ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Friday, October 16, 2009

യൂറോപ്പു യാത്ര 13 : ജെനീവ:; ഐക്യരാഷ്ട്ര സഭയുടെ നഗരം


സ്വിസ്സ് പോലീസിന്റെ കസ്റ്റഡിയില് നിന്നു ഞങ്ങളുടെ ഡ്രൈവറെ രക്ഷപ്പെടുത്തി രാത്രി വളരെ വൈകി ജെനീവ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോട്ടലില് എത്തി അല്പം വിശ്രമിക്കാന് കഴിഞ്ഞു. അടുത്ത ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞു പതിവുപോലെ പുറപ്പെട്ടു. ജെനീവ നഗരം കാണാന്.
സ്വിറ്റ്സെറ്ലാണ്ടിലെ മറ്റേതൊരു നഗരം പോലെയും സുന്ദരമായ നഗരം ആണു ജെനീവ. സ്വിറ്റ്സെറ്ലാണ്ടിലെ നഗരങ്ങളില് ജനസംഖ്യയില് രണ്ടാം സ്ഥാനത്താണു ജെനീവ. റോണ് എന്ന നദി ജെനീവാ തടാകത്തിലേക്കു ചേരുന്ന സ്ഥലത്താണു ഇന്നത്തെ ജെനീവ നഗരം. നഗരത്തിന്റെ ഒരു ഭാഗം ഫ്രാന്സിലും ബാക്കി സ്വിറ്റ്സെറ്ലാണ്ടിലും ആണു. ജനസംഖ്യ 2008 ഇല് 1,86,825 ആയിരുന്നു. 1825 ഇല് നെപ്പൊളിയന് ചക്രവറ്ത്തിയുടെ പതനത്തിനു ശേഷം ആണു ജെനീവ സ്വിറ്റ്സേറ്ലാണ്ടിന്റെ ഭാഗം ആയതു. യുദ്ധത്തിനു ശേഷം 30,000 ലധികം ഫ്രെഞ്ചുകാര് ജെനീവയില് തൊഴില് തേടി എത്തി.ഇവിടെ ഇന്നു മുന്നൂറ്ലധികം അന്താരാഷ്ട്ര സംഘടനകളുടെ ആപീസുകള് പ്രവറ്ത്തിക്കുന്നു. ഇവിടത്തെ ജനങ്ങളില് മൂന്നില് ഒന്നോളം വിദേശികള് ആണു. ലോക ആരോഗ്യ സംഘടന (WHO) , ലോക ബാലവിദ്യാഭ്യ്യസ സാംസ്കാരിക സംഘടന (UNICEF), റെഡ് ക്രോസ്സ് (Red Cross)സംഘടന, എന്നിവ ഇവയില് ചിലതാണു.
തികച്ചും ഒരു ലോക നഗരമായാണു ജെനീവ സിറ്റി കണക്കാക്കപ്പെടുന്നതു. അനേകം അന്താരാഷ്ട്ര സംഘടനകള് ഇവിടെ പ്രവറ്ത്തിക്കുന്നതു കൊണ്ടു ഇതു നയതന്ത്രജ്ഞതയുടെ നഗരമായി. ഐക്യരാഷ്ട്ര സഭയുടെയും ലോക റെഡ് ക്രോസ്സ് സംഘടനയുടെയും ആസ്ഥാനമാണു ജെനീവ. യുദ്ധ തടവുകാരോടു എങ്ങനെ പെരുമാറണമെന്ന നിറ്ദേശങ്ങള് അടങ്ങുന്ന ജെനീവ കണ് വെന്ഷന് (Geneva Convention)ഇവിടെ വച്ചാണു ലോക രാഷ്ട്രങ്ങള് അംഗീകരിച്ചതു. ടോക്കിയൊ(Tokyo), ചികാഗോ(Chicago), ഫ്രാങ്ക്ഫുറ്ട് (Frankfurt) ,സിഡ്നി (sidney) എന്നീ നഗരങ്ങള്ക്കു പിന്നില് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക നഗരമായും ജെനീവ കണക്കാക്കപ്പെടുന്നു. ‘സമാധാനത്തിന്റെ ലോക തലസ്ഥാനം‘ എന്ന അപരനാമം ഉള്ള ഈ നഗരം ജീവിത സൌകര്യങ്ങളില് ലോകത്തിലെ മൂന്നാമത്തെതാണു.

ഇവിടത്തെ കാഴ്ചകളില് പ്രധാനമായുള്ളതു ജെനീവ തടാകം, തടാകത്തിലെ ജലധാര, പുഷ്പങ്ങള് കൊണ്ടു നിറ്മിച്ച ഘടികാരം, ഐക്യുരാഷ്ട്ര സഭയുടെ ആസ്ഥാനം എന്നിവയാണു. ആദ്യം ഞങ്ങള് പുഷപ ഘടികാരത്തിന്റാടുത്തേക്കു തന്നെ പോയി. ശരിക്കും കൃത്യസമയം കാണിക്കുന്ന ഒരു ഘടികാരം പുഷ്പങ്ങള് കൊണ്ടു തന്നെ നിറ്മിച്ചിരിക്കുന്നു. മണിക്കൂറ് മിനുട്ടു സൂചികള് കൃത്യമായി സമയം കാണിക്കുന്നുണ്ടു. വിവിധ നിറങ്ങളുള്ള പുഷ്പങ്ങള് സുന്ദരമായി യോജിപ്പിച്ചു കൊണ്ടു. എല്ലാ കാലാവസ്ഥയിലും ഇതു ഇങ്ങനെ നില്ക്കുമോ എന്നു സംശയം തോന്നാം, എങ്കിലും.
ഇതിനു വളരെ അടുത്തു തന്നെ ഒരു പാറ്ക്കുണ്ടു. ഇവിടെ ഫ്രാങ്കോ പ്രുഷ്യന് യുദ്ധത്തിന്റെ അവസാനത്തില് ഫ്രാന്സും പ്രഷ്യയുമായുണ്ടാക്കിയ സന്ധിയുടെ ഓറ്മക്കായി ഉണ്ടാക്കിയ രണ്ടു സ്ത്രീകളുടെ പ്രതിമകള് കാണാം. ഗ്രീക്കു ദേവതയായ വീനസിന്റെ രൂപ സാദൃശ്യം തോന്നാം എങ്കിലും സുന്ദരമായ ഈ പ്രതിമകള്. ഉയറ്ന്ന സ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു. ഒരാള് പൊക്കത്തില് കൂടുതല് ഉയരം ഉണ്ടു ഈ പ്രതിമകള്ക്കു.

ജെനീവ തടാകം സ്വിറ്റ്സെലാണ്ടിലെ മറ്റേതൊരു തടാകവും പോലെ അതീവ ഭംഗിയുള്ള താണു. ബോട്ടിങ്ങിനു വേണ്ടി സാമാന്യം വലിയ കപ്പലുകള് പോലെ വലിയ ബോട്ടുകളുണ്ടു. ഈ തടാകം 72 കിലൊമീറ്റര് നീളവും 21 കിലൊമീറ്റര് വീതിയും ഉള്ളതാണു. ജുറാന് , ഫ്രെഞ്ച് ആല്പ്സ് എന്നീ പറ്വതങ്ങള്ക്കും ഇടയിലാണു ഇതു. റോണ് നദി ജെനീവ തടാകത്തില് നിന്നു പുറപ്പെടുന്നു. ഈ തടാകത്തില് നിറ്മിച്ചിരിക്കുന ജലധാരയില് നിന്നു വെള്ളം ഒരു മണിക്കൂറില് 200 കി മീ വേഗതയില് ആണു പ്രവഹിക്കുന്നതു. 416 അടി ഉയരത്തിലേക്കു. ഏഴു ടണ് വെള്ളമാണു ഒരേ സമയത്തു ഈ ജലധാര പ്രവറ്ത്തിപ്പിക്കാന് ആവശ്യമായി വരുന്നതു.
ഇന്നത്തെ ഐക്യരാഷ്ട്ര സഭയുടെ ആദ്യ്കാല സംഘടനായിരുന്ന ലീഗ് ഒഫ് നേഷന്സിലേക്കാണു ഞങ്ങള് ആദ്യം പോയതു. ഒന്നാം ലോക മഹായുദ്ധത്തിനു ശെഷം ലോക സമാധാനം ലക്ഷ്യമാക്കി ഉണ്ടാകിയ ഈ സംഘടന തികച്ചും ഒരു പരാജയമായിരുന്നു. ചില രാഷ്ട്രങ്ങളുടെ വലിയേട്ടന് മനോഭാവവും മറ്റുള്ലവയുടെ അനാസ്ഥയും ഇതിനു കാരണമായിരുന്നു. ഈ സംഘടനയാണ് പിന്നീടു ഇന്നത്തെ ഐക്യ രാഷ്ട്ര സഭ ആയി തീറ്ന്നതു. ഇന്നും ഈ സം ഘടനയുടെ നിയന്ത്രണം അമേരിക്ക പോലെയുള്ള വന്ശക്തികളുടെ കയ്യില് ആണു എന്നുള്ളതു വാസ്തവം ആണല്ലോ. എന്നാലും ഈ ഭൂലോകത്തിലെ മനുഷ്യ്രരാശിയുടെ സമാധാനവും മറ്റു പൊതുവായ താല്പര്യങ്ങളും ചര്ച്ച ചെയ്യാന് ഒരു സംഘടന ഉണ്ടു എന്നതു നല്ലതു തന്നെ, വന് ശക്തികളായ അമേരിക്ക ബ്രിട്ടന്, ഫ്രാന്സ്, ജപ്പാന്, ജെര്മ്മനി എന്നിവയ്ക്കുള്ള വീടോ അധികാരം പലപ്പോഴും ദുരുപയോഗം ചെയ്യൂന്നുണ്ടെകിലും. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കവാടത്തിന്റെ മുന്പില് നിന്നു കുറച്ചു ഫോട്ടോ എടുത്തു. ചുറ്റുമതിലില് സുന്ദരമായ ചിത്രങ്ങള് വരച്ചിരിക്കുന്നു, അവയുടെ ആര്ത്ഥം ഒറ്റ നോട്ടത്തില് വ്യക്തമല്ലെങ്കിലും. .



ഇതിനു തൊട്ടു മുന്പില് റോഡിന്റെ മറുവശത്തു വളരെ ഉയറ്ന്ന ഒരു തട്ടില് ഒരു ഭീമാകാരമായ മരകസേര വച്ചിരിക്കുന്നു. അല്പം ശ്രദ്ധിച്ചാല് കാണാം ഈ കസേരയുടെ ഒരു കാലു ഒടിഞ്ഞതാണെന്നു. ഒറ്റ നോട്ടത്തില് ഇതു ഒരു തമാശയായി തോന്നാം എങ്കിലും, ഇതു യുദ്ധം ചെയ്യുന്ന രാജ്യങ്ങള് ഭൂമിക്കടിയില് കുഴിച്ചിടുന്ന മൈനുകള് പൊട്ടി അംഗഭംഗം വന്ന ആയിരക്കണക്കിനു നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും ഓറ്മിപ്പിക്കാനാണു. യുദ്ധ കാലത്തു കുഴിച്ചിട്ട മൈനുകള് യാദൃശ്ച്ഛികമായി കുട്ടികളുടെയും വയലില് പണിയെടുക്കുന്ന സ്ത്രീകളുടെയും മരണത്തിനും അംഗഭംഗത്തിനും കാരണം ആവുന്നു. ഇവയെ തിരഞ്ഞു പിടിച്ചു നശിപ്പിക്കാനും ഇനിയൊരിക്കലും ഭൂമിയില് മൈനുകള് കുഴിച്ചിടാതിരിക്കാനും ലോക ജനതയെ ഓറ്മിപ്പിക്കുന്ന ഒരു സംഘടനയുണ്ടു. (http://www.againstlandmines.org/). ഈ സംഘടനയുടെ ആസ്ഥാനവും ജെനീവയില് ആണു. അപകടമരണത്തില് പെട്ട ഡയാനാ രാജകുമാരി ഈ സംഘടനയുടെ ഒരു പ്രധാന പ്രവറ്ത്തക ആയിരുന്നു. ഇനിയെങ്കിലും നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര് ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്ന ഈ മൈനുകള് ഉപയോഗിക്കാതിരുന്നു കൂടേ? എന്നാല് മറ്റു പലതിലും എന്നതു പോലെ ഇവിടെയും വന്ശക്തികള് ഈ മഹത്തായ കാര്യത്ത്നു വിലങ്ങുതടി ആയി നില്കുന്നു. ഈ സംഘടനയുടെ അംഗമായി ധാരണാപത്രത്തില് ഒപ്പിടാന് വന്ശക്തികള് തയ്യാറല്ല. യുദ്ധം ഉണ്ടാകേണ്ടതു ചില രാജ്യങ്ങളുടെ നില നില്പിനു തന്നെ ആവശ്യമാണെന്നു തോന്നുന്നു, പ്രത്യേകിച്ചും ഈ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില് യുദ്ധോപകരണങ്ങളുടെ നിറ്മാണത്തിനും വില്പനയ്ക്കും നിറ്ണായക പ്രാധാന്യം ഉള്ളതുകൊണ്ടു.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.