കുന്നു.

Statue on the bridge
ഫ്രാന്സിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവും ആയ പാരീസ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക നഗരവും സാമ്പത്തിക കേന്ദ്രവും കൂടി ആണു. 1860 നു ശേഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ നിലനില്കുന്ന പാരീസ് നഗരം അതിന്റെ തനതായ ഒരു വ്യക്തിത്വം നില നിറുത്തുന്നു. മറ്റു നഗരങ്ങളിലെ പോലെ അംബര ചുംബികളോ കൂറ്റന് കെട്ടിടങ്ങളോ ഇല്ലാതെ തന്നെ സഞ്ചാരികളുടെ ഒരു സ്വറ്ഗം തന്നെ യാണു പാരീസ്. എത്ര എത്ര കൊട്ടാരങ്ങള് , മ്യൂസിയങ്ങള്, എന്തിനു സീന് നദിയിലെ പാലങ്ങള് പോലും അവയുടെതായ വ്യക്തിത്വം ഉള്ളവയാണു. പല കാലങ്ങളില് ആയി പല ചക്രവറ്ത്തിമാരും അവരവരുടെ താല്പര്യം അനുസര്ച്ചു പുതുതായി നിറ്മിച്ചതോ പുതുക്കി പണിതതോ ആയ കൊട്ടാരങ്ങളും അവരവരുടെ ഗാംഭീര്യവും പ്രധാന്യവും കാണിക്കത്തക്ക വിധം ഉണ്ടാക്കിയ പാലങ്ങള് പോലും ഇതിനു നല്ല ഉദാഹരണങ്ങള് ആണു.സീന് നദിയില് ഒരു ദ്വീപായി ഇരുപതോളം ജില്ലകള് ഉള്പെട്ടതാണു പാരീസ് നഗരം. പഴയ നഗരത്തില് ആണു പ്രധാനമായും കൊട്ടാരങ്ങളും മ്യൂസിയങ്ങളും.

Parliament House

Opera House
പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടാക്കിയതാണു നോത്ര് ദാം പള്ളി. വിക്ടറ് യൂഗ്ഗൊയുടെ ക്വാസിമോദോ എന്ന കൂനനും എസ്ലെറാള്ഡാ എന്ന സുന്ദരിയുടെയും അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ നോത്ര് ദാം പള്ളി. രാജ കുടുംബാംഗങ്ങള് താമസിച്ചിരുന്ന ലൂവ്ര് എന്ന കൊട്ടാര സമുച്ചയം ഇന്നു ഒരു മ്യൂസിയം ആണു. പലകാലങ്ങളില് ആയി രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാറ് കൂട്ടിച്ചേറ്ത്ത കെട്ടിടങ്ങളാണു ഈ സമുച്ചയം. പാരീസിലെ ഏറ്റവും വലിയ മ്യൂസിയവും ഇതു തന്നെ. മോണാ ലിസാ എന പ്രസിദ്ധമായ മൈക്കല് ആഞ്ചലോ ചിത്രം ഈ മ്യുസിയത്തില് ആണു .ഈ നഗരത്തില് തന്നെ നൂറോളം മ്യൂസിയങ്ങള് ഉണ്ടത്രേ.
പാരീസ് നഗരം ചുരുങ്ങിയ സമയം കൊണ്ടു ഓട്ട പ്രദക്ഷിണം വച്ചു കാണാന് ആഗ്രഹിക്കുന്ന സഞ്ചാരികള്ക്കു ഏറ്റവും പ്രയോജന പ്രദമാണു സീന് നദിയിലെ ബോട്ടില് കൂടിയുള്ള യാത്ര. ഏതാണു ഒരു മണിക്കൂറ് കൊണ്ടു നഗരം ചുറ്റി ക്കാണാം, ഫ്രെഞ്ചിലും ഇങ്ലീഷിലും മാറി മാറി നല്ല കമ്മന്ററിയും ഉള്ലതുകൊണ്ടു എന്തൊക്കെ ആണു കാണുന്നതു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ രൂപവും നമുക്കു കിട്ടുന്നു. വലിയ കപ്പല് പോലെയുള്ള ബോട്ടാണു, പുറത്തു നിറയെ കസേരകള് ഇട്ടു എല്ലാവറ്ക്കും ഇരിക്കനുള്ല സൌകര്യം ഒരുക്കിയിരിക്കുന്നു.

Notre Dam Church
ബോട്ടിങ്ങിനു പോകുന്ന വഴിയില് തന്നെയാണു ഡയാന രാജകുമാരിയും സുഹൃത്തും ഫോട്ടൊഗ്രാഫറ്മാരില് നിന്നും രക്ഷപെടാന് അതിവേഗത്തില് കാറോടിച്ചുപോയി മരണപ്പെട്ട തുരങ്കവും റോഡും. തന്റെ സുഹ്രുത്തിന്റെ ഉടമസ്ഥതയിലുള്ല രിറ്റ്സ് എന്ന ഹോട്ടലില് നിന്നു വന് വേഗതയില് പുറപ്പെട്ട കാറ് നിയന്ത്രണം വിട്ടു തുരങ്ക്ങ്കത്തിലെ തൂണുകളില് ഇടിച്ചു തകരുകയായിരുന്നു. ചാള്സ് രാജകുമാരന്റെ പത്നി ആയതു മുതല് പല വിധത്തിലും നല്ല രീതിയിലും ചീത്ത രീതിയിലും വാറ്ത്തയില് വന്നിരുന്ന അവരുടെ ജീവിതം പെട്ടെന്നു തീരുകയായിരുന്നു. ഒരു രാജകുമാരിയും അതീവ സുന്ദരിയും എന്നതിലുപരി ഭൂമിയില് കുഴിച്ചീട്ട മൈനുകള് നശിപ്പിക്കുന്ന സംഘടനയുടെയും ആഫ്രിക്കന് രാജ്യങ്ങളില് എയിഡ്സ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലും അവര് മുനിരയില് തന്നെ ഉണ്ടായിരുന്നു എന്നതു വസ്തുത. തന്റെ സ്വകാര്യ ദു:ഖത്തെ മറന്നു മറ്റുള്ലവരുടെ വേദന കുറയ്ക്കാനുള്ല നല്ലൊരു മനസ്സ് അവറ്ക്കുണ്ടായിരുന്നു എന്നു വ്യക്തമാണു.. ഡയാന രാജകുമാരിയുടെ ഓറ്മയ്ക്കു വേണ്ടി ഒരു സ്മരണിക ഈ റോഡിന്റെ മുക്കിലു സ്ഥാപിച്ചിട്ടുണ്ടു. ഞങ്ങളുടെ ഗൈഡ് വാചാലമായി ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടായിരുന്നു.
ബോട്ടു യാത്രക്കിടയില് ദൂരെനിന്നാണെങ്കിലും വ്യക്തമായി കാണാന് കഴിഞ്ഞ ചിലവ അലെക്സാണ്ടറുടെ പാലം , ഗ്രാണ്ഡ് പാലസ് എന്നറിയപ്പെടുന്ന വലിയ കൊട്ടാരം, ചെറിയ കൊട്ടാരം (പെറ്റിറ്റ് പാലസ്), ഇന്വാലിഡ് പാലസ് എന്നറിയപ്പെടുന്ന ഇന്നത്തെ യുധ്ധസാമഗ്രികളുടെ മ്യൂസിയം, 1821 ഇല് സ്ഥാപിച്ച നെപ്പോളിയന്റെ ശവകുടീരം, ഫ്രെഞ്ച്ചു വിപ്ലവ കാലത്തു ഉപയോഗിച്ചിരുന്ന മനുഷ്യരെ ജീവനോടെ വെട്ടിമുറിച്ചു പരസ്യമായി കൊല്ലാന് ഉപയോഗിച്ചിരുന്ന ഗില്ലോട്ടിന് സൂക്ഷിച്ചു വച്ചിട്ടുള്ള ലാ കൊണ്കൊറ്ഡ്, ഫ്രെഞ്ചു പാറ്ല്യമെന്റു കൂടുന്ന ബൂറ്ബണ് പാലസ് എന്നിവയണു. ഈജ്യ്പ്റ്റ്ഷ്യന് രാജാവു ഫ്രെഞ്ചു ചക്രവറ്ത്തിക്കു സമ്മാനിച്ച പ്ലേസ് ലാ ലകൊകൊടെ , ഗ്രീകോ റോമന് രീതിയില് 52 തൂണുകളുള്ള, നെപ്പോളിയന് നിറ്മിച്ച മാഗദലീന് പള്ളി, 2000 പേര്ക്കിരുന്നു നാടകം കാണാനും 450 ഇലധികം കലാകാരന്മാറ്ക്കു ഒരുമിച്ചു കലാപരിപാടി അവതരിപ്പിക്കാനും കഴിയുന്ന പാരീസിലെ ഏറ്റവും വലിയ ഓപ്പെര ഹൌസ് എന്നിവയുടെയും ദ്രുശ്യം ബോട്ടില് നിന്നു തന്നെ കിട്ടുന്നു. ഇതിനെല്ലാമുപരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും രാജകീയ പ്രൌഢിയോടുകൂടി തല ഉയറ്ത്തി നില്കുന്ന ഐഫല് ടവറും കാണാം.

പാരീസ് നഗരത്തില് സീന് നദിയില് കൂടിഉണ്ടാക്കിയ പാലങ്ങള് തന്നെ ശിപ്ലകലയുടെ ഉത്തമ ഉദാഹരണങ്ങള് ആണു. പല കാലങ്ങളില് ആയി പല രാജാക്കന്മാര് അവരുടെ കലാ ചാതുരിയും ഗാംഭീര്യവും കാണിക്കാന് നിറ്മിച്ച ഈ പാലങ്ങളുടെ വശങ്ങളില് അത്യപുറ്വങ്ങളായ ശില്പങ്ങള് ഉണ്ടാകിയിരിക്കുന്നു. ഗ്രീകോ റോമന് ശില്പങ്ങളാണു കൂടുതലും . നഗരത്തിലെ വിളക്കു കാലുകളും നമ്മെ ആകറ്ഷിക്കുന്നു. മിക്കവാറും എലാ വിളകു കാലുകളുടെയും മുകളില് സ്വ്വറ്ണം പൂശിയതു ശില്പങ്ങള് സ്ഥാപിച്ചിരിക്കുന്നു. നഗരത്തിലാകെ 383 വിളക്കു കാലുകള് ഉണ്ടത്രേ. അലെക്സാണ്ടറുടെ പേരിലുള്ള പാലത്തിന്റെ രണ്ടു വശത്തും ആണു ഏറ്റവും നല്ല ശില്പങ്ങള്. ചുരുക്കത്തില് അത്യപൂറ്വം ആയ ശില്പചാതുരിയും ഭംഗിയും ഉള്ള കൊട്ടാരങ്ങളും പാലങ്ങളും എന്തിനു വിളക്കു കാലുകള് വരെ പാരീസ് നഗരത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകള് ആണു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.