ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Sunday, October 4, 2009

യുറോപ്പ് യാത്ര 12: റ്റിറ്റ്ലിസില് നിന്നു ജെനീവയിലേക്കുള്ള യാത്ര


സെര്‍വിസ്‌ സ്റ്റേഷനില്‍ കാത്തിരുന്നപ്പോള്‍ കണ്ട ആല്പ്സിലെ അസ്തമനം

സ്വിറ്റ്സെറ്ലാണ്ടിന്റെ പ്രകൃതി ഭംഗി യാത്രയിലും ആസ്വദിക്കാവുന്നതാണു. പറ്വതശിഖരം കയറി കൊടും തണുപ്പു സഹിച്ചെങ്കിലും ഉന്മേഷവാന്മാരായി ഞങ്ങള് സ്വിറ്റ്സെറ്ലാണ്ടിലെ അവസാനത്തെതും ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനവും ആയ ജെനീവയിലേക്കു തിരിച്ചു. നീണ്ട യാത്രയാണു. കഷ്ടിച്ചു ഒരു മണിക്കൂറ് മാത്രം ജെനീവയില് ചിലവഴിക്കാന് കിട്ടണം, രാത്രി ആകുന്നതിനു മുന്പു. താമസം ജെനീവയില് ആണു. രാവിലെ തന്നെ പരീസിലേക്കു പുറപ്പെടാം എന്ന കണക്കുകൂട്ടലില്. പക്ഷേ ഇത്തരം നീണ്ട യാത്രകളില്, നല്ല ഒന്നാംതരം റോഡും വാഹനവും ഉണ്ടെങ്കിലും എല്ലാം പ്രതീക്ഷക്കൊത്തു നടക്കണമെന്നില്ലല്ലോ. ഞങ്ങളുടെ യൂറോപ്പുയാത്രയുടെ നാലാം ദിവസം അതു തന്നെ സംഭവിച്ചു.
സ്വിറ്റ്സെറ്ലാണ്ടിന്റെ തലസ്ഥാനമായ ബേറ്ണിലേക്കുള്ള ഹൈവേയില് കൂടി ഞങ്ങളുടെ ബസ് 150 കി മി ലധികം വേഗത്തില് യാത്ര ചെയ്യുകയാണു. ലണ്ടനില് നിന്നു പുറപ്പെട്ടപ്പോള് ഉണ്ടായിരുന്ന ഡ്രൈവറ് മാറിയിരുന്നു. അതുകൊണ്ടു ഞങ്ങള്ക്കു യാതൊരു അസ്വാസ്ഥ്യവും ഇതുവരെ ഉണ്ടായില്ല. ഞങ്ങള്ക്കു കിട്ടിയ ഇരിപ്പിടം പിന്സീറ്റില് ആയിരുന്നെങ്കിലും ശ്രീമാന് വാഹനങ്ങളുടെ പോക്കു ശ്രദ്ധിക്കുന്നുണ്ടു. പെട്ടെന്നു വാഹനം ഒന്നു വെട്ടിച്ചതായി തോന്നി. ശ്രദ്ധിച്ചപ്പോള് ഒരു ജങ്ക്ഷനില് വച്ചു മുന്പില് ഒരു കാറ് ഇടതു ഭാഗത്തേക്കുള്ള സൂചന പെട്ടെന്നിട്ടു ഇടത്തേക്കു നീങ്ങുന്നതും കണ്ടു,. കുറച്ചു കൂടി മുന്പോട്ടു നീങ്ങിയപ്പോള് ഞങ്ങളുടെ വാഹനം വഴിയില് നിറ്ത്തി. ഹൈവേയില് നിറുത്താന് പാടില്ലാത്ത സ്ഥലത്തു വണ്ടി നിറുത്തിയപ്പോള് ഉറപ്പായി. ഡ്രൈവറും ടൂറ് മാനേജറും ഇറങ്ങി വണ്ടിയുടെ വലതു വശം പരിശോധിക്കുന്നതും കണ്ടു. അല്പ സമയം കഴിഞ്ഞു ഞങ്ങള് യാത്ര തുടറ്ന്നു. പത്തു മിനുട്ടു കഴിഞ്ഞില്ല സൈറന് മുഴക്കിക്കൊണ്ടു സ്വിസ്സ് റ്റ്രാഫിക് പോലീസിന്റെ വണ്ടി ഞങ്ങളെ തടഞ്ഞു. വണ്ടി തൊട്ടടുത്തുള്ല സെറ്വീസ് സ്ടേഷനിലേക്കു കൊണ്ടുപോയി നിറുത്താന് ഡ്രൈവറോടു ആവശ്യപ്പെട്ടു. ഹൈവേയില് വണ്ടി നിറുത്താന് പാടില്ലാത്തിടത്തു നിറുത്തിയതിനാണോ, അല്ല. മുന്പു കണ്ട കാറില് ഞങ്ങളുടെ വണ്ടി തട്ടിയിരുന്നു, അതിന്റെ ഡ്രൈവറുടെ പരാതി അനുസരിച്ചു പോലീസുകാര് വന്നതാണു. പിന്നീടാണു രസം.
വന്ന ട്രാഫിക് പോലീസു ഒരു സ്ത്രീ. അവറ്ക്കു ഇന്ഗ്ഗ്ലീഷ് ഭാഷ തീരെ അറിയില്ല. നമ്മുടെ ഡ്രൈവറ്ക്കും മാനേജറ്ക്കും സ്വിസ്സ് ഭാഷയില് രണ്ടു വാക്കു പോലും അറിയില്ല. ഏതായാലും എങ്ങനെയൊക്കെയോ അവരോടൂ വിവരം പറഞ്ഞു. കാറിന്റെ ഡ്രൈവര് സിഗ്നല് ഇടാതെ പെട്ടെന്നു കാറ് ഇടത്തേക്കു എടുത്തപ്പോഴാണു ചെറുതായി വണ്ടി തട്ടിയതു, ഞങ്ങളുടെ വണ്ടിയുടെ വശവും മറ്റും കാണിച്കപ്പോള് അവറ്ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. പക്ഷേ ഭാഷയുടെ പ്രശ്നം കൊണ്ടാണെന്നു തോന്നുന്നു, അവര് അവരുടെ ഉയറ്ന്ന പോലീസ് ആപ്പീസര്മാരെ വിളിച്ചു ഉപദേശം ആരാഞ്ഞു. അവര് ഉടന് തന്നെ നാലുപേര് സ്ഥലത്തെത്തി കേസ് ഏറ്റെടൂത്തു, പാവം പെണ്പോലീസ് പോകുകയും ചെയ്തു. ഇനിയാണു ശരിയായ പരിപാടി. വന്നയാളില് ഒരാള് ഇറങ്ങിയപാടെ ഒരു ഉപകരണം ഡ്രൈവറുടെ വായില് വച്ചു ശ്വസിക്കാന് ആവശ്യപ്പെട്ടു. ഡ്രൈവര് മദ്യപിച്ചിട്ടുണ്ടോ എന്നു നോക്കി .ഇല്ല എന്നു തെളിഞ്ഞു എങ്കിലും വന്ന സീനിയറ് പോലീസ് ഉദ്യോഗസ്ഥര് ഡ്രൈവറെ ചോദ്യം ചെയ്യാന് തുടങ്ങി. മിക്കവാറും ഈ സംഭവം ബസ്സില് ഇരുന്നു കണ്ടുകൊണ്ടിരുന്ന ശ്രീമാനും മറ്റുള്ളവരും ഡ്രൈവരുടെ കുറ്റം അല്ല എന്നു വാദിക്കാന് നമ്മുടെ ഇന്ത്യയിലെ സ്റ്റൈലില് തുടങ്ങി. എന്നാല് ടൂറ് മാനേജറ് ഞങ്ങളെ വിലക്കി, വന്ന പോലീസുകാര് ഡ്രൈവറെയും കൂട്ടി സെറ്വീസ് സ്ടേഷനിലെ പോലീസ് മുറിയിലേക്കു പോയി, പരിഭാഷപ്പെടുത്താന് ഒരു സഹായിയെയും വിളിച്ചു വരുത്തി. ഞങള് കാത്തിരുപ്പു തുടങ്ങി. മണിക്കൂറ് ഒന്നായി, രണ്ടായി, നേരം സന്ധ്യയാകുന്നു, മൂന്നു മണിക്കൂറോളം ആകുന്നു. അപ്പോള് അവര് ഇറങ്ങി വന്നു, ഡ്രൈവറ് രോഷാകുലനായി പറയുന്നു, അവറ്ക്കു കാര്യം മനസ്സിലായി എന്നാല് കേസ് തീരുമാനം ആകുന്നതുവരെ സുരക്ഷാ നിക്ഷേപമായി 700 യൂറോ കെട്ടിയാല് മാത്രമേ വണ്ടി വിടുകയുള്ളത്രേ.മറ്റേ ഡ്രൈവറുടെ മൊഴി എടുത്തതിനു ശേഷം കുറ്റം അയാളുടെയാണെന്നു ഉറപ്പായാല് പണം മടക്കി ക്കിട്ടും എന്നു അവര് പറയുന്നു. പക്ഷേ നമുടെ ഡ്രൈവര് പണം കെട്ടാന് തയ്യാറല്ല. 9കാരണം വ്യക്തം,, അയാളുടെ ഈ റ്റ്രിപ്പിന്റെ ആകെ സമ്പാദ്യം കൊടുത്താലും ഇതാവുകയില്ല).അവസാനം മുന്നൂറു യൂറോ ടൂറ് മാനേജറ് കെട്ടിയതിനു ശേഷം നാലു മണിക്കൂറോളം വൈകി വണ്ടി വിട്ടു.
നമ്മുടെ നാട്ടിലെ പതിവു തന്നെ ഇവിടെയും എന്നു ഞങ്ങള് പറഞ്ഞു. റോഡില് ഒരു അപകടം ഉണ്ടായാല് ആരാണു കുറ്റവാളി എന്നതല്ല, ആദ്യം പരാതി കൊടുക്കുന്ന ആളാണല്ലൊ, നിരപരാധി. നമ്മുടെ ഡ്രൈവര് വണ്ടി നിറുത്തി ഇട്ടപ്പോള് തന്നെ തന്റെ മുതലാളിയെ വിളീച്ചു എന്നും, എന്താണു ചെയ്യേണ്ടതെന്നു ഉപദേശം ചോദിച്ചു എന്നും പറയുന്നു. വണ്ടിക്കു വലിയ കേടൊന്നും ഇല്ലെങ്കില് നിങ്ങള് പോന്നോളൂ എന്നു പറഞ്ഞത്രേ. പക്ഷെ ഇത്തരം സന്ദറ്ഭങളില് ആദ്യം പോലീസിനെ അറിയിക്കേണ്ട കടമ അയാള് മറന്നു, അക്കാരണത്താല് തന്നെ മറ്റെയ്യാള് പരാതി കൊടുത്തപ്പോള് ഞങ്ങളുടെ ഡ്രൈവര് കുറ്റക്കാരന് ആകുകയും ചെയ്തു. നമ്മുടെ നാട്ടില് ഉള്ല സ്ഥിരം പരിപാടി വണ്ടി കൊണ്ടിടിച്ചിട്ടു വെറുതെ കിടന്ന വണ്ടിയുടെ ഡ്രൈവറോടു തട്ടിക്കയറുന്ന പരിപാടി. ഇവിടെയായാലും എവിടെയായാലും പാവങ്ങള്ക്കു ജീവിക്കാന് ബുദ്ധിമുട്ടുതന്നെ, ആദ്യം ആക്രമിക്ക്ന്നവന് നിരപരാധി, ആക്രമിക്കപ്പെടുന്നവന് കുറ്റവാളി, കുറ്റം ആരുടെയായാലും. .
ഏതായാലും സെറ്വീസ് സ്ടെഷനില് നിന്നു കിട്ടിയ കാപ്പിയും ബിസ്കറ്റുംതിന്നു എട്ടുമണി ആയപ്പോള് പുറപെട്ടു ഞങ്ങള് ഹോട്ടലില് എത്തിയപ്പോല് ഒരു മണി. വിശപ്പും കെട്ടു ഭക്ഷണവും തണുത്തൂറഞ്ഞു. കൂട്ടത്തില് ഉള്ല കുഞുങ്ങള് തളറ്ന്നുറങ്ങി. ഇത്തരം യാത്രകളില് അതാതു രാജ്യ്ങ്ങളീലെ പോലീസിനെ യഥാസമയം വിവരം അറിയിക്കേണ്ടതു അവിടത്തെ പൌരന്മാരെക്കാള് വിദേശികളുടെ ഉത്തരാവാദിത്വം ആണെന്നു ഒരിക്കല് കൂടി വ്യക്തമായി.

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.